ജിഎൽ പി സ്ക്കൂൾ കുഞ്ഞിമംഗലം/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പാഠ്യേതര പ്രവർത്തനങ്ങൾ
പച്ചക്കറിത്തോട്ടം
അറിവിന്റെ ഖനി തേടി പ്രവേശനം നേടിയ കുട്ടികളെ രക്ഷിതാക്കളെയും ആവേശത്തിലാറാടിച്ച് പാട്ടും പറച്ചിലും ആട്ടവും ചേർന്നപ്രവേശനോത്സവം തച്ചങ്ങാട് സ്കൂളിനും നാടിനും വേറിട്ട അനുഭവമായി. പ്രശസ്ത നാടൻ പാട്ട് കലാകാരനും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ സുരേഷ് പള്ളിപ്പാറയുടെ ചുവടുകൾക്കൊപ്പം കുട്ടികളും നാട്ടുകാരും ആവേശത്തിൽ ഏറ്റുപാടി ചുവടുകൾ വെച്ചു. ആയിരത്തിൽ എഴുന്നൂറിൽ പരം കുട്ടികളേയും അവരുടെ രക്ഷിതാക്കളയും അധ്യാപകരേയും കൊണ്ട് സ്കൂൾ പരിസരം തിങ്ങി നിറഞ്ഞു. ഈ വർഷം മാത്രം മുന്നൂറിൽ കൂടുതൽ കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. അക്ഷരങ്ങൾ കൊണ്ട് തയ്യാറാക്കിയ തൊപ്പികൾ ധരിച്ചും ബലൂണുകളും കടലാസ് പൂക്കൾ കയ്യിലേന്തിയും നവാഗതർ പ്രവേശനനോത്സവഗാനത്തിനൊപ്പം പുതിയ അധ്യയനവർഷത്തിലേക്ക് കടന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സ്‌റ്റാഫ് കൗൺസിലിന്റെ വക നോട്ട്ബുക്ക് വിതരണവും മധുര പലഹാരങ്ങളും നൽകി.സ്കൂൾ പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. വികസ