2024-25 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

 
പ്രവേശനോത്സവം സ്വാഗതം ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ
 
പ്രവേശനോത്സവത്തിൽ കുട്ടികൾ അക്ഷര ദീപം തെളിച്ചപ്പോൾ

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വികസന സ്റ്റന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപിയുടെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.സരിത എസ് എൻ ഉദ്ഘാടനം ചെയ്തു.ഈ വേദിയിൽ തന്നെ എസ്.എസ്.എൽ.സി 2024 വിജയികൾക്കുള്ള ഉപഹാര വിതരണവും നടന്നു.ഗ്രാമപഞ്ചായത്ത് അംഗം കുമാരി ശ്രൂതി പി,പിടിഎ വൈസ്പ്രസിഡണ്ട് ടിആർ ഭാസ്കരൻ,എസ്എംസി ചെയർമാൻ ഇ രാഘവൻ,എസ്എംസി അംഗങ്ങളായ അബ്ബാസ് ബേഡകം,സുരേഷ് പയ്യങ്ങാനം,കരുണാകരൻ വിസ്മയ,രാമകൃഷ്ണൻ ജയപുരം,നാരായണൻ കാവുങ്കാൽ സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി ബി വേണുഗോപാലൻ നന്ദിയും പറഞ്ഞു.SSLCഉന്നത വിജയികളുടെ വകയായി ലഡു വിതരണവും,പിടിഎ വകയായി പായസ വിതരണവും നടന്നു

 
പരിസ്ഥിതി ദിന അസംബ്ലി

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ ശതാവരി കുന്നിൽ കുട്ടികളുടെ വക ജൈവവേലി

 
പരിസ്ഥിതി ദിനത്തിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതതുതായി നിർമ്മിച്ച കളിസ്ഥലത്തിന് ചുറ്റും ജൈവവേലി നിർമ്മാണത്തിന് തുടക്കമായി

ഗവൺമെന്റ് ഹൈസ്കൂൾ മുന്നാടിൽ ജൂൺ 5പരിസ്ഥിതിദിനം ആഘോഷിച്ചു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ സ്കൂൾ വളപ്പിൽ ആൽമരം നട്ട് ഉദ്ഘാടനം ചെയ്തു.കുട്ടികൾ വീടുകളിൽ നിന്നും കൊണ്ട് വന്ന വിവിധ ഇനം ചെമ്പരത്തികൾ ഉപയോഗിച്ച് പുതുതായി നിർമ്മിച്ച മൈതാനത്തിന് ചുറ്റും കുട്ടികൾ ജൈവ വേലി നിർമ്മിച്ചു.ശതാവരിക്കുന്ന് എന്നറിയപ്പെടുന്ന സ്കൂൾ കാമ്പസിലെ ജൈവ വൈവിധ്യം സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു.കാമ്പസ്  പ്ലാസ്റ്റിക് മുക്തമാക്കുന്ന പ്രവർത്തനം ഇക്കോ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു കഴിഞ്ഞു.ഇക്കോ ക്ലബ് കൺവീനർ ശ്രീ പത്മനാഭൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.സെക്രട്ടറി കുമാരി വൈഗ കെ നന്ദി പറഞ്ഞു.

മധുരവാണി

വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ മധുരവാണി (റേഡിയോ)പ്ക്ഷേപണം ആരംഭിച്ചു.ദിന പത്രങ്ങളിലേയും സ്കൂളിലേയും വാർത്തകൾ കോർത്തിണക്കി ,ക്ലാസ്മുറികളിലേക്കുള്ള ശബ്ദസംവിധാനം ഉപയോഗിച്ച് ഇടവേളകളിൽ കുട്ടികൾ വാർത്ത വായിക്കും ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്ററാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

ബാലവേലവിരുദ്ധ ദിനം

ജൂൺ 12ന് ബാലവേല വിരുദ്ധ ദിനത്തിൽ കുട്ടികളുടെ അസംബ്ലി ചേർന്നു.ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ അന്തസത്ത ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ കുട്ടികളോട് വ്യക്തമാക്കി.പോസ്റ്റർ പ്രദർശനവും നടന്നു

ലോക രക്തദാന ദിനം

ലോക രക്ത ദാന ദിനത്തോടനുബന്ധിച്ച് ജൂൺ 14 ന് സ്കൂളിൽ കുട്ടികളുടെ പോസ്റ്റർ രചനയും പ്രദർശനവും നടന്നു.

വായന മാസാചരണം

ജൂൺ 19 ന് സ്കൂളിലെ വായനാമാസാചരണത്തിന് തുടക്കമായി.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കവി ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാട് ഉദ്ഘടനം നിർവ്വഹിച്ചു.എസ്എംസി അംഗം സുരേഷ് പയ്യങ്ങാനം ആശംസകൾ നേർന്നു.വിദ്യാരംഗം കൺവീനർ ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ശ്രീനന്ദ എം നന്ദിയും പറഞ്ഞു

 
വായനാമാസാചരണം കവി ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യുന്നു

ക്ലാസ്സ് പിടിഎ

ജൂൺ 3 ന് പ്രവേശനോത്സവത്തോടനുബന്ധിച്ച് എട്ടാം ക്ലാസ് പിടിഎ 10.30ന് യോഗം ചേർന്നു.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് വേണുഗോപാലൻ മാസ്റ്റർ നടത്തി.

ജൂൺ 20ന് 9,10 ക്ലാസുകളിലെ ക്ലാസ് പിടിഎ 2.30 ന് യോഗം ചേർന്നു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വേണുഗോപാലൻ മാസ്റ്റർ,രജനി ടീച്ചർ,ഷൈനി ടീച്ചർ,സുജ ടീച്ചർ സംസാരിച്ചു.സമ്പൂർണയിലെ തിരുത്തലുകൾ,അച്ചടക്കം,അക്കാദമിക കാര്യങ്ങൾ,പാഠ്യേതര പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുന്ന പദ്ധതി ചർച്ച ചെയ്തു.ശാസ്ത്രീയ മായ നീന്തൽ പരിശീലനം സൗജന്യമായി ചെയ്തുകൊടുക്കാമെന്ന് നീ്ന്തൽ പരിശീലകൻ ശ്രി ശശി അത്തിയടുക്കം യോഗത്തിൽ എത്തി ഉറപ്പ് നൽകി.വൈകാതെ 50 പേരുടെ ബാച്ചുകളായി പരിശീലനം ആരംഭിക്കാൻ ധാരണയായി.കുറ്റിക്കോൽ പൊട്ടൻകുളത്തുള്ള കുളത്തിൽ ശനി ഞായർ ദിവസങ്ങളിൽ വൈകുന്നേരം 3മണി മുതലാണ് പരിശീലനം നടക്കുക.

ജൂൺ 24മുതൽ എസ്എസ് എൽസിക്ക് രാവിലെ 9.15മുതൽ ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചു.

ജൂലൈ 8 മുതൽ വൈകുന്നേരം 4.45 വരെ അധിക ക്ലാസും ആരംഭിച്ചു

അന്താരാഷ്ട്ര യോഗ ദിനം

 
ശ്രീ വേണുഗോപാലൻ ജയപുരത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ യോഗ പ്രദർശനം നടത്തുന്നു

ഗവ.ഹൈസ്കൂൾ മുന്നാട്  ജൂൺ 21അന്താരാഷ്ട്ര യോഗം ദിനം ആചരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്സർ ഉദ്ഘാടനം ചെയ്തു.ബി വേണുഗോപാലൻ മാസ്റ്റർ,കുമാരി ശ്രീനന്ദ എം,യദുദേവ് എഎം എന്നിവർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.യോഗാചാര്യൻ ശ്രീ വേണുഗോപാലൻ ജയപുരം അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ 10കുട്ടികളോടൊപ്പം എത്തി യോഗ പ്രദർശനം നടത്തുകയും.നിത്യജീവിതത്തിൽ യോഗയുടെ അനിവാര്യതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.കുമാരി ശിവാനി ശിവൻ നന്ദി പറഞ്ഞു.

ലോക സംഗീത ദിനാഘോഷം

 
സംഗീത ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന മ്യൂസിക് ഫ്യൂഷൻ

ജൂൺ 21 ലെ ലോക സംഗീത ദിനത്തോടനുബന്ധിച്ച് ജൂൺ 22 ന് ശനിയാഴ്ച സ്കൂളിൽ ഉപകരണ സംഗീക മേള നടന്നുഎ.വി.എസ്.ജി.വി.എച്ച്.എസ് കരിവെള്ളൂരിലെ മ്യൂസിക് ബാൻ്റാണ് സംഗീത വിരുന്നൊരുക്കിയത് വിവിധ സംഗീത ഉപകരണങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.

ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു.ലീഡർ വൈഗ കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ ലഹരി വിരുദ്ധ സന്ദേശം നൽകി.എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.എക്സൈസ് ജീവനക്കാരായ സജിത്ത് ,അഫ്സൽ,ഐശ്വര്യ എന്നിവർ സംബന്ധിച്ചു.സ്റ്റാഫ് സെക്രട്ടറി വേണുഗോപാലൻ ബി നന്ദി പറഞ്ഞു.തുടർന്ന് കുട്ടികൾ ഉണ്ടാക്കിയ പോസ്റ്ററുകളുടെ പ്രദർശനം നടന്നു.മധുരവാണി (സ്കൂൾ റേഡിയോ) വഴി ,ശ്രീനന്ദ രവി, അമൃത,ശ്രീനന്ദ എം എന്നിവർ ലഹരിവിരുദ്ധ പ്രഭാഷണം നടത്തി

 
ലഹരിവിരുദ്ധ ബോധവൽക്കരണം ശ്രീ.ജയരാജ് (എക്സൈസ് പ്രിവന്റീവ് ഓഫീസർ)

സുബ്രതോ കപ്പ് ഫുട്ബോൾ

കാസർഗോഡ് സബ് ജില്ലാതല സുബ്രതോകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കായിക അധ്യാപകരില്ലാഞ്ഞിട്ടും സ്കൂളിലെ കുട്ടികൾ സബ്ജൂനിയർ,ജൂനിയർ വിഭാഗങ്ങളിൽ മത്സരത്തിൽ പങ്കെടുത്തു.

 
സബ്ജൂനിയർ വിഭാഗം ടീം
 
ജൂനിയർ വീഭാഗം ടീം

ജൂലൈ 5 ബഷീർ ദിനം

 
ബഷീർ ദിന പ്രഭാഷണം ശ്രീ പ്രകാശൻ കരിവെള്ളൂർ

*ബഷീർ സ്വന്തം ഭാഷയെ കേരളത്തിന്റെ ഭാഷയാക്കി പരിവർത്തനം ചെയ്ത ഇതിഹാസം

-പ്രകാശൻ കരിവെള്ളൂർ*

വ്യക്തിഭാഷയെ കഥ പറച്ചിലിലൂടെ സമൂഹഭാഷയാക്കിയ ഇതിഹാസമാണ് വൈക്കം മുഹമ്മദ് ബഷീർ.ഭാഷയുടെ അതിർവരമ്പുകളെ ലംഘിച്ചുകൊണ്ട് പുതുമലയാണ്മതൻ മഹേശ്വരനായി വാഴാൻ അദ്ദേഹത്തിന് സാധിച്ചു.മുന്നാട് ഗവൺമെന്റ് ഹൈസ്കൂൾ 'ഗുത്തിനഹാലിട്ട ലിത്താപ്പോ ബഷീർ അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം. ആകാശമിഠായിയുടെ കഥ ചൊല്ലിയും ഹുന്ത്രാപ്പി ബുസ്സാട്ടോയുടെ ചരിത്രം പറഞ്ഞും സഞ്ചിന ബാലിക്ക ലുട്ടാപി പാടിയും ബഷീറിന് വ്യത്യസ്തമായ സ്മരണാഞ്ജലി . ഗുത്തിന ഹാലിട്ട ലുത്താലോ എന്ന പേരിൽ ആണ് പരിപാടി സംഘടിപ്പിച്ചത് . അനുഭവങ്ങൾ കൊണ്ട് ജീവിതത്തെത്തന്നെ സാഹിത്യമാക്കി മാറ്റിയ ബഷീറിനെ ഒരു മണിക്കൂർ നേരം കൊണ്ട് പുനർജീവിപ്പിക്കുകയായിരുന്നു പ്രഭാഷണത്തിൽ പ്രകാശൻ കരിവെള്ളൂർ. ബഷീറിൻ്റെ ജീവിതവും രചനകളും ഏറെക്കുറേ പ്രഭാഷണത്തിൻ്റെ ഉള്ളടക്കമായി.പരിപാടിക്ക് ആമുഖമായി നയന വിവി അവതരിപ്പിച്ച പുസ്തക പ്രാർത്ഥനയും അനുബന്ധമായി അതുൽ ദേവ് എം അവതരിപ്പിച്ച ബാല്യകാലസഖി നോവൽ പരിചയവും ഹൃദ്യമായി പ്രധാനാധ്യാപകൻ കെ രാജൻ അധ്യക്ഷത വഹിച്ചു..ആനന്ദകൃഷ്ണൻ എടച്ചേരി സ്വാഗതവും ആവണി നന്ദിയും പറഞ്ഞു.

നീന്തൽ പരിശീലനം

നീന്തിക്കയറാം ജീവിതത്തിലേക്ക്*

 
നീന്തൽ പരിശീലനം ശ്രീ ഷാജി ജോസഫ് (STO,Fir Force)ഉദ്ഘാടനം ചെയ്യുന്നു
 
നീന്തൽ പരിശീലകൻ കെ ടി ശശിധരൻ സംസാരിക്കുന്നു.
 
നീന്തൽ പരിശീലിക്കുന്ന പൊട്ടൻ കുളം


എല്ലാവർക്കും സൗജന്യ നീന്തൽ പരിശീലനം . പുസ്തകജ്ഞാനത്തോടൊപ്പം ജീവിത പാഠവും ' മുന്നാട് ഗവ. ഹൈസ്കൂൾ തനത് പരിപാടി സംഘടിപ്പിച്ചു.ജൂലൈ 6ന് ശനിയാഴ്ച വൈകുന്നേരം 3.30ന് കുറ്റിക്കോൽ പൊട്ടൻ കുളത്ത് വെച്ച് കുറ്റിക്കോൽ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ശ്രീ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു.

വർഷം ആയിരത്തിലധികം പേർ മുങ്ങിമരിക്കുന്ന പശ്ചാത്തലത്തിൽ വളരെ ജീവിതഗന്ധിയായ ഒരു പ്രവർത്തനമാണ് മുന്നാട് ഗവ. ഹൈസ്കൂൾ ഏറ്റെടുത്തിരിക്കുന്നതെന്ന് ഉദ്ഘാടകൻ പറഞ്ഞു. ദീർഘകാലമായ തൻ്റെ പരിശീലനകാലയളവിൽ ഒരു സ്കൂൾ അധ്യാപകർ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുന്നത് ആദ്യമാണെന്ന് മുഖ്യപരിശീലകൻ ശ്രീ കെ ടി ശശിധരൻ അഭിപ്രായപ്പെട്ടു   പ്രധാനാധ്യാപകൻ കെ. രാജൻ സ്വാഗതം പറഞ്ഞു. രജനി ടീച്ചർ, വേണു ഗോപാലൻ മാസ്റ്റർ, ശ്രീജ ടീച്ചർ , അഖില ടീച്ചർ, കെ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. 

കവിയോടൊപ്പം  

 
കവിയോടൊപ്പം സദസ്സ്
 
പ്രശസ്ത കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം കുട്ടികളുമായി സംവദിക്കുന്നു
 
കവിയുടെ അഭിന്നം എന്ന കവിത മനോഹരമായി ചൊല്ലിയതിന് നയന വിവിക്ക് പുസ്തകം സമ്മാനിക്കുന്നു

"സാമാന്യമായ ജീവിതത്തിനുവേണ്ട പ്രാഥമിക പാഠം പറഞ്ഞു തരുന്നതിനപ്പുറം മറ്റു ചില പാഠം പറഞ്ഞു തരുന്നതാണ് സാഹിത്യ വായന" -പ്രശസ്ത കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം.

മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിലെ വായനാ മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 9 ന് കുട്ടികളോട് സംവദിക്കുകയായിരുന്നു കവി.

ലൈബ്രറികൾ മോർച്ചറികളാകാതിരിക്കാൻ നമ്മൾ അവിടെ നിത്യ സന്ദർശകരാകണമെന്നും, പുസ്തകങ്ങൾ നമ്മുടെ കൂട്ടുകരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീ ദിവാകരൻ വിഷ്ണുമംഗലത്തിന്റെ അഭിന്നം എന്ന കവിത മനോഹരമായി ആലപിച്ച നയന വിവിക്ക് അദ്ദേഹം തന്റെ പുസ്തകം സമ്മാനമായി നൽകി.

കവിത എഴുത്തിനെകുറിച്ച് കവി കുട്ടികളുമായി സംവദിച്ചു.

സീനിയർ അസിസ്റ്റന്റ് ശ്രീമതി രജനി പിവി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി സ്വാഗതവും അമൃത കെ നന്ദിയും പറഞ്ഞു.

*ആടുകളെ കൈമാറി*

 
ആട് കൈമാറ്റം ശ്രീ സുരേഷ് പയ്യങ്ങാനം,(എസ്എംസി അംഗം)
 
ആട് കൈമാറ്റം ശ്രീ രാജൻ കെ,ഹെഡ്മാസ്റ്റ‌‍ർ[1]

മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിലെ ആടു വിതരണ പദ്ധതിയുടെ ഭാഗമായി രണ്ട് ആടുകളെ ഇന്ന് കൈമാറി.അഭിനവ് രവി, സഞ്ജയ് കൃഷ്ണൻ എന്നീ കുട്ടികൾക്ക് കഴിഞ്ഞ വർഷം സ്കൂളിൽ നിന്നും കൊടുത്ത ആടുകളുടെ ഓരോ കുട്ടികളെ ഇന്ന് സ്കൂളിൽ ഏൽപ്പിക്കുകയായിരുന്നു.ഇവയെ അനഘ, നിവേദ്യ എന്നീ കുട്ടികൾക്ക് കൈമാറി.ഹെഡ് മാസ്റ്റർ ശ്രീ രാജൻ കെ, അധ്യാപകരായ വേണുഗോപാലൻ,രജനി പിവി,ഷൈനി വിവി, പത്മനാഭൻ വി,ആതിര,എസ് എംസി അംഗം സുരേഷ് പയ്യങ്ങാനം, എംപിടിഎ പ്രസിഡന്റ് ശ്രീജ സിവി തുടങ്ങിയവർ സംബന്ധിച്ചു.

സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു

മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിൽ ജൂലൈ 9 ന് സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു.സ്കൂളിൽ നടക്കുന്ന മുഴുവൻ പരിപാടികളും സ്കൂൾ വിക്കിയിൽ പ്രസിദ്ധികരിക്കാൻ മുഴുവൻ ക്ലബ്ബ് അംഗങ്ങളും സജീവമായി രംഗത്തുണ്ടാകുവാൻ തീരുമാനിച്ചു.സ്കൂൾ വിക്കിയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിക്കാൻ തീരുമാനിച്ചു.എസ്ഐടിസി രജനി ടീച്ചർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ രാജൻ കെ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ് മാസ്റ്റർ വേണുഗോപാലൻ വിക്കിയിലെ പ്രവർത്തനങ്ങളും സാധ്യതകളും വിശദീകരിച്ചു.ശ്രീ പത്മനാഭൻ വി സംബന്ധിച്ചു.

 
സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരണയോഗം

കാർട്ടൂൺ, പുസ്തകപ്രദർശനം സംഘടിപ്പിച്ചു

വായനാ മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 11 ന്, മുന്നാട് ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി കാർട്ടൂൺ, പുസ്തക പ്രദർശനം സംഘടിപ്പിച്ചു.പ്രശസ്ത കവിയും   കാർട്ടൂണിസ്റ്റുമായ ശ്രീ സന്തോഷ് ഒഴിഞ്ഞവളപ്പ് ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് മുന്നിൽ കാർട്ടൂൺ വരയ്ക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ രാജൻ കെ അധ്യക്ഷത വഹിച്ചു.ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി സ്വാഗതവും ദൃശ്യ നന്ദിയും പറഞ്ഞു.പരിപാടിയോടനുബന്ധിച്ച് ഏറ്റവും പുതിയതും വായനക്കാർ ഏറെ ഇഷ്ടപ്പെടുന്നതുമായ പുസ്തകങ്ങൾ കുട്ടികൾക്ക് വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

 
വായനാമാസാചരണത്തിൽ ശ്രീ സന്തോഷ് ഒഴിഞ്ഞവളപ്പ് സംസാരിക്കുന്നു
 
പുസ്തക പ്രദർശനത്തിൽ നിന്നും
 
കുട്ടികൾ കാർട്ടൂൺ പ്രദർശനം നോക്കികാണുന്നു

ലോക ജനസംഖ്യാദിനം

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു

സംഗീത ഉപകരണ ക്വിസ്

ജൂലൈ 12 ന് സംഗീത ഉപകരണങ്ങൾ വിഷയത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി.ശ്രീ പത്മനാഭൻ മാസ്റ്റർ ക്വിസ് നയിച്ചു.അമൃത കെ ഒന്നാം സ്ഥാനവും,യദുദേവ് എഎം രണ്ടാം സ്ഥനവും നേടി.

 
ഒന്നാംസ്ഥാനം അമൃത കെ
 
രണ്ടാംസ്ഥാനം യദുദേവ് എഎം
 
ശ്രീ പത്മനാഭൻ മാസ്റ്റർ ക്വിസ് നയിക്കുന്നു

ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു

ജൂലൈ 18 ന് ശാസ്ത്ര ക്ലബ്ബ് രൂപകരിച്ചു.

  1.  
    ശാസ്ത്ര ക്ലബ്ബ് രൂപീകരണ യോഗം

പിടിഎ എക്സിക്യൂട്ടിവ്

ജൂലൈ 18 ന് പിടിഎ എക്സിക്യൂട്ടിവ് യോഗം പ്രസിഡണ്ട് അഡ്വ പി രാഘവന്റെ അധ്യക്ഷതയിൽ ചേർന്നു

 
പിടിഎ

സംഘാടക സമിതി രൂപീകരിച്ചു

സ്കൂളിന് വേണ്ടി പുലിക്കോട് മാവില ചിണ്ടൻ നമ്പ്യാരുടെയും കമ്മട്ട പാർവ്വതിഅമ്മയുടെയും സ്മരണയ്ക്കായി മക്കൾ നിടമ്മിച്ചു നൽകിയ പ്രവേശ കവാടം ഉദ്ഘാടനത്തിനുള്ള സംഘാടക സമിതി രൂപീകരണം ജൂലൈ 19 ന് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം ധന്യ ഉദ്ഘാടനം ചെയ്തു.

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ മാധവൻ അധ്യക്ഷത വഹിച്ചു. .കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ലതാ ഗോപി, ഗ്രാമപഞ്ചായത്തംഗം പി. ശ്രുതി, സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ബി.വേണുഗോപാലൻ, മുൻ പി.ടി.എ പ്രസിഡണ്ടുമാരായ വേണുഗോപാൽ കക്കോട്ടമ്മ, വി.സി. മധുസൂദനൻ മുൻ വൈസ് പ്രസിഡണ്ട് അബ്ബാസ് ബേഡകം , കാറഡുക്ക ബ്ലോക്ക് പഞ്ചയത്ത് മുൻ പ്രസിഡണ്ട് ഓമനാ രാമചന്ദ്രൻ, മുൻ വൈസ് പ്രസിഡണ്ട് എം. മിനി എം. കുഞ്ഞമ്പു കളക്കര പി.ടി.എ വൈസ് പ്രസിഡണ്ട് ടി. ആർ. ഭാസ്ക്കരൻ ,മുന്നാട് എ.യു .പി സ്കൂൾ പി.ടി.എ പ്രസിഡണ്ട് ജയപുരം നാരായണൻഎന്നിവർ സംസാരിച്ചു

പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. രാഘവൻ സ്വാഗതവും സ്കൂൾ സീനിയർ അസിസ്റ്റൻ്റ് പി.വി. രജനി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ എം. ധന്യ (ചെയർപേഴ്സൺ)

എ മാധവൻ, ഇ കുഞ്ഞികൃഷ്ണൻ നായർ ഇ.രാഘവൻ (വൈചെയർ)

കെ. രാജൻ (ജന കൺ)

ടി.ആർ. ഭാസ്ക്കരൻ

അബ്ബാസ് ബേഡകം

ബി. വേണുഗോപാലൻ (ജോ.സെക്ര)

ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം

ജൂലൈ 22 ന് രാവിലെ അസംബ്ലി കൂടി കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.സീനിയർ അസിസ്റ്റന്റ് രജനി ടീച്ചർ,കുട്ടികളായ ശ്രീനന്ദ എം,ദൃശ്യ ടി ശാസ്ത്ര വിഷയത്തിൽ സംസാരിച്ചു.വൈകുന്നേരം 4 മണിക്ക് ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനത്തിന്റെ ഭാഗമായി ബഹിരാകാശക്കുതിപ്പ് എന്ന പേരിൽ ജോതിശാസ്ത്ര പഠന ക്ലാസ് സംഘടിപ്പിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി രജനി പിവി അധ്യക്ഷത വഹിച്ചു.ശ്രീ കെ ടി എൻ ഭാസ്കരൻ മാസ്റ്റർ(റിട്ട.പ്രിൻസിപ്പൽ) ക്ലബ്ബ് ഉദ്ഘാടനം ചെയ്തു തുടർന്ന് പഠന ക്ലാസ്സും നടത്തി.ശ്രീ പത്മനാഭൻ വി സ്വാഗതവും ശ്രീനന്ദ എം  നന്ദിയും പറഞ്ഞു.

 
ശ്രീ കെടിഎൻ ഭാസ്കരൻ മാസ്റ്റർ ശാസ്തക്ലബ്ബ് ഉദ്ഘാടനം ചെയ്യുന്നു.
 
ബഹിരാകാശ പഠനക്ലാസിനെത്തിയ കുട്ടികൾ
 
പോസ്റ്റർ പ്രദർശനം
 
ദൃശ്യ ടി നിർമ്മിച്ച മാതൃക

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ജൂലൈ 24 ന് LK 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വെച്ച് നടന്നു.സ്കൂളിലെ ഹിന്ദി അധ്യാപകനും കവിയുമായ ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി ഉദ്ഘാടനം ചെയ്തു.കാസറഗോഡ് കൈറ്റിലെ മാസ്റ്റർ ട്രെയിനർ ഖാദർ സർ ക്ലാസുകൾ കൈകാര്യം ചെയ്തു.face sensing വഴി കുട്ടികളെ ഗ്രൂപ്പ് തിരിച്ചു .LK അംഗങ്ങളായതുവഴി വന്ന ഉത്തര വാദിത്വങ്ങളും സമയ ബന്ധിതമായി പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങളെയും കുറിച്ച് കൈറ്റ് മാസ്റ്റർ വേണുഗോപാലൻ വിശദീകരിച്ചു.സാങ്കേതിക വിദ്യയുടെ സ്വാധീനവും സൗകര്യവും കൂട്ടികൾ തിറിച്ചറിഞ്ഞു.ക്വിസ് മത്സരത്തിലൂടെ ലിറ്റിൽ കൈറ്റ്സിന്റെ വളർച്ചയും തുടർച്ചയും അറിയാമെന്ന് ഉറപ്പ് വരുത്തി.സ്ക്രാച്ച് game വഴി പ്രോഗ്രാമിങ്ങ് ബാലപാഠം സ്വായത്തമാക്കി.ഓപ്പൺ ടൂൺസ് വഴി train ചലനം പൂർത്തിയാക്കിയപ്പോൾ ആനിമേഷൻ തങ്ങൾക്കും വഴങ്ങുമെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു.തീറ്റ കൊത്തുന്ന കോഴിയിലൂടെ റോബോട്ടിക് സാങ്കേതിക വിദ്യയുടെ ബാല പാഠം കുട്ടികളറിഞ്ഞു.കുട്ടികളുടെ ഫീഡ്ബാക്ക് പറയാനായി ജീവനയും,ആദിതേജും എത്തി.തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടന്നു.രക്ഷിതാക്കളുടെ ഫീഡ്ബാക്ക് വളരെ അർത്ഥവത്തായിരുന്നു.കൈറ്റ് മാസ്റ്റർ വേണുഗോപാലൻ സ്വാഗതവും മിസ്ട്രസ് രജനി പിവി നന്ദിയും പറഞ്ഞു.

 
മാസ്റ്റർ ട്രെയിനർ ഖാദർ സർ ക്ലാസുകൾ എടുക്കുന്നു
 
കുട്ടികൾ പ്രവർത്തനത്തിൽ
 
കുട്ടികൾ പ്രവർത്തനത്തിൽ
 
രക്ഷിതാക്കൾ്ക്കുള്ള ക്ലാസ്
 
കുട്ടികളുടെ ഫീഡ് ബാക്ക്
 
കുട്ടികളുടെ ഫീഡ് ബാക്ക്
 
രക്ഷിതാക്കൾക്കുളുടെ ഫീഡ്ബാക്ക്
 
രക്ഷിതാക്കളുടെ ഫീഡ്ബാക്ക്

ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദു സ്കൂളിൽ

മുന്നാട് ഗവ. ഹൈസ്കൂൾ പ്രവേശ കവാടം ജൂലൈ 25 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യ്തു

പുലിക്കോട് മാവില ചിണ്ടൻ നമ്പ്യാരുടെയും കമ്മട്ട പാർവ്വതിയമ്മയുടെയും സ്മരണക്കായി കുടുംബാംഗങ്ങളാണ് പ്രവേശ കവാടം നിർമ്മിച്ചു നൽകിയത്

______________________

ആർ.എം.എസ്.എ പദ്ധതിയിലുൾപ്പെടുത്തി ആരംഭിച്ച മുന്നാട് ഗവ. ഹൈസ്കൂളിന് വേണ്ടി നിർമ്മിച്ച പ്രവേശ കവാടം ജൂലൈ 25 ന് (വ്യാഴം) രാവിലെ 9 മണിക്ക് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യ്തു. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ എ അധ്യക്ഷത വഹിച്ചു. പ്രവേശന കവാം നിർമ്മിച്ചു നൽകിയ കുടുംബത്തെ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു.ശില്പി ജയറാമിനെ പൊന്നാട അണിയിച്ച് ആദരിച്ചു.മന്ത്രി സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ എസ്.എൻ. സരിത എന്നിവർ മുഖ്യാതിഥികളായിരുന്നു. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ മാധവൻ, പഞ്ചായത്ത് വികസന കാര്യ സ്ഥിതസമിതി ചെയർപേഴ്സൺ ലതാ ഗോപി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലൻ ബേഡഡുക്ക ഗ്രാമ പഞ്ചായത്തംഗം പി. ശ്രുതി, കാസർകോട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ വി.ദിനേശ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. അനന്തൻ (സി.പി.എം), ഇ കുഞ്ഞികൃഷ്ണൻ നായർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ് )ദിലീപ് പള്ളഞ്ചി (ബി.ജെ.പി) ,

എസ് എം.സി ചെയർമാൻ ഇ രാഘവൻ , സ്കൂൾ പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. രാഘവൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ബി.വേണുഗോപാലൻ വിസ്മയകരുണാകരൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർപേഴ്സണുമായ എം ധന്യ സ്വാഗതവും ജനറൽ കൺവീനറും സ്കൂൾ പ്രധാനാധ്യാപകനുമായ കെ.രാജൻ നന്ദിയും പറഞ്ഞു.

മുന്നാട് പുലിക്കോട്ടെ മാവില ചിണ്ടൻ നമ്പ്യാരുടെയും കമ്മട്ട പാർവ്വതിയമ്മയുടെയും സ്മരണക്കായി അവരുടെ കുടുംബാംഗങ്ങളാണ് സ്കൂൾ പ്രവേശ കവാടം നിർമ്മിച്ചത്.

അമ്മയുടെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി അതിൻ്റെ തുകയാണ് പ്രവേശ കവാടത്തിൻ്റെ നിർമ്മാണത്തിനായി നീക്കിവെച്ചത്. 2020 ൽ അന്നത്തെ എം.എൽ എകെ. കുഞ്ഞിരാമൻ യും അന്നത്തെ പി.ടി.എ പ്രസിഡണ് വേണ്ടു ഗോപാൽ കക്കോട്ടമ്മയും ചേർന്നാണ് കുടുംബാംഗങ്ങളിൽ നിന്ന് പ്രവേശകവാടം നിർമ്മിക്കുന്ന വിവരം കൈപറ്റിയത്.

 
മന്ത്രിയെ കാത്ത് വൻ ജനാവലി
 
മന്ത്രി എത്തുന്നു





 
പ്രവേശന കവാടം ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു


 
ഉദ്ഘാടന പ്രഭാഷണം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു
 
പ്രവേശന കവാടം നിർമ്മിച്ചു നൽകിയ കുടുംബത്തിനുള്ള പിടിഎ വക ഉപഹാര വിതരണം മന്ത്രി നിർവ്വഹിക്കുന്നു
 
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സ്കൂൾ വളപ്പിൽ വൃക്ഷതൈ നട്ടു

ഡിഇഒ സന്ദർശനം

ജൂലൈ 25 ന് കാസറഗോഡ് ഡിഇഒ ദിനേശ വി സ്കൂൾ സന്ദർശിച്ചു.എസ്എസ്എൽസി കുട്ടികളുമായി സംവദിച്ചു.സ്കൂൾ വളപ്പിൽ ഞാവൽ നട്ടു

 
ഡിഇഒ ശ്രീ ദിനേശ വി എസ്എസ്എൽസി കുട്ടികളുമായി ക്ലാസിൽ സംവദിക്കുന്നു
 
ഡിഇഒ ശ്രീ ദിനേശ വി സ്കൂൾ വളപ്പിൽ ഞാവൽ നടുന്നു.മുൻ ഹെഡ്മാസ്റ്റർ ശ്രീ സുരേന്ദ്രൻ സർ സമീപം

50 മത്തെ കുട്ടിക്ക് ആട് വിതരണം

ജൂലൈ 26 ന് സ്കൂളിലെ ആട് വിതരണ പദ്ധതിയിൽ 50മത്തെ കുട്ടിക്ക് ആട്ടിൻകുട്ടിയെ കൈമാറി.തേജസ് കെ യാദവ് തിരിച്ചേൽപ്പിച്ച ആട്ടിൻ കുട്ടിയെ അമൽ മാധവിന് ഹെഡ്മാസ്റ്റർ ശ്രീ രാജൻ കെ കൈമാറി.

 
ഹെഡ്മാസ്റ്റർ ശ്രീ രാജൻ കെ ആടിൻ കുട്ടിയെ അമൽ മാധവിന് കൈമാറുന്നു

SRG യോഗം

ആഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ എസ്ആർജി യോഗം ചേർന്നു.

 
SRG

ഒളിമ്പിക്സ് ദീപശിഖ

ജൂലൈ 27 ന് പാരീസിൽ ഒളിമ്പിക്സ് ആരംഭിച്ചതോനുബന്ധിച്ച് സ്കൂളിൽ ദീപശിഖ തെളിച്ചു.എംപിടിഎ പ്രസിഡണ്ട് ശ്രീമതി ശ്രീജ സിവി തിരി തെളിച്ച ദീപശിഖ ഷോട്ട്പുട്ട് താരം ആതിര എംസി ക്ക് കൈമാറി.തുടർന്ന് മറ്റ് കായികരാരങ്ങളോടൊപ്പം ഗൗണ്ടിൽ അസംബ്ലി കൂടിയതിനു മുന്നിലായി സ്ഥാപിച്ചു.ഹെഡ്മാസ്റ്റ ശ്രീ കെ രാജൻ സന്ദേശം നൽകി.സ്കൂൾ ലീഡർ വൈഗ കെ പ്രതിജ്ഞ ചൊല്ലികൊടുത്തു.

 
ഒളിമ്പിക്സിനോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ എടുക്കുന്നു

പ്രതിമാസ ഗണിത ക്വിസ് ജൂലൈ

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്തിമാസ ഗണിത ക്വിസ് ജൂലൈ മാസത്തിലേത് ജൂലൈ 27 ന് നടന്നു.നിരഞ്ജന (8B) ഒന്നാമതെത്തി.ശ്വേത ശരത്(10B),യദുദേവ് എഎം(9B) എന്നിവർ രണ്ടാംസ്ഥാനം നേടി.

 
ഒന്നാം സ്ഥാനം- നിരഞ്ജന
 
രണ്ടാം സ്ഥാനം- ശ്വേത ശരത്
 
രണ്ടാംസ്ഥാനം -യദുദേവ് എഎം

വാർഷിക ജനറൽബോഡി