അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 23 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./സ്കൗട്ട്&ഗൈഡ്സ് എന്ന താൾ അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/സ്കൗട്ട്&ഗൈഡ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
66thസ്കൗട്ട് യൂണിറ്റ് ആലപ്പുഴ അറവുകാട് എച്. എസ്

അറവുകാട് ഹൈസ്‌കൂളിൽ ഇന്ന് 2 യൂണിറ്റുകളിലായി 64 സ്കൗട്ട്സ് വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നു. ഇതിനു നേത്രത്വം നൽകുന്ന ശ്രീമതി. സിനി.വി.വി, ശ്രീ.മനു.എം.പിള്ള എന്നിവർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു. എല്ലാ ആഴ്ചകളിലും സ്കൗട്ട് ആൻഡ്‌ ഗൈഡ്സിന്റെ ട്രൂപ് ആൻഡ് കമ്പനി മീറ്റിംഗ് നടനുവരുന്നു. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേതേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ സ്കൗട്ട് യൂണിറ്റിന്റെ പരേഡ് പ്രത്യേക ശ്രദ്ധനേടുന്നുണ്ട്. ഗാന്ധിജയന്തി ദിനത്തിൽ ഉൾപ്പെടെ വിദ്യാലയത്തിലെ എല്ലാ വിശേഷ ദിനങ്ങളിലും സ്‌കൗട്ടുകൾ സേവനം അനുഷ്ഠിക്കാറുണ്ട്. എല്ലാ വർഷവും രാജ്യപുരസ്കാർ പരീക്ഷയിൽ സ്‌കൗട്ടുകൾ പങ്കെടുക്കുകയും മുഴുവൻ കുട്ടികളും രാജ്യപുരസ്കാർ അവാർഡ് നേടുകയും ചെയ്യുന്നുണ്ട്.