ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

വായനദിനം 2024

ജൂൺ 19 വായനദിനം -" വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " എന്നു പറഞ്ഞ പി. എൻ. പണിക്കരുടെ ചരമദിനം. 2024-25 അധ്യയനവർഷത്തെ വായനദിനം നമ്മുടെ വിദ്യാലയവും സമുചിതമായി ആചരിച്ചു. മുൻ അധ്യാപിക ശ്രീമതി ജയശ്രീ ടീച്ചർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജയശ്രീ ടീച്ചർ പാട്ടുകളിലൂടെയും കഥകളിലൂടെയും വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. തുടർന്ന് പുസ്തകപ്രകാശനവും പതിപ്പുകളുടെ പ്രകാശനവും നടന്നു.

വായനദിനം
വായനദിനം
പുസ്തകപ്രദർശനം

ജുലൈ 5 - ബഷീർ ദിനം

ജൂലൈ 5 കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം. മലയാള സാഹിത്യമണ്ഡലത്തിൽ ഇതിഹാസതുല്യമായ സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ ഓർമ്മദിനം നമ്മുടെ വിദ്യാർത്ഥികളും ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ വൈക്കം മുഹമ്മദ് ബഷീറും അദ്ദേഹത്തിന്റെ കാഥാപാത്രങ്ങളുമായി കുട്ടികൾ വേഷപ്പകർച്ച നടത്തി. തുടർന്ന് ക്വിസ് ,പ്രസംഗം, പുസ്തക പരിചയം എന്നിവ നടത്തി.

ബഷീർദിനം
ബഷീർദിനം