കുഞ്ഞുമനസ്സുകളുടെ വർണ്ണഘോഷമായി പ്രവേശനോത്സവം(03.06.2024)

 
 
Praveshanolsavam

തെക്കിൽ പറമ്പ ഗവൺമെൻറ് യുപി സ്കൂൾ പ്രവേശനോത്സവം വർണാഘോഷമാക്കി ആഘോഷിച്ചു. താളമേളങ്ങളും വർണ്ണ വിസ്മയങ്ങളും ചുണ്ടിൽ മധുരവുമായി ആടിയും പാടിയും ആഹ്ലാദാരവത്തോടെ പിഞ്ചുകുട്ടികൾ വർണ്ണാഘോഷം ആസ്വദിച്ചു. രാവിലെ സ്കൂളിലേക്ക് എത്തിയ കുട്ടികളെ പ്രവേശനോത്സവ ഗാനത്തോടെ സ്വാഗതം ചെയ്തു. പത്തുമണിക്ക് വർണാഘോഷം ആരംഭിച്ചു. മുത്തു കുടകളും കുരുത്തോല ബാനറും ചെണ്ടമേള അകമ്പടിയോടെയും നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും ആനയിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചു. പി.ടി.എ പ്രസിഡണ്ട് പിസി നസീർ അവർകളുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ശ്രീ ശ്രീവത്സൻ സാർ വർണാഘോഷ പരിപാടിക്ക് സ്വാഗതം പറഞ്ഞു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ആയ ശ്രീമതി രമാ ഗംഗാധരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഉണ്ണികൃഷ്ണൻ പൊയിനാച്ചി( പി.ടി.എ. വൈസ് പ്രസിഡൻറ്), വന്ദന വിജയൻ (എം. പി .ടി. എ), എം ബീന വിജയൻ (എം. പി .ടി. എ), എം ബീന വിജയൻ (എസ്.എം. സി) ,സീനിയർ അസിസ്റ്റൻറ് ശ്രീമതി രാധ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .സ്റ്റാഫ് സെക്രട്ടറി കല്ലമ്പലം നജീബ് സാർ നന്ദി അറിയിച്ചു .തുടർന്ന് രക്ഷാകർത്താക്കൾക്ക് സ്റ്റാഫ് സെക്രട്ടറി കല്ലമ്പലം നജീബ് സാർ ബോധവൽക്കരണ ക്ലാസ് നൽകി. തുടർന്ന് കുട്ടികളെ അവരവരുടെ ക്ലാസ്സിൽ എത്തിച്ചു മധുര വിതരണം നടത്തി. ആദ്യദിനത്തിന്റെ ആകാംക്ഷയോടെയും മനസ്സിൽ തങ്ങിനിൽക്കുന്ന മധുരത്തിന്റെയും സന്തോഷത്തോടെ കുട്ടികൾ ആദ്യദിനത്തിന് വിട പറഞ്ഞു പിരിഞ്ഞു ഉച്ചയ്ക്ക് ശേഷം സ്റ്റാഫ്  മീറ്റിംഗ് ആയിരുന്നു, സ്റ്റാഫ് സെക്രട്ടറി നജീബ് സാർ എല്ലാവരെയും സ്വാഗതം ചെയ്തു ,പ്രവേശനോത്സവത്തിന്റെ ഫീഡ്ബാക്ക് ആയിരുന്നു പ്രധാന വിഷയം. ആദ്യം തന്നെ ഹെഡ്മാസ്റ്റർ സംസാരിച്ചു പിന്നീട് അധ്യാപകർ അഭിപ്രായം പങ്കുവെച്ചു പരിപാടി വിജയം കണ്ടതായി എല്ലാവരും അഭിപ്രായപ്പെട്ടു .വൈകുന്നേരം 4 മണിക്ക് എല്ലാവരും പിരിഞ്ഞു.

പരിസ്ഥിതി സംരക്ഷണ പക്ഷാചരണം

പരിസ്ഥിതി സംരക്ഷണ പക്ഷം. (05.06.2024)

ജിയുപിഎസ് തെക്കിൽ പറമ്പ്.

ലോക പരിസ്ഥിതി സംരക്ഷണദിനത്തോടനുബന്ധിച്ച്  സ്കൂളിൽ വിവിധ പരിപാടികൾ നടന്നു .കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള പച്ചതുരുത്തു പദ്ധതിയുടെ ഉദ്ഘാടനം തെക്കിൽപറമ്പ സ്കൂളിൽ വച്ചാണ് നടന്നത് .ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുഫൈജ അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സൈമ സി എ വൃക്ഷത്തൈ നട്ട് പച്ചത്തുരുത്ത് നിർമ്മാണ പരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദേശീയമായ ഫലവൃക്ഷത്തൈകളും, ഔഷധസസ്യങ്ങളും, അടക്കം 50 ൽ അധികം തൈകളാണ് പൗരപ്രമുഖരും ജനപ്രതിനിധികളും മറ്റു വിശിഷ്ട വ്യക്തികളും സംബന്ധിച്ച ചടങ്ങിൽ സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നട്ടുപിടിപ്പിച്ചത്. ഈ വൃക്ഷത്തൈകളുടെ സംരക്ഷണം സ്കൂൾ പരിസ്ഥിതി ക്ലബ് ഏറ്റെടുത്തു. പരിസ്ഥിതി പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസുകളിലും ഒരാഴ്ച ആദ്യപിരിയഡ് പരിസ്ഥിതി സംരക്ഷണ അസംബ്ലി നടത്തി .പ്രത്യേകം തയ്യാറാക്കിയ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, ബോധവൽക്കരണ സന്ദേശം, എന്നിവ അസംബ്ലിയുടെ ഭാഗമായി നടന്നു .കൂടാതെ കുട്ടികൾക്കായി പരിസ്ഥിതി ക്വിസ് ,ലേഖന മത്സരം, ചിത്രരചനാ മത്സരം ,എന്നീ പരിപാടികളും സംഘടിപ്പിച്ചു.