എ യു പി എസ് കുറ്റിക്കോൽ/ക്ലബ്ബുകൾ/വിദ്യാരംഗം/2024-25
വായനദിനം ഉദ്ഘാടനം
കഥയും,പാട്ടും,പുസ്തക പരിചയവുമായി വായനദിന പരിപാടിയുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു
മിഥുനപെയ്ത്തിൻ്റെ ചെറു ഇടവേളയിൽ ചെറുവെയിൽ സമ്മാനിച്ച ഉച്ചനേരത്ത് സ്കൂൾ ഹാളിലും പരിസരത്തും വായനയുടെ സൗരഭ്യം പരത്തി ഉദ്ഘാടനം ആഘോഷമായി. ഉച്ചനേരത്ത് കുട്ടികൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു വായിച്ചു വളരും ഞങ്ങൾ ചിന്തിച്ചു വിവേകം നേടും ഞങ്ങൾ .
2024-25 വർഷത്തെ വായനദിനത്തോടൊപ്പം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം സാഹിത്യകാരനും ഡയറ്റ് ലക്ചറുമായ ശ്രീ.വിനോദ്കുമാർ പെരുമ്പള നിർവ്വഹിച്ചു.
ശ്രീലത ടീച്ചർ സ്വാഗതം പറഞ്ഞു. ജി.രാജേഷ്ബാബു അധ്യക്ഷം വഹിച്ചു. ഡോ.എം.നാരായണൻനായർ, എം.ആർ ശുഭ,എം. ഗംഗാധരൻ, കെ.പുരുഷോത്തമൻ, മാസ്റ്റർ ദേവജിത്ത്,കുമാരി വേദസ്മൃതി എന്നിവർ ആശംസ നേർന്നു. രാംദാസ് പി നന്ദി രേഖപ്പെടുത്തി. വായന ക്വിസ്,ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം, വായന പതിപ്പ് പ്രദർശനം, എന്നിവയും നടന്നു.
-
വായനദിനത്തിൽ നടന്ന പ്രത്യേക അസ്സംബ്ലിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന വിദ്യാരംഗം കൺവീനർ ഓമന ജോസഫ്
-
-
വായനദിനം, വിദ്യാരംഗം ക്ലബ്ബ് എന്നിവയുടെ സംയുക്തഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന ഡോ വിനോദ്കുമാർ പെരുമ്പള
-
വായനദിനത്തിൽ ക്ലാസ് ലൈബ്രറിയിലേക്കൊരു പുസ്തകം, രണ്ടാം ക്ലാസ് കുട്ടികൾ
-
വായനദിനത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ അക്ഷരവൃക്ഷം