ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ആർട്‌സ് ക്ലബ്ബ്/2023-24
പരിസ്ഥിതി ദിന കൊളാഷ് മത്സരം നടത്തി.
ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു. കെ. സുബൈർ മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
ഫാത്തിമ ബർസ ഒ &ആയിശ ദയ.പി (8F), ഫാത്തിമ ഷംഫ എം & സൻഹ പി (8E) എന്നിവർ വിജയികളായി
മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.(JUNE -27)
ബലിപെരുന്നാളിനോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയും ആർട്സ് ക്ലബ്ബും ചേർന്ന് പെൺകുട്ടികൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. അലംനി ഹാളിൽ വെച്ച് നടന്ന മത്സരം വിദ്യാരംഗം കൺവീനർ ടി.മമ്മദ് മാസ്റ്റർ,എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, വനജ ടീച്ചർ, പി.മുനീർ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു.