സി എം എസ്സ് എൽ പി എസ്സ് എഴുമറ്റൂർ

22:08, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഉള്ളടക്കം[മറയ്ക്കുക]പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ കൊറ്റൻകുടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ് സി. എം. എസ്‌. എൽ. പി. എസ്‌. എഴുമറ്റൂർ

സി എം എസ്സ് എൽ പി എസ്സ് എഴുമറ്റൂർ
വിലാസം
എഴുമറ്റൂർ

എഴുമറ്റൂർപി ഒ
പത്തനംതിട്ട
,
689586
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഫോൺ9495725588
ഇമെയിൽcmslpsezhr@gmail.com
കോഡുകൾ
സ്കൂൾ കോഡ്37613 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൽസി വർഗീസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

143 വർഷങ്ങൾക്കപ്പുറം നമ്മുടെ പ്രദേശം പാറക്കൂട്ടങ്ങളും കുറ്റി ക്കാടുകളും നിറഞ്ഞ കുന്നിൻ ചരിവായിരുന്നു.ഇംഗ്ലണ്ടിൽ നിന്നും വന്ന ചർച്ച് മിഷൻ സൊസൈറ്റി യുടെ മിഷണറി മാർ റവ. ഹെൻട്രി ബേക്കർ ജൂണിയറിന്റെ നേതൃത്വ ത്തിൽ എത്തുകയും നമ്മുടെ ആദിമ മാതാപിതാക്കന്മാരുടെ കൂട്ടായ് മയിൽ പങ്കെടുക്കുക യും സത്യദൈവത്തിൽ ആരാധിക്കുന്നതിനുള്ള അവരുടെ പ്രാർത്ഥന കളെ പ്രോത്സാഹിപ്പിക്കുകയും ദൈവീക ആരാധനക്കുള്ള ആത്മീ ക ഇടം ഇവിടെ ഉണ്ടെന്ന് മനസ്സിലാക്കുകയും എഴുമറ്റൂർ കോവിലകം വകയായിരുന്ന ഈ പ്രദേശം 42 ഏ ക്കർ വിലയ്ക്കു വാങ്ങി ഇവിടെ എഴുമ റ്റൂ രിൽ താ മസിച്ചതായ ക്രിസ്തീയ വിഭാത്തിൽപ്പെട്ട പിന്നോക്ക വിഭാഗങ്ങളെ പാർപ്പിക്കുകയും അവർക്കു ആവശ്യമായ ആരാധനാലയവും, ആശാൻ പ ള്ളിക്കൂടവും , ആതുരാലയവും സ്‌ഥാ പിച്ചു. ബ്രാഹ്‌മ ണമതത്തിൽനിന്നും അതിന്റെ കെട്ടുപാടിൽ നിന്നും അടിമത്വ ത്തിന്റെയും അടിച്ചമർത്ത ലിന്റെയും അന്തവിശ്വാസത്തിന്റെയും ഇരുണ്ട നാളുകളുടെ മരവിപ്പിൽനിന്നും സൂ ര്യ വെളിച്ചത്തിലേക്കുള്ള ഒരു പൊൻപുലരിയുടെ പ്രയാണമായിരുന്നു അത്.

എഴുമറ്റൂർ കിളിയൻ കാവ് എന്ന സ്ഥലത്താ യിരുന്നു അവിടുത്തെ പള്ളി. അവിടെനിന്നും തമ്പുരാക്കന്മാരുടെ നിർബന്ധപ്രകാരം ആയിരുന്നു ഇപ്പോൾ ശവക്കോട്ട സ്ഥിതി ചെയ്യുന്നതിന്റെ അടുത്തായി ഒരു പള്ളിയും ആശുപത്രിയിയും സ്ഥാപിച്ചു. ആ സമയത്ത് നാട്ടിൽ പകർന്ന വസൂരി എന്ന മഹാ മാരി ഇവിടുത്തെ പല ജനങ്ങളുടെയും ജീവനപഹരിച്ചു. തുടർന്ന് പള്ളി ഇപ്പോൾ പള്ളിക്കൂടം സ്ഥിതിചെയ്യുന്നതിന്റെ കിഴക്കുവശത്തു (കിണർ ഇരിക്കുന്ന സ്ഥലം )വയ്ക്കുകയും തുടർന്ന് കൽ ക്കെട്ടോടുകൂടിയുള്ള (സ്കൂളിന്റെ ഓഫീസ് മുറിയോട് ചേർന്നുള്ള ഭാഗം ) 1892ൽ കുമ്പനാട് ശ്രീ കെ. ജെ വർഗീസ് സാറിന്റെ നേതൃത്വത്തി ൽ സ്ഥാപിച്ചു. സ്കൂൾ ആരംഭകാലകാലത്ത് രണ്ടു ക്ലാസുകൾ മാത്രമുള്ള പള്ളിക്കൂടം ആയിരുന്നു. പൂർണമായും കരിങ്കൽ കെട്ടിടം മുഴുവനും അടച്ചുറപ്പുള്ളതാക്ക അകവശം തേച്ചുമിനുക്കി വെള്ളയടിച്ചതായിരുന്നു. കെട്ടിടംപണിയുവാൻ നാഗ ർകോവിലിൽനിന്നും ശിoശോൻ മേ സ്ത്രിയായിരുന്നു ചുമതല വഹിച്ചിരുന്നത്. അക്കാലത്തു കോണിങ്ഹാം കോർഫീൽഡ് ബിഷപ്പും മദാമ്മയും ഇവിടം സന്ദർശിച്ചു. 1950 ൽ നമ്മുടെ സ്കൂൾ രണ്ടു ക്ലാസ്സുകളിൽനിന്നും നാല് ക്ലാസ്സായി ഉയർത്താൻ ഇടയായി.അതിനു പ്രത്യേക കാരണവും ഉണ്ട്. രണ്ടു ക്ലാസുകൾ മാത്രമുള്ള എല്ലാ സ്കൂളുകളും നാല് ക്ലാസ്സ്‌ ഇല്ലെങ്കിൽ അങ്ങനെയുള്ള സ്കൂളുകൾ നിർത്തലാക്കാൻ ഗവണ്മെന്റിന്റെ മുന്നറിയിപ്പ് ലഭിച്ചു.1950 മെയ്‌ മാസം പുതിയതായി ചാർജ് എടുത്ത മുണ്ടിയപ്പള്ളി താഴികയിൽ റ്റി. സി. ചാക്കോ സാറും ഭാര്യ എ. എൻ. ഏലി കൊച്ചമ്മയുംആശാൻ ഉപദേശിയായി സ്ഥലം മാറി വന്നു. പെട്ടെന്ന് ചർച്ച് കമ്മറ്റി കൂടി വേണ്ട തീരുമാനങ്ങൾ എടുത്തു. ക്ലാസുകൾ ഉയർത്തണമെങ്കിൽ അതിനു ക്ലാസ്സ്‌മുറികൾ വേണം. അടിയന്തരമായി പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിനു തീരുമാനിച്ചു. സഭാജനങ്ങളുടെ കൈവശമുള്ള സ്ഥലത്തുനിന്നും മൂപ്പുള്ള വൃക്ഷങ്ങൾ സഭക്കായി വിട്ടുകൊടുക്കണം. അത് സഭാജനങ്ങൾ സഹകരിച്ചു വെട്ടിയെടുത്തു അറപ്പുകാരെകൊണ്ട് അറപ്പിച്ചു. കരിങ്കൽ കീറിയെടുത്തു തൂണുകൾ നിർമ്മിച്ചു അരഭിത്തിയോടുകൂടി കെട്ടിടം ഓലമേഞ്ഞ കെട്ടിടം. ‘എൽ’ ആകൃതിയിൽ ഉള്ള കെട്ടിടം പണിതു. പണിയുടെ തൽസ്ഥിതികൾ ഡി. ഇ. ഒ യെ അറിയിച്ചുകൊണ്ടിരുന്നു. അല്ലെങ്കിൽ സ്കൂൾ നിർത്തലാക്കാൻ ഓർഡർ ഇടുമായിരുന്നു. ശേഷം സ്ഥലം മാറിവന്നതായ പീ. ഒ. മാത്തൻ സാറും ഭാര്യ ടി. വി. അന്നമ്മ ടീച്ചറും ആയിരിക്കുമ്പോൾ അധ്യാപകർ സർക്കാർ ശമ്പളം പറ്റുന്നവർ ആയിരുന്നതുകൊണ്ട് സഭയുടെയും സ്കൂളിന്റെയും ചുമതല വഹിക്കാനും രണ്ടും ഒരു സ്ഥാപനത്തിൽ നടത്തുന്നതിനും സാധിക്കില്ല എന്ന നിയമം വന്നു. പിന്നീട് മുഴുവൻ സമയവും സഭാപ്രവർത്തകനായി മല്ലപ്പള്ളി ശ്രീ. എം. എം മാത്തൻ ഉപദേശിയായി ചുമതലയേറ്റു. അതിനു ശേഷം കുമ്പനാട് കടപ്ര എന്ന സ്ഥലത്തുള്ള എൻ. എസ്‌. മാത്തൻ സാറിനെ മഹായിടവക ഉപദേശിയായി നിയമിച്ചു. അദ്ദേഹം ഒരു റിട്ടയേർഡ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. അദ്ദേഹമാണ് 1972ൽ ഇന്ന് കാണുന്നതായ പള്ളി പണിതതു. അദ്ദേഹത്തിന്റെ ദീർഘകാലത്തെ ആഗ്രഹം ആയിരുന്നു. ഞായറാഴ്ച ദിനങ്ങളിൽ പള്ളിയും, അതിനു ശേഷമുള്ള ദിവസങ്ങളിൽ പള്ളിക്കൂടവുമായി ഉപയോഗിച്ച് വന്നു. പള്ളിയിൽ ആരാധനയ്ക്ക് നേതൃത്വവും സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുകയും അന്നത്തെ അധ്യാപകർ ചെയ്തിരുന്നു.അവരെ ആശാൻ ഉപദേശിമാർ എന്നാണ് വിളിച്ചിരുന്നത്. സ്കൂളിന്റെ മുൻവശത്തു നിൽക്കുന്ന ചെമ്പകമരം സ്കൂളിന്റെ അത്രയും തന്നെ പഴക്കമുള്ളതാണ്. എന്നാൽ പിൽക്കാലത്തു സർക്കാരിന്റെ പുതിയനിയമം അനുസരിച്ചു സ്കൂളും പള്ളിയും ഒരു കെട്ടിടത്തിൽ പാടില്ല എന്നതുകൊണ്ട് 1972ൽ പള്ളിമാറ്റി സ്ഥാപിക്കുകയും എന്നാലും ആശാൻ ഉപദേശിമാർ തുടർന്ന് കൊണ്ടിരുന്നു. ആശാൻ പള്ളിക്കൂടം, കുടി പള്ളിക്കൂടം എന്നൊക്കെ ആയിരുന്നു സ്കൂളിനെ ആദ്യം വിളിച്ചിരുന്നത്. ഈ വിദ്യാഭ്യാസ സ്‌ഥാപനം ഈ പ്രദേശത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ വളരെ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞു. ധാരാളം ആൾക്കാർ ഉയർന്ന പദവികൾ വഹിച്ചുവരുന്നു. വിദ്യാഭ്യാസത്തിന് അടിസ്‌ഥാനപരമായ മാറ്റം ശ്രദ്ധേയമാണ്.1992ൽ സ്കൂൾ 100 വർഷം തികഞ്ഞതിന്റെ ഭാഗമായി ജൂബിലി ആഘോഷിച്ചു കെട്ടിടം പുതുക്കി പണിയാനും മുഴുവൻ ഭാഗങ്ങളും അടച്ചുറപ്പുള്ളതക്കാനും സാധിച്ചു.

ഭൗതിക സൗകര്യങ്ങൾ

നാല് ക്ലാസ്സ്‌ മുറികളും ഓഫീസ് മുറിയും ആയിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മേൽക്കൂര ഓട് മേഞ്ഞതാണ്. സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ചിട്ടുണ്ട്. സ്കൂളിനോട് ചേർന്ന് മഴവെള്ള സംഭരണി സ്ഥാപിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലും കുട്ടികൾക്കാവശ്യ മായ ബെഞ്ചുകളും ഡെസ്ക്കുകളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ ഉണ്ട്. , കുട്ടികൾക്ക് കൈകുഴുകുവാനും, ടോയ്‌ലെറ്റുകളിലും പ്രത്യേകം പൈപ്പുകൾ ഉണ്ട്.ഉച്ചഭക്ഷണം തയാറാക്കുന്നതിന് പാചകപ്പുര ഉണ്ട്.കൂടാതെ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉണ്ട്.

സ്കൂൾ മാനേജ്മെന്റ്

കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി. എം. എസ്‌. കോപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. റവ. സുമോദ് ചെറിയാനാണ് കോപ്പറേറ്റ് മാനേജർ. സ്കൂളിന്റെ ലോക്കൽ മാനേജറായി സെന്റ് ആൻ ട്രൂസ് എഴുമറ്റൂർ പള്ളി വികാരി റവ. സോനു ഡാനി തോമസ് പ്രവർത്തിക്കുന്നു.


മികവുകൾ

  • വെണ്ണിക്കുളംഉപജില്ലാ സ്കൂൾ കലോത്സവത്തിൽകുട്ടികൾക്ക് സംഘനൃത്തത്തിന്ഒന്നാം സ്ഥാനവും എ ഗ്രേഡു ഭരതനാട്യത്തിനു ഒന്നാംസ്ഥാനവും എ ഗ്രേഡും നാടോടിനൃത്തത്തിനുഎ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
  • പ്രവൃത്തിപരിചയമേളയിൽ കുട്ടികൾ സമ്മാന്നാർഹരായിട്ടുണ്ട്.കൂടാതെഇലക്ട്രിക്കൽ വർക്കിനുംഉപജില്ലാതലത്തിൽ കുട്ടികൾസമ്മാ ന്നാർഹരായിട്ടുണ്ട്.
  • വിദ്യാരംഗംകലാ സാഹിത്യ വേദി സർഗോ ത്സവംകവിതാലാപനം മത്സരത്തിൽവെണ്ണിക്കുളം ഉപജില്ലാതലത്തിൽഎൽപ്പി വിഭാഗത്തിൽ രണ്ടാംക്ലാസ്സിലെ ആഷ്മി സിബിക്കു(2021)ഒന്നാം സ്ഥാനം ലഭിച്ചു.

മുൻസാരഥികൾ

തെക്കെക്കൂറ്റ് ജോൺ ആശാൻ, പ്രക്കാനം ലുക്കോസ് ആശാൻ, കുമ്പനാട് വർഗീസ് സാർ, പൈക്കര ഐ. എം ഡാനിയേൽ, ചിന്നമ്മ ടീച്ചർ, കോഴഞ്ചേരി പി. റ്റി തോമസ് സാർ, കീഴ്‌വായ്പൂർ ഐക്കര മേപ്രത്തു ഐ. എൻ. മത്തായി സാർ, പള്ളം പി. സി കുര്യൻ സർ, ടി. കെ. ഐസക് സാർ, എം. ജെ യോവേൽ സാർ, മുണ്ടിയപ്പള്ളി ടി. സി. ചാക്കോ സാർ, മാവേലിക്കര പി. ഒ. മാത്തൻ സാർ, കൂലിപ്പാറ വി. പി ജേക്കബ് സാർ, പുല്ലാട് കള്ളിപ്പാറ എ. എം. തോമ സർ, എം. വി. ശോശാമ്മ, ടി. ജെ. ജോസഫ് താന്നിക്കൽ, കൂലിപ്പാറ കെ. എം. ശാമുവൽ സാർ, പി. ജെ. സാറാമ്മ ടീച്ചർ, എൽസി വർഗീസ്, ഇപ്പോൾ സേവനം അനുഷ്ടിക്കുന്ന അന്നമ്മ ഉ മ്മൻ എന്നിവർ പ്രഥമ അധ്യാപകരായും ആശാന്മാരായി പ്രവർത്തിച്ചു.

ദിനാചരണങ്ങൾ

  •  
    ജൂൺ ആദ്യവാരം പ്രവേശനോത്സവം നടത്തിവരുന്നു.
  • ജൂൺ5 - പരിസ്ഥിതിദിനം ആഘോഷിക്കുന്നു.
  • ജൂൺ19 - വായനാകളരി സംഘടിപ്പിക്കുന്നതിലൂടെ വായനാശീലം വളർത്തുന്നു. കഥ, കവിത തുടങ്ങിയ രചനാ മത്സരങ്ങൾ നടത്തുന്നു. കുട്ടികൾ വായനാക്കുറിപ്പ് തയാറാക്കുന്നു.
  • ഓഗസ്റ്റ്6 - ഹിരോഷിമാദിനം -വീഡിയോ ക്ലിപ്പിങ്ങുകൾ കാണിക്കുന്നു.
  •  
    ഓഗസ്റ്റ്15 - സ്വാതന്ത്ര്യദിനം – പതാക ഉയർത്തൽ,റാലി, പൊതുസമ്മേളനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു.
  • സെപ്റ്റംബർ 16 - ഓസോൺദിനം -ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു.
  • ഒക്ടോബർ2 - ഗാന്ധിജയന്തിയായി ആചരിക്കുന്നു.
  • ജനുവരി26 - റിപ്പബ്ലിക്ക്‌ദിനം കൊണ്ടാടുന്നു.

അധ്യാപകർ

അന്നമ്മ ഉമ്മൻ (ഹെഡ്മിസ്ട്രെസ് )

ആനി സാറാ മാത്യു

ദിവ്യ ജെയിംസ്

ബീന തോമസ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • പതിപ്പുകൾ-(കഥ,കവിത,കൃഷി,ഓണം…..)ദിനാചാരണങ്ങളുടെയും ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധിപതിപ്പുകൾ തയാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം-പ്രവൃത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • വായനപ്രോത്സാഹിപ്പിക്കാനായി വായനാമൂല ഒരുക്കിയിട്ടുണ്ട്.
  • ബാലാസഭ നടത്തിവരുന്നു.

പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ സർഗോൽമുഖമായകഴിവുകൾ വികസിപ്പിക്കുന്നതിലും അധ്യാപകർ വേണ്ടത്ര സാധ്യതകൾ ഒരുക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ താല്പര്യം വളർത്തുന്നതിനായി ഹലോ ഇംഗ്ലീഷ്, മലയാളഭാഷ അനായസം കൈകാര്യംചെയ്യുന്നതിനായി മലയാളത്തിളകക്കം, ഗണിതാഭിരുചി വളർത്തുന്നതിനായി ഒന്ന്, രണ്ട് ക്ലാസ്സിലെ കുട്ടികൾക്കായി ഉല്ലാസഗണിതം, മൂന്ന്, നാല് ക്ലാസ്സിലെ കുട്ടികൾക്കായി ഗണിത വിജയം എന്നിവ നടത്തി വരുന്നു.

ക്ളബുകൾ പരിസ്ഥിതി ക്ലബ്‌, ഗണിത ക്ലബ്‌, ഹെൽത്ത്‌ ക്ലബ്, വിദ്യാരംഗം കലാ സാഹിത്യ വേദി തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.

സ്കൂൾ ഫോട്ടോകൾ

 
പഠനോപകരണ വിതരണം
 
ഗണിത ക്ലബ്‌
 
ഭവനസന്ദർശനം
 
 
ക്രിസ്മസ് ആഘോഷം



 
ഓണാഘോഷം


വഴികാട്ടി

മല്ലപ്പള്ളിയിൽ നിന്നും റാന്നി റൂട്ടിൽ 7കിലോമീറ്റർ സഞ്ചരിച്ചാൽ കൊറ്റൻ കുടി ജംഗ്ഷൻ. അവിടെ നിന്നും ഇടത്തോട്ട് പള്ളിക്കുന്ന് റോഡിലൂടെ 200മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിചേരാം.