ജി.യു.പി.എസ്. പത്തപ്പിരിയം
ജി.യു.പി.എസ്. പത്തപ്പിരിയം | |
---|---|
വിലാസം | |
പത്തപ്പിരിയം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-01-2017 | 18578 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇരുണ്ട ഭുതകാലത്തിൻെറ ഇടനാഴിയിൽ വിദ്യയുടെ വെള്ളിവെളിച്ചം പ്രസരിപ്പിച്ച ഗുരു കെ.ശങ്കുണ്ണി എഴുത്തച്ഛൻ തുടങ്ങിവെച്ച കുടിപ്പള്ളിക്കൂടം താലൂക്ക് ബോർഡ് അംഗീകരിച്ചതോടെ എൽ.പി.സ്കൂളായി മാറുകയായിരുന്നു.1920-21 കാലഘട്ടത്തില്‍ പത്തപ്പിരിയം റോഡരിലെ വി.കെ.ശഹ്കരന്‍ നായരുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു . സ്കൂള്‍ പ്രവേശന രജിസ്ട്രറില്‍ ഒന്നാമത്തെ അഡ്മിഷന് നമ്പറായി 1925 ഒക്ടോബര്‍ 23 ന് പ്രവേശനം നേടിയിരിക്കുന്നത് തുണ്ടത്ത് ജാനകി അമ്മയാണ്.രക്ഷിതാവ് കൃഷ്ണന്‍ക്കുട്ടി നായര്‍ ഇങ്ങനെ മാധവിക്കുട്ടി അമ്മയും പാറുക്കുട്ടി അമ്മയും കാളിയും കുഞ്ഞിപ്പെണ്ണം വള്ളിയും .....ആദ്യത്തെ പത്തു പേരും പെണ്‍കുട്ടികള്‍.തുടര്‍ന്ന് ഗണപതിയും ചക്കുവും ഗോവിന്ദന് നായരും ആണ്ടിയും ചൂരക്കുന്നന്‍ മുഹമ്മദും അലവിയും. രേഖകളില്‍ കാണുന്ന ആദ്യ ഹെഡ്മാസ്റ്റര് പി.കുഞ്ഞികൃഷ്ണന് എഴുത്തച്ഛനാണ്.പത്തപ്പിരിയത്തുകാരനായ അദ്ദേഹം സ്കൂളില്‍ ആദ്യകാലത്തുതന്നെ അദ്ധ്യാപകനായിരുന്നു.ആദ്യത്തെ ഹെഡ്മാസ്റ്ററില്‍ നിന്നും ഇപ്പേഴത്തെ ഹെഡ്മാസ്റ്റര് സുബ്രഹ്മണ്യന്.പാടുകണ്ണിയിലേക്കെത്തുമ്പോള്‍ 29 ഹെഡ്മാസ്റ്റര്‍മാരുടെ പേരുവിവരം രേഖകളില്‍ കാണാം. 1972 ല്‍ സ്വന്തം കെട്ടിടം നിര്‍മ്മിച്ചതോടെ വ്.കെ.എസ്.ബില്‍ഡിങ്ങില്‍ നിന്നും സ്കൂള്‍ സ്വന്തം സ്ഥലത്തേക്ക് മാറ്റി.അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയ 1972 ഏപ്രില്‍ 14ന് പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.കുട്ടികളുടെ ബാഹുല്ല്യം വന്നതോടെ 1990 ല്‍ ഷിഫ്റ്റ് സമ്പ്രദായത്തിലായി.13 വര്‍ഷക്കാലം സ്കൂള്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ചു.D.P.E.P,SSA,ജില്ലാപഞ്ചായത്ത് തുടങ്ങിയ ഏജന്‍സികളില്‍ നിന്നും കെട്ടിടങ്ങള്‍ ലഭിച്ചതോടെ 2003 ആഗസ്ത് മുതല്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ നിന്നം മാറി.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബുകള്‍
- വിദ്യാരംഗം
- സയന്‍സ്