ഉള്ളടക്കത്തിലേക്ക് പോവുക

സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/പ്രവർത്തനങ്ങൾ/2023-24/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
10:48, 4 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14228prinkz (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ജൂൺ

പ്രവേശനോത്സവം

ജൂൺ മൂന്നാം തീയതി രാവിലെ 10 മണിയോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. പുതിയതായി വിദ്യാലയത്തിലേക്ക് കടന്നുവന്ന കുരുന്നുകളെ തൊപ്പിയണിയിച്ച് ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു. തലശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശബാന ഷാനവാസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് രാജീവൻ സാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡാലിയ ഏവർക്കും സ്വാഗതം അർപ്പിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ പ്രിൻസി ആൻറണി, മദർ പിടിഎ പ്രസിഡൻറ് ലേഖ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു. പ്രിയങ്ക ടീച്ചർ നന്ദി അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് എല്ലാവർക്കും മധുര വിതരണം നടത്തി.

പരിസ്ഥിതി ദിനാചരണം