ജി.ബി.എച്ച്.എസ്.എസ്. മ‍‍ഞ്ചേരി /ആരോഗ്യ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 2 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yoonuspara (സംവാദം | സംഭാവനകൾ) (ശുചിത്വ ബോധവൽക്കരണ ക്ലാസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർഥികളിൽ ആരോഗ്യ പൂർണ്ണമായ ശീലങ്ങൾ വളർത്തിയെടുക്കാനും, ആത്മാഭിമാനത്തോടെ വളരാനും, മാനസികാരോഗ്യം നിലനിർത്താനും സഹായിക്കുന്ന ക്ലബുകളിൽ ഒന്നാണ് സ്കൂൾ ആരോഗ്യ ക്ലബ് . GBHSS മഞ്ചേരി ആരോഗ്യ ക്ലബിനു കീഴിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നായി ഏകദേശം 86 അംഗങ്ങൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗം ജീവശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾ ആരോഗ്യ-ശുചിത്വ മേഖലകളിൽ സജീവമായ ഇടപെടൽ നടത്തിവരുന്നു.

ആരോഗ്യ ക്ലബ് പ്രവർത്തനങ്ങൾ(planning)

  • ജൂലൈയിൽ ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
  • Medical College Students നൽകുന്ന ക്ലാസ്(ജൂലൈ 18)
  • First Aid ക്ലാസ് ക്ലബ് അംഗങ്ങൾക്ക്
  • മാനസിക ആരോഗ്യ ദിനം അനുബന്ധിച്ച് ഒക്ടോബറിൽ മാനസിക ആരോഗ്യ ക്ലാസ്
  • ജീവിതശൈലി രോഗ ബോധവത്കരണം

ശുചിത്വ ബോധവൽക്കരണ ക്ലാസ്

മഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ  പെൺകുട്ടികൾക്കായി മെൻസ്‌ട്രുൽ ഹൈജീൻ ബോധവൽക്കരണ  ക്ലാസ് നടത്തി.  കോഡിനേറ്റർ അമ്മു ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി.ഹൈസ്കൂൾ അധ്യാപകരായ ബിജി കെ, ഷൈനി കെ വി, സരിതകെ വി, അഞ്ജു എസ്, ശാരിക പി, റൈനി കെ, ഷീബ എം എന്നിവർ ക്ലാസുകൾ എടുത്തു.

ശുചിത്വ ബോധവൽക്കരണ ക്ലാസ്
ശുചിത്വ ബോധവൽക്കരണ ക്ലാസ്

ജെ ആർ സി ക് നേതൃത്വം നൽകുന്ന സന്ധ്യ ടീച്ചർ, സ്കൂൾ കൗൺസിലർ സിജി ടീച്ചർ എന്നിവരും കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ്‌ നൽകി.ആർത്തവത്തെ കുറിച്ചുള്ള  ശാസ്ത്രീയ വസ്തുതകൾ ഐസിടി സഹായത്തോടെ കുട്ടികളെ ബോധ്യപ്പെടുത്തി. ആർത്തവസമയത്ത്  ശരീര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്   ടീച്ചർമാർ സംസാരിച്ചു.ആ ർത്തവത്തെക്കുറിച്ച ഉള്ള പല മിഥ്യാധാരണകളെയും അകറ്റാൻ കുട്ടികൾക്ക് കഴിഞ്ഞു. ഈ സമയത്ത് ചെയ്യാൻ പാടുള്ളവയെപ്പറ്റിയും പാടില്ലാത്ത കാര്യങ്ങളെ ക്കുറിച്ചും കുട്ടികളെ ബോധവത്കരിച്ചു. ഈസമയത്തു ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.

ഇ ൻസിനേറ്റർ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ict സഹായത്തോടെ വിശദീകരിച്ചു.സ്കൂളിലെ മൊത്തം ശുചീകരണത്തിന്റെ ഭാഗമായി വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം അതു എങ്ങനെ സാമൂഹിക ശുചിത്വത്തിലേക്ക് നയിക്കുന്നു എന്ന് വിശദീകരിച്ചു.