കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സ്കൗട്ട്&ഗൈഡ്സ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 1 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ) ('2024 - 25 അധ്യായന വർഷത്തിലെ അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് സ്പോർട്സ് ക്ലബ്ബും, ഗൈഡ്സ് വിങ്ങും വളരെ വിപുലമായി നടത്തി. അന്നേദിവസം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും  യോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2024 - 25 അധ്യായന വർഷത്തിലെ അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് സ്പോർട്സ് ക്ലബ്ബും, ഗൈഡ്സ് വിങ്ങും വളരെ വിപുലമായി നടത്തി. അന്നേദിവസം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും  യോഗയുടെ ചരിത്രവും,പ്രാധാന്യവും വിശദീകരിക്കുകയും, മുഴുവൻ ഗൈഡ്സ് വിദ്യാർത്ഥിനികൾക്കും,  അഞ്ചാം ക്ലാസിലെ വിദ്യാർഥിനികൾക്കും,സൂര്യനമസ്കാരം ഉൾപ്പെടെ അഞ്ച് ആസനം   പഠിപ്പിക്കുകയും ചെയ്തു. രാജപുരസ്കാർ കരസ്ഥമാക്കിയിട്ടുള്ള ഗൈഡ്സ് ആണ് ഈയൊരു ക്ലാസിന് നേതൃത്വം നൽകിയത്.ഈ ക്ലാസ്സിലൂടെ  കുട്ടികൾക്ക് അവരുടെ ആത്മവിശ്വാസം വർധിക്കാനും, ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും സാധിക്കും. ഈ ക്ലാസിനു ശേഷം വളരെ നല്ല പ്രതികരണം ആയിരുന്നു കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായത്.