അഴീക്കോട് എച്ച് എസ് എസ്/എന്റെ ഗ്രാമം

22:05, 3 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ ഗ്രാമം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു തീരദേശപ്രദേശമാണ് അഴീക്കോട്. പ്രശസ്തരായ സുകുമാർ അഴീക്കോടിന്റെയും ഷിഹാബിദ്ദീൻ പൊയ്ത്തുംകടവിന്റെയും ജന്മനാടാണ് അഴീക്കോട്. നിരവധി അമ്പലങ്ങളും പള്ളികളും ഉണ്ട്.സ്വാതന്ത്ര്യത്തിന് മുമ്പ് അഴീക്കോട് ചിറക്കൽ , അറക്കൽ , തെക്കന്മാർ എന്നിവരാണ് ഭരിച്ചിരുന്നത്.തെയ്യത്തിന്റെയും തിറകളുടെയും നാടാണ് നമ്മുടേത്. അഴിക്കോടിലെ 'കയ്യാലക്കാത്ത് ദേവസ്ഥാന'താണ് കേരളത്തിൽ ആകെയുള്ള മുല്ലപന്തൽ ഉള്ള ക്ഷേത്രം. അഴീക്കോടിന് കിട്ടിയ വരമാണ് കലയും ,സംസ്കാരവും. നിരവധി ക്ഷേത്രങ്ങളും കാവുകളും ഈ ഗ്രാമത്തിൽ കാണാൻ സാധിക്കും. അഴീക്കാടിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് മീൻക്കുന്ന് ബീച്ചും , ചാൽ ബീച്ചും . അഴീക്കോട് ഗ്രാമത്തിന്റെ സാംസ്കാരിക തലസ്ഥാനമായി അഴീക്കോട് തെരുവിനെ കണകാക്കുന്നു.അതിനെ കലാഗ്രാമമായാണ് എല്ലാവരും വിശേഷിപ്പിക്കാറുള്ളത്.മീൻ പിടിത്തവും, ബീഡി നിർമാണവും, നെയ്ത്തുമാണ് കൂടുതൽ പേരും തൊഴിലായി സ്വീകരിക്കുന്നത്. അഴിക്കോടിന്റെ ശാന്തമായ അന്തരീക്ഷത്തിലുള്ള പ‍ഠനം വളരെ രസകരവും ആഹ്ലാദപരവുമാണ്. കേരളം കലയുടെ സ്വന്തം നാടാണ്. കൊയ്തൊഴിഞ്ഞ പാടങ്ങളിലും ,കാവുകളിലും, ഉത്സവപ്പറമ്പിലും നാട്ടുജീവിതത്തോടൊപ്പം കലകളും പിച്ചവെച്ചു വളർന്നു. ചെണ്ടയുടെ രൗദ്രതാളവും ചുവപ്പിന്റെ നിറഞ്ഞാട്ടവും ഗ്രാമജീവിതത്തെ ആഘോഷമാക്കി. അവ ഒരു ജനതയുടെ ജീവിതത്തിന്റെ അടയാളങ്ങളായി. തെയ്യം ,തിറ,പടയണി, മുടിയേറ്റ് തുടങ്ങി എണ്ണം പറയാനാവാതത്ര കലകൾ ഈ നാടിന്റെ പച്ചപ്പിനൊപ്പം വളർന്നിട്ടുണ്ട്. പരിഷ്കാരങ്ങളുടെ വെയിലിൽ ചിലതെല്ലാം തളർന്നെങ്കിലും തളരാത്ത നാട്ടുവഴികൾ ഇപ്പോഴും ജീവിക്കുന്നുണ്ട് ഒട്ടേറെ കലകൾ . . മലബാറിലെ ചിറക്കൽ താലൂക്കിലെ ,ഇന്നത്തെ കണ്ണൂർ താലൂക്കിലെ തീര പ്രദേശഗ്രാമങ്ങളിലൊന്നാണ് അഴീക്കോട് .വടക്ക് വളപട്ടണം പുഴയും കിഴക്ക് വളപട്ടണചിറക്കൽ പഞ്ചായത്തുകളും അതിരിടുമ്പോൾ തെക്ക് ചിറക്കൽ പഞ്ചായത്തിലെ ചില പ്രദേശങ്ങളും അതിരുപങ്കിടുന്നു. അഴീക്കോട് നോർത്ത് അഴീക്കോട് സൗത്ത് വില്ലേജുകൾ ചേർന്നതാണ് ഇന്നത്തെ അഴീക്കോട് . അഴീക്കോട് നോർത്ത് വില്ലേജിൽ പ്രധാനമായും വയൽ പ്രദേശങ്ങളാണ് . അഴീക്കോട് സൗത്തിൽ മിക്കവാറും ഉയർന്ന പ്രദേശങ്ങളുമാണ്. കൃഷിയും കൈത്തറിയും മത്സ്യബന്ധനവുമായിരുന്നു ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ജീവിതോപാധികൾ . ചെറിയതോതില്ലെങ്കിലും അഴീക്കൽ തുറമുഖം അഴീക്കോടിനെ പ്രശസ്തമാക്കുന്നു.തെയ്യത്തിന്റെയും തറിയുടേയും നാട് . വീരപഴശ്ശിയുടെ സ്മരണകളിരമ്പുന്ന പ്രദേശം , കേരളത്തിലെ ഏക മുസ്ലീം വംശത്തിന്റെ ആസ്ഥാനം . ചന്തുമേനോനും സഞ്ജയനും ജന്മം നൽകുകയും ഗുണ്ടർട്ടിനെ നെഞ്ചിലേറ്റി സ്വീകരിക്കുകയും ചെയ്ത തലശ്ശേരി ഉൾപ്പെടുന്ന ജില്ല. ഇന്ത്യൻ സർക്കസിന് ലോക പ്രശസ്തി നേടി കൊടുത്ത കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്ററും . ഇന്ത്യൻ വോളിബോളിൽ പ്രശസ്തനായ ജിമ്മി ജോർജ്ജും ഈ ജില്ലക്കാരാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് എണ്ണമറ്റ പോരാട്ടങ്ങൾക്ക് വേദിയായി . കേരളത്തിലെ കമ്മ്യൂമിസ്റ്റ് പ്രസ്ഥാനം ഔപചാരികമായി പിറവിയെടുത്തതും നമ്മുടെ കണ്ണൂരിലാണ്.

                    82കി മീ കടൽതീരമുള്ള കണ്ണൂർ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ലയാണ് . ജില്ലയുടെ കിഴക്ക് പശ്ചിമഘട്ട മലനിരകൾ.