എ. എൽ. പി. എസ്. ചേനം
എ. എൽ. പി. എസ്. ചേനം | |
---|---|
വിലാസം | |
ചേനം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 22232 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിലെ പാറളം ഗ്രാമപഞ്ചായത്തിൽ തെക്കുവശത്തായി ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ചേനം.മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കോൾനിലങ്ങളാൽ വലയം ചെയ്തു കിടക്കുന്ന ഈ ഗ്രാമം പ്രകൃതിമനോഹാരിതയിൽ വ്യത്യസ്തത പുലർത്തുന്നു.നാട്ടുരാജാക്കന്മാരുടെ ഭരണത്തിനുശേഷം ഈ പ്രദേശം ചേന്നേരമ നക്കാരുടെ കൃഷിഭൂമിയായിരുന്നു. ഇതിൽ കൂടുതലായും ചേനയാണ്കൃഷി ചെയ്തിരുന്നത്.ചേന്നേരമനക്കാരുടെ സ്ഥലമായതിനാലും , ചേനക്കൃഷി നടത്തിയതിനാലും ഈ പ്രദേശത്തിന് ചേനം എന്ന പേര് ലഭിച്ചു എന്ന് അനുമാനം വയലുകളുടെ മധ്യത്തിലായി സ്ഥിതി ചെയ്‌യുന്ന ഇവിടം മഴക്കാലമാകുന്നതോടെ വെള്ളം കയറുകയും അന്യസ്ഥലങ്ങളിലേക്കു പോകാൻവഞ്ചിയെ ആശ്രയിക്കുകയും ചെയ്തിരുന്ന പഴമക്കാർ പഠിക്കാൻ ആഗ്രഹമുള്ളവരെ അക്ഷരം പഠിപ്പിച്ചിരുന്നു .ഇതിനായി പുറംദേശത്തുനിന്നും പണിക്കന്മാരെ കൊണ്ടുവന്നു . ചിലർ പുറത്തുപോയും പഠിച്ചിരുന്നു.ഇതിൽ ബുദ്ധിമുട്ടു തോന്നിയ നാട്ടുകാർ സ്കൂൾ ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിച്ചു .കൊല്ലവർഷം ആയിരത്തിഒരുന്നൂറ്റിയൊന്നിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . ഈഴവരും മുസ്‍ലീം വിഭാഗത്തിൽ ഉള്ളവരും ആദ്യമായി പ്രവേശനം നേടി . പെൺ കുട്ടികളും ആരംഭത്തിൽതന്നെ പ്രവേശനം നേടിയിരുന്നു .മേലേലെ ഗോവിന്ദകുട്ടിമേനോനും ചോരഞ്ചത്ത് നാരായണമേനോനും ആയിരുന്നു ആദ്യത്തെ അധ്യാപകർ .
ഭൗതികസൗകര്യങ്ങള്‍
26 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെയും പ്രീപ്രൈമറി വിഭാഗത്തിനുമായി 6 ക്ലാസ്സ്മുറികളുണ്ട് . വാഹനസൗകര്യം ,കമ്പ്യൂട്ടർ പഠനം എന്നിവ ഒരുക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം ഗണിതക്ലബ് ശാസ്ത്രക്ലബ് ഹരിതക്ലബ് ദിനാചരണങ്ങൾ സ്കൂൾ മാഗസിൻ
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പതിറ്റാണ്ടുകൾക്കു മുൻപ് സംസ്‌കൃതത്തിലും മലയാളത്തിലും മാസ്റ്റർബിരുദം നേടിയ എഴുത്തുകാരനും ഈ വിദ്യാലയത്തിലെ മുൻ അധ്യാപകനുമായ രാമദേവൻ പണിക്കശ്ശേരി , വി .എച് .ദിരാർ ( ഫ്രീലാൻസ് ജേർണലിസ്റ്റ് ),വി എച് .സലീം (പൂജ്യം കവി ),പി .ആർ .കൃഷ്ണൻകുട്ടി (നോവലിസ്റ്റ് ).
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.43826,76.18353|zoom=10}}