ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
2024-2025 അധ്യാന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു. വിദ്യാലയവും ക്ലാസ് മുറികളും കുരുത്തോലയും,വർണ്ണ കടലാസുകളും,ബലൂണുകളും കൊണ്ട് അണിഞ്ഞൊരുങ്ങി. പ്രവേശനോത്സവഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. ഒന്നാം ക്ലാസ്സിലെ മുഴുവൻ കൂട്ടുകാരെയും റോസാപ്പൂക്കൾ നൽകി സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് ബീന ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് അനീഷ് കുമാർ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ രാധാമണി ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കാരശ്ശേരി ബാങ്ക് വൈസ് പ്രസിഡൻ്റ് കുട്ടികൾക്ക് പുസ്തകവിതരണം നടത്തി.ശേഷം മറ്റ് അധ്യാപകരും എം.പി.ടി.എ പ്രസിഡൻ്റും ആശംസയർപ്പിച്ചു.സരിത ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് സരിത ടീച്ചറുടെ നേത്യത്വത്തിൽ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. പായസ വിതരണം നടത്തി.ഉച്ചഭക്ഷണം നൽകി പരിപാടികൾ അവസാനിച്ചു.
-
പ്രവേശനോത്സവം
പരിസ്ഥിതി ദിനം
സ്കൂൾ അസംബ്ലിയോടെ പരിസ്ഥിതി ദിനത്തിന് തുടക്കം കുറിച്ചു. പ്രധാന അധ്യാപിക ബീന ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം പറഞ്ഞു കൊടുത്തു. തുടർന്ന് വാർഡ് മെമ്പർ വ്യക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി പരിസ്ഥിതി ദിനക്വിസ്,ചിത്രരചന എന്നിവ നടത്തി. ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി. ശേഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ നേത്യത്വത്തിൽ കരുണാകരൻ മാസ്ററർ എല്ലാ കുട്ടികൾക്കും വ്യക്ഷത്തൈ വിതരണം ചെയ്തു.
-
പരിസ്ഥിതി ദിനം
-
തൈ വിതരണം
ജൂൺ 19 വായനാദിനം
വായനാദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി.വായന ദിന പ്രതിജ്ഞ ചൊല്ലി,വായന ദിന ക്വിസ് മത്സരം നടന്നു.ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് നാലാം ക്ലാസിലെ അൽജിത്ത് ആയിരുന്നു.രണ്ടാം സ്ഥാനം കാശിനാഥും നേടി.വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ "എൻ്റെ സ്കൂളിനൊരു പത്രം" എന്ന പരിപാടി നടത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഷാജു കൊടിയാട്ട് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തു. മൂന്ന്,നാല് ക്ലാസുകളിൽ നടന്ന വായനാമത്സരത്തിൽ മൂന്നാം ക്ലാസിൽ നിന്ന് മിലനെയും,നാലാം ക്ലാസിൽ നിന്ന് അൽജിത്തിനെയും വിജയികളായി തിരഞ്ഞെടുത്തു. വായനാദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസിലും കയ്യക്ഷര മത്സരം നടന്നു.ഒന്നാം ക്ലാസിൽ നിന്ന് വൈഗയും,രണ്ടാം ക്ലാസിൽ നിന്ന് ജാൻവി രാഹുലും, മൂന്നാം ക്ലാസിൽ നിന്ന് ശ്രിത സുബീഷും,നാലാം ക്ലാസിൽ നിന്ന് കാശിനാഥും,നിരജ്ഞനയും ഒന്നാം സ്ഥാനത്തെത്തി. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ലൈബ്രറി വിതരണോദ്ഘാടനം നടത്തി. അമ്മവായനയിൽ മൂന്നാം ക്ലാസിലെ അഭിനവിൻ്റെ അമ്മ അഞ്ജു ഷാനിവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനവാരത്തോടനുബന്ധിച്ച് നടന്നു. കലാഭവൻമണി അവാർഡ് ജേതാവും റേഡിയോ ആർട്ടിസ്ററ് ഗ്രേഡ്.ബി.ശ്രീമതി ശ്രീനിഷ വിനോദാണ് ഉദ്ഘാടനം നിർവഹിച്ചത്.പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്ക് വ്യത്യസ്ത തരത്തിലുളള പാട്ടുകൾ ആസ്വദിക്കാൻ കഴിഞ്ഞു.
-
പത്രം
-
മാഗസിൻ
-
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം
-
അമ്മവായന
ലോക ലഹരി വിരുദ്ധ ദിനം
-
പ്ലക്കാർഡ് നിർമ്മാണം
ബഷീർ ദിനം
-
ബഷീറും കഥാപാത്രങ്ങളും
-
ആട്
-
പാത്തുമ്മയും ആടും
-
ബഷീർ
-
സാറാമ്മ
-
ബഷീർ കഥാപാത്രങ്ങൾ
ചാന്ദ്ര ദിനം
-
കളറിംഗ്
-
റോക്കറ്റ്