കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 1 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ആമുഖം

സമ്പൂർണ്ണ വ്യക്തിത്വ വികസനം (ശാരീരികവും മാനസികവും ധാർമ്മികവും ആത്മീയവും സാമൂഹികവും) നേടിയെടുക്കുന്നതിനായി സമർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന യുവജനങ്ങൾക്ക് നല്ല പൗരന്മാരാകാൻ പരിശീലനം നൽകുന്ന ഒരു മികച്ച വിദ്യാഭ്യാസ പ്രസ്ഥാനമാണ് സ്കൗട്ടിംഗ് ആൻഡ് ഗൈഡിങ്.

1907-ൽ സ്ഥാപകനായ ലോർഡ് ബേഡൻ പവൽ വിഭാവനം ചെയ്ത ഉത്ഭവം, വംശം, മതം എന്നിവയുടെ വ്യത്യാസമില്ലാതെ എല്ലാവർക്കും തുറന്നിരിക്കുന്ന ഒരു സന്നദ്ധ, രാഷ്ട്രീയേതര, വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. ഉത്തരവാദിത്തമുള്ള പൗരന്മാരെന്ന നിലയിലും പ്രാദേശിക, ദേശീയ, അന്തർദേശീയ കമ്മ്യൂണിറ്റികളിലെ അംഗങ്ങളെന്ന നിലയിലും യുവാക്കളുടെ ശാരീരികവും ബൗദ്ധികവും വൈകാരികവും സാമൂഹികവും ആത്മീയവുമായ സാധ്യതകൾ കൈവരിക്കുന്നതിന് അവരുടെ വികസനത്തിന് സംഭാവന നൽകുക എന്നതാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. പുതിയ വിദ്യാഭ്യാസ നയത്തിന്റെയും രീതിയുടെയും മുന്നോടിയായുള്ള ഏറ്റവും പ്രശസ്തമായ ശിശു കേന്ദ്രീകൃതവും പ്രവർത്തന കേന്ദ്രീകൃതവുമായ വിദ്യാഭ്യാസ സമ്പ്രദായമാണിത്.

ബാഡ്ജുകൾ

സ്കൗട്ടിങ്ങിനെ വ്യത്യസ്ത കാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു.

1.പ്രവേശ്

സ്കൗട്ടിങ്ങിലെ ആദ്യത്തെ ബാഡ്ജാണ് പ്രവേശ്. സ്കൗട്ടിങ്ങിലുള്ള അംഗത്വമായാണ് പ്രവേശ് ബാഡ്ജിനെ കാണുന്നത്. പ്രവേശം ലഭിക്കുന്നതുവരെയുള്ള സമയം അയാൾ ‘റിക്രൂട്ട്’ എന്നറിയപ്പെടുന്നു. അഞ്ചു വയസ്സിനുശേഷമാണ് പ്രവേശ് ബാഡ്ജ് നൽകുന്നത്.

2.പ്രഥമ സോപാൻ

പ്രവേശ് ലഭിച്ച് ആറുമാസത്തിനു ശേഷമാണ് പ്രഥമ സോപാൻ ബാഡ്ജ് നൽകുന്നത്. ട്രൂപ്പിൽതന്നെ വിവിധ ടെസ്റ്റുകൾ നടത്തിയാണ് ഇത് നൽകുന്നത്.

3.ദ്വിതീയ സോപാൻ

പ്രഥമ സോപാൻ ലഭിച്ച് ഒമ്പതു മാസം ദ്വിതീയ സോപാൻ സിലബസനുസരിച്ച് വിവിധ സേവനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടത്തുകയും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിൽ അറിവ് പരിശോധിക്കുകയും ചെയ്യും. ലോക്കൽ അസോസിയേഷനാണ് ദ്വീതീയ സോപാൻ ടെസ്റ്റ് നടത്തുക.

4.തൃതീയ സോപാൻ

ദ്വിതീയ സോപാൻ നേടി ഒമ്പതു മാസം തൃതീയ സോപാൻ സിലബസനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കുശേഷമാണ് ഈ ബാഡ്ജ് നൽകുക. ജില്ലാ അസോസിയേഷനാണ് ഈ ടെസ്റ്റ് നടത്തുക.

5.രാജ്യപുരസ്കാർ

തൃതീയ സോപാൻ ലഭിച്ചശേഷമാണ് രാജ്യപുരസ്കാർ ലഭിക്കുന്നത്. രാജ്യപുരസ്കാർ ലഭിച്ച ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 24 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഗവർണറാണ് ഈ പുരസ്കാരം നൽകുന്നത്. ലിറ്ററസി, കമ്യൂണിറ്റി വർക്കർ, ഇക്കോളജിസ്റ്റ്, ലെപ്രസി കൺട്രോൾ, സാനിറ്റേഷൻ പ്രമോട്ടർ, സോയിൽ കൺസർവേറ്റർ, റൂറൽ വർക്കർ തുടങ്ങിയ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടണം.

6.പ്രൈംമിനിസ്റ്റർ ഷീൽഡ്

പ്രധാനമന്ത്രി ഒപ്പിട്ടു നൽകുന്ന മെറിറ്റ് സർട്ടിഫിക്കറ്റും പ്രൈംമിനിസ്റ്റർ ഷീൽഡും ആണ്  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതി.

രാഷ്ട്രപതി അവാർഡ്

സക്ൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും. രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 49 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും.

2022 -23 പ്രവർത്തനങ്ങൾ

INVESTITURE CEREMONY

2022-23 അധ്യായന വർഷത്തിലെ ഗൈഡ്സ് യൂണിറ്റിന്റെ സ്കാർഫ് അണിയിക്കൽ ചടങ്ങ്  29/06/2022 ന്ന് നടക്കുകയുണ്ടായി. സ്കൂളിലെ ഗൈഡ് ക്യാപ്റ്റൻസായ ഫർഹാന ടീച്ചറിന്റെയും, ഷാജിന ടീച്ചറിന്റെയും നേതൃത്വത്തിൽ ഈ പരിപാടി ഭംഗിയായി നടത്താൻ സാധിച്ചു. ഈ പരിപാടിയിലൂടെകുട്ടികളുടെ ആത്മവിശ്വാസവും,നേത്രപാടവും വർദ്ധിപ്പിക്കാൻ സാധിച്ചു.

അന്താരാഷ്ട്ര യോഗദിനം

2022-23 അധ്യായന വർഷത്തിലെ അന്താരാഷ്ട്ര യോഗദിനം 21/06/2022 ന്ന് സ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥിനികൾക്കായി നടത്തുകയുണ്ടായി. സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ആയ ഫർഹാന ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ് നടന്നത്. ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് യോഗയുടെ പ്രാധാന്യം, യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണം, വിവിധതരം യോഗ ആസനം തുടങ്ങിയവ മനസ്സിലാക്കാൻ സാധിച്ചു.

മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ

ജൂൺ ആദ്യവാരത്തിൽ തന്നെ സ്ക്കൂൾ ഹെഡ്മസ്ട്രസ്സിന്റെ നേതൃത്വത്തിൽ കമ്പനി മീറ്റിം‍ങ് കൂടുകയും 2017-18 അധ്യായന വർഷത്തിൽ നടപ്പിൽ വരുത്തേണ്ട കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തു. സ്ക്കൂൾ അച്ചടക്കത്തിലും ഉച്ചഭക്ഷണ വിതരണത്തിലും തങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചർച്ച ചെയ്തു. ഓരോ ആഴ്ചയിലും ഗൈ‍ഡ് ക്യാപ്റ്റന്റെ നിർദ്ദേശ പ്രകാരം പെട്രോൾ യോഗങ്ങൾ ചേരുകയും അതത് ആഴ്ചകളിൽ നടപ്പിൽ വരുത്തേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കുകയും ചെയ്തു. പഠിക്കേണ്ട പാഠഭാഗങ്ങളെ പറ്റിയും പരീക്ഷണങ്ങളെ പറ്റിയുള്ള ചർച്ചകളും നടക്കുന്നത് ഇത്തരം മീറ്റിങുകളിലാണ്. 2017 ജൂലൈ 27ന് Doc. വിശാലാക്ഷി ടീച്ചറുടെ നേതൃത്വത്തിൽ One day workshop നടത്തി. ഇത് കുട്ടികൾക്ക് ദ്വിതീയ സോപാൻ പരീക്ഷയ്ക്ക് പങ്കെടുക്കാനുള്ള ആത്മവിശ്വാസം നൽകുന്ന തരത്തിലുള്ളതായിരുന്നു. സഹവാസ ക്യാമ്പ് പരിചയപ്പെടുത്തുന്നതിനു വേണ്ടി സെപ്തംബർ മാസത്തിൽ സെന്റ് ജോസഫ് ആഗ്ലോ ഇൻഡ്യൻസിൽ നടന്ന ദ്വിതിന ക്യാമ്പിൽ പങ്കടുത്തു. അതിൽ നമ്മുടെ സ്ക്കുളിലെ കുട്ടികളുടെ നൃത്ത വിരുന്ന് വളരെ ആകർഷകമായി. സ്വാതന്ത്രദിനത്തിൽ ഗൈഡ്സിന്റെ നേതൃത്വത്തിൽ ആകർശകമായ പതാക നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. സെപ്തംബർ 25 - 28 വരെ നടന്ന സ്ക്കൂൾ സ്ക്കൂൾ കലോൽസവാനന്തരം സ്ക്കൂളും പരിസരവും ശുചീരിക്കുന്നതില് സ്തുത്യർഹ സേവനമാണ് ഗൈഡ്സ് യൂനിറ്റ് കാഴ്ച വെച്ചത്. ‍2017 ഡിസംബർ മാസം കാലിക്കറ്റ് ഗേൾസ് സ്ക്കൂളിൽ ജെ ഡി റ്റി ഇഖ്റയിലെ ഗൈഡ് യുനിറ്റിനെ കൂടി ഉൾപ്പെടുത്തി ഒരു സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്.