ജി എൽ പി എസ് പൈങ്ങോട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
19:28, 6 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23434 (സംവാദം | സംഭാവനകൾ) (സീഡ് ബോൾ നിർമ്മാണം)

പ്രവേശനോത്സവം 2024

പ്രവേശനോത്സവം 2024
പ്രവേശനോത്സവം 2024

PTA  പ്രസിഡന്റ്ശ്രീമതി സിൽജ ശ്രീനിവാസൻ്റെ അധ്യക്ഷതയിൽ വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി ഉണ്ണികൃഷ്‍ണൻ കുറ്റിപ്പറമ്പിൽ ഈ  വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം  ചെയ്തു.

മാതൃസംഗമം പ്രസിഡന്റ് ധന്യ നിവിൽ , SMC ചെയർമാൻ സുമിത്ര , OSA  പ്രസിഡന്റ് നന്ദൻ മാസ്റ്റർ ,എന്നിവർ ആശംസകൾ നേർന്നു . മധുരം വിതരണം  ,പഠനോപകരണ  വിതരണം  ഉണ്ടായിരുന്നു .നവാഗതകർക്ക് തൊപ്പി നൽകി സ്വീകരിച്ചു .കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു . ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.CRC കോ - കോഡിനേറ്റർ

ഡോളി ടീച്ചർ സ്കൂൾ സന്ദർശിച്ചു

പരിസ്ഥിതിദിനം
പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതിദിനം PTA പ്രസിഡണ്ട് ശ്രീമതി സിൽജ ശ്രീനിവാസൻ്റെ ഉദ്ഘാടനം ചെയ്തു. ആത്മക്ലബ് നൽകിയ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു. പോസ്റ്റർ തയ്യാറാക്കി പരിസ്ഥിതിദിനക്വിസ് നടത്തി. എല്ലാവരും ചേർന്ന് പരിസ്ഥിതി പ്രതിജ്ഞ എടുത്തു.

വായനദിനം

വായനാദിനം
വായനാദിനം

ജൂൺ 19 വായന ദിനം വാർഡ് മെമ്പർ മുൻ PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ എം.എ ഉദ്ഘാടനം ചെയ്തു PTA പ്രസിഡണ്ട് ശ്രീമതി സിൽജ ശ്രീനിവാസൻ അദ്ധ്യക്ഷനായിരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള ലൈബ്രറികളുടെ ഉദ്ഘാടനം നിർവഹിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി. ക്വിസ്, വായന പാട്ടുകൾ അവതരിപ്പിക്കൽ, ഡാൻസ്, പോസ്റ്റർ നിർമ്മാണം, വായന മത്സരം, പുസ്തക പ്രദർശനം, ലൈബ്രറി പുസ്തകങ്ങളുടെ വിതരണം എന്നീ പ്രവർത്തനങ്ങൾ വായനവാരത്തിൽ നടന്നു. കുട്ടികൾ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പുകൾ എഴുതുന്നുണ്ട്.

അന്താരാഷ്ട്രയോഗദിനം

യോഗദിനം
യോഗദിനം

ജൂൺ 21 യോഗദിനം ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു .ഷീബ ടീച്ചറുടെ നേതൃത്വത്തിൽ യോഗക്ലാസ് നടത്തി. മനസ്സുകൊണ്ടും ശരീരം കൊണ്ടും സജീവമായിരിക്കാൻ സഹായിക്കുന്ന യോഗ ശീലങ്ങൾ ഒരാളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും കുറയ്ക്കാൻ ഒരു പരിധി വരെ യോഗ സഹായകമാകുമെന്ന് ടീച്ചർ പറഞ്ഞു. യോഗ ജീവിതത്തിന്റെ ഒരു ഭാഗമാക്കാൻ നമുക്ക് കഴിയണം. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും യോഗക്ലാസ്സിൽ പങ്കെടുത്തു.

യോഗദിനത്തിൽ തന്നെ കുട്ടികർക്ക് യോഗക്ലാസ്സും കരാട്ടെ ക്ലാസ്സും ആരംഭിച്ചു.

ജനറൽ ബോഡി യോഗം
ജനറൽ ബോഡി യോഗം

ജനറൽ ബോഡി യോഗം

ഈ വർഷത്തെ PTA പ്രസിഡണ്ടായി സുമിത്രയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി മനോജിനേയും മാതൃ സംഗമം പ്രസിഡണ്ടായി സിൽജ ശ്രീനിവാസനേയും SMC ചെയർമാനായി ഉണ്ണികൃഷ്ണനേയും തെരഞ്ഞെടുത്തു

ലോക ലഹരി വിരുദ്ധദിനം

ലോക ലഹരി വിരുദ്ധദിനം
ലോക ലഹരി വിരുദ്ധദിനം

ജൂൺ 26 അന്താരാഷ്ട ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ  ദോഷങ്ങളെക്കുറിച്ച് ഷീജ ടീച്ചർ ബോധവത്കരണം നടത്തി. പോസ്റ്ററുകൾ ഉണ്ടാക്കി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിവിരുദ്ധഗാനങ്ങൾ ആലപിച്ചു.


സീഡ് ബോൾ നിർമ്മാണം

സീഡ് ബോൾ നിർമ്മാണം
സീഡ് ബോൾ നിർമ്മാണം

ഹരിത സമേതം പരിപാടിയുമായി ബന്ധപ്പെട്ട് ജൂൺ 28 ന്3, 4 ക്ലാസ്സുകളിലെ കുട്ടികൾ Seed ball നിർമ്മിക്കുകയും ജൂലൈ 2 ന് അടുത്തുള്ള കോളേജ് ഗ്രൗണ്ടിൽ എറിയുകയും ചെയ്തു