ഗവ എച്ച് എസ് എസ് , എസ് എൽ പുരം/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം 2024-25
ജൂൺ 3 ന് വാർഡ് മെമ്പർ അളപ്പന്തറ രവിയുടെ അധ്യക്ഷതയിൽ പ്രവേശനോത്സവത്തിന് തിരികൊളുത്തി.പുതിയതായി ചേർന്നകുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഗേറ്റിൽ നിന്ന് വാദ്യ അകമ്പടിയോടെ അസംബ്ലി ഹാളിലേക്ക് ആനയിച്ചു. പ്രിൻസിപ്പൽ ഷീജ പി. യോഗത്തിന് സ്വാഗതംആശംസിച്ചു.ഉദ്ഘാടനകർമ്മം നടത്തിയത് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് വി.ജി.മോഹനനായിരുന്നു. കൊച്ചുകുട്ടികളും വിശിഷ്ടാഥിതികളും ചേർന്ന്അക്ഷരദീപം കൊളുത്തി.സുഷമസുഗതൻ പുതുതായിചേർന്നഎല്ലാകുട്ടികൾക്കും പഠനസാമഗ്രികൾ വിതരണംചെയ്തു.എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും സുനീതിടീച്ചർ(റിട്ട.സ്പോർട്സ് അധ്യാപിക),സുഷമസുഗതൻ,സിനിമരംഗത്ത് പ്രശസ്തനായ പൂർവ്വവിദ്യാർത്ഥി സോണിഎന്നിവരെയുംആദരിച്ചു.കുട്ടികൾ വിവിധകലാപരിപാടികളും അവതരിപ്പിച്ചു.ഖോ ഖോ ടീംഅംഗങ്ങൾക്ക് ജേഴ്സിയും,എല്ലാവർക്കും പായസവും,സദ്യയും വിതരണം ചെയ്തു.
പരിസ്ഥിതിദിനം
ജി.എസ്.എം.എം. ജി.എച്ച്.എസ്.എസ്. എസ്.എൽ.പുരം സ്കൂളിലെ2024-25അധ്യായനവർഷത്തെ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിലുള്ള പരിസ്ഥിതിദിന പരിപാടികൾക്ക് ജൂൺ 5-ാം തീയതി "ഹരിതോത്സവം" എന്നപേരിൽ തുടക്കമായി. മികച്ചകർഷകനായ അളപ്പന്തറ രവിയെ ആദരിച്ചു.അദ്ദേഹം നൽകിയ 50 പ്ലാവിൻതൈകൾ എസ്.പി.സി.യുടെ നേതൃത്വത്തിൽ സ്കൂൾപരിസരത്ത് നട്ടു.പരിസ്ഥിതിദിനവുമായിബന്ധപ്പെട്ട്ക്വിസ്,പ്രസംഗം,പോസ്റ്റർരചന,ഉപന്യാസം,പരിസ്ഥിതിദിനഗാനം,മൈം തുടങ്ങിയമത്സരങ്ങൾ നടത്തി.