എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 30 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsneeleeswaram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • 45 രാഷ്‌ട്രപതി അവാർഡുകൾ
  • 25 രാജ്യപുരസ്‌കാർഅവാർഡ്‌ ജേതാക്കൾ
  • പുകയിലവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക്‌ റീജിയണൽ കാൻസർ അസോസിയേഷന്റെ എക്‌സലൻസ്‌ അവാർഡ്‌ തുടർച്ചയായി നാല്‌ വർഷം
  • കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട്‌ ട്രൂപ്പുകളിൽ ഒന്ന്‌
  • മികച്ച സ്‌കൗട്ട്‌ മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ്‌ അവാർഡും, മികച്ച പത്ത്‌ വർഷത്തെ ലോങ്ങ്‌ സർവ്വീസ്‌ അവാർഡും സ്‌കൗട്ട്‌ മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക്‌

സ്കൗട്ട് & ഗൈഡ്സ് ഞങ്ങളുടെ വിദ്യാലയത്തിന്റെ അഭിമാനം

ഭാരത് സ്കൗട്ട് & ഗൈഡ്സ് ന്റെ പരമോന്നത അവാർഡ് പ്രൈം മിനിസ്റ്റേഴ്സ് ഷീല്ഡ്, സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൗട്ട് മാസ്റ്റർക്കുള്ള ചാണ്ഡപിള്ളകുര്യാക്കോസ് അവാർഡ്, പുകയിലവിരുദ്ദ ബോധവൽക്കരണപ്രവർത്തനങ്ങൾക്ക് റീ‌ജിയണൽകാൻസർ അസോസിയേഷൻ തിരുവനന്തപുരത്തിൻറെ എക്സലൻസ് അവാർഡ് 2004 മുതൽ തുടർച്ചയായി, എൺപതോളം സ്കൗട്സ് & ഗൈഡ്സ് ന് രാഷ്ട്രപതിയുടെ അവാർഡ്, ഏകദേശം അത്രയും കുട്ടികൾക്ക് തന്നെ രാജ്യപുപസ്കാർ അവാർഡുകൾ....2009 ലെ പ്രൈമിനിസ്റ്റേഴ്സ് ഷീൽഡ് ലഭിച്ചു. 2004 ന് ശേഷം കേരളത്തിന് ആദ്യമായി.

നീലീശ്വരം എസ്.എൻ.ഡി.പി ഹൈസ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം

സംസ്ഥാനത്ത് ഏറ്റവും മികച്ച മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ നടത്തിയ സ്കൂളിനുള്ള വിശിഷ്ട ഹരിതവിദ്യാലയം പുരസ്കാരത്തിന് ഞങ്ങളുടെ സ്കൂൾ അർഹമായി. ഒരുലക്ഷംരൂപയും പ്രശംസിപത്രവുമാണ് സമ്മാനം. വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെ പരിസ്ഥിതി പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും നടത്തിയ മികച്ച പ്രവർത്തന ങ്ങളാണ് നീലീശ്വരം സ്‌കൂളിനെ മുന്നിലെത്തിച്ചത്. ടെൻ - എ-യുടെ തമ്പകവുമായാണ്‌ ടെൻ - ഡി - യുടെ ആര്യവേപ്പിൻെറ മത്സരം. നയൻ - സി -യുടെ നെല്ലിക്കൊപ്പം എയ്‌ററ്‌ - ഇ - യുടെ ചെമ്പകവും വളർന്നു കഴിഞ്ഞു. നട്ടു നനച്ചു വളർത്തിയ വാഴത്തോട്ടം കുലച്ചു കായിട്ടതിൻെറ സന്തോഷത്തിലാണ്‌ എയ്‌ററ്‌ - ബി . ഇത്‌ കുട്ടികളുടെ കൃഷിപാഠം. മലയാററൂരിനടുത്ത നീലീശ്വരത്തെ എസ്‌.എൻ.ഡി.പി ഹൈസ്‌ക്കൂളിലേക്കു ചെന്നാൽ സിലബസിലില്ലാത്ത ഈ പ്രാക്ടിക്കൽ കാണാം. പ്രകൃതിയെ മറക്കുന്ന തലമുറയ്‌ക്ക്‌ നീലീശ്വരത്തെ കുട്ടികളുടെ മറുപടി. ഇവിടത്തെ മണ്ണിൽ മാത്രമല്ല മനസ്സുകളിലും പച്ചപ്പു വിരിക്കുകയാണ്‌ ഈ വിശിഷ്‌ട ഹരിത വിദ്യാലയം.സ്‌കൂൾ വിദ്യാർഥികളിൽ പരിസ്ഥിതി സ്‌നേഹം വളർത്തുന്നതിന്‌ മാതൃഭൂമിയും ലേബർ ഇന്ത്യയും ചേർന്ന്‌ ആലുവയിലെ പരിസ്ഥിതി സംരക്ഷണ സംഘത്തിൻെറ സാങ്കേതിക സഹകരണത്തോടെ സംഘടിപ്പിച്ച ' സീഡ്‌ ' പദ്ധതിയുടെ സംസ്ഥാനതല ഒന്നാം സ്ഥാനമാണ്‌ നീലീശ്വരം എസ്‌.എൻ.ഡി.പി ഹൈസ്‌കൂളിനെത്തേടിയെത്തിയത്‌. പ്രകൃതി സംരക്ഷണത്തിൻെറ മഹദ്‌ സന്ദേശം സ്‌കൂളിന്റെ മതിൽക്കെട്ടുകൾക്കുമപ്പുറത്ത്‌ ഒരു നാടാകെ പ്രചരിപ്പിക്കുന്ന പ്രയത്‌നത്തിന്‌ അർഹിക്കുന്ന അംഗീകാരം കൂടിയാണിത്‌.26 ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ.1954 ൽ സ്ഥാപിതമായ നീലീശ്വരം എസ്‌.എൻ.ഡി.പി ഹൈസ്‌കൂളിന്‌ വളർച്ചയുടെ 56 മത് വർഷത്തിൽ നാടിനാകെ മാതൃകയാകാൻ കഴിഞ്ഞതിലുള്ള അഭിമാനമുണ്ട്‌. സീഡ്‌ പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ പ്രകൃതി സംരക്ഷണ സന്നദ്ധരായ നൂറോളം വിദ്യാർഥികളെയാണ്‌ നേച്ചർ ക്ലബ്ബിലേക്കു ചേർത്തത്‌. ഇവരായിരുന്നു പോയ ഒരു വർഷം മലയാററൂർ-നീലീശ്വരം പഞ്ചായത്തിൽ സ്‌ക്കൂൾ നേതൃത്വം നൽകിയ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചതും. കോ-ഓഡിനേറററായ സയൻസ്‌ അധ്യാപകൻ ആർ.ഗോപി, പ്രധാനാധ്യാപിക വി.എൻ.കോമളവല്ലി എന്നിവർ മാർഗനിർദേശങ്ങളുമായി ഒപ്പം നിന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പത്തു പ്രായോഗിക പ്രവൃത്തികളും നടപ്പാക്കുന്നതിൽ നീലീശ്വരം സ്‌ക്കൂൾ വിജയിച്ചു. സ്‌ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കൊപ്പം നാട്ടിലും സി.എഫ്‌.എൽ ലാമ്പ്‌ വിതരണം നടത്തുക വഴി പ്രസരിപ്പിക്കാനായത്‌ വൈദ്യുതി സംരക്ഷണത്തിന്റെ വലിയ പാഠം. ആവശ്യം കഴിഞ്ഞ്‌ വൈദ്യുതി ലൈററ്‌ അണയ്‌ക്കാൻ പറഞ്ഞാൽ ആദ്യമൊക്കെ ഗൗനിക്കാതിരുന്ന അച്ഛൻ പോലും ഇപ്പോൾ കൃത്യമായി സ്വിച്ചോഫാക്കാൻ പഠിച്ചു.. സ്വന്തം വീട്ടിലെ അനുഭവം വിവരിച്ചത്‌ നേച്ചർ ക്ലബ്ബ്‌ സെക്രട്ടറി ആതിര.എ.എസ്‌.പഞ്ചായത്തിലെ മാലിന്യക്കൂമ്പാരമായിരുന്ന കൊററമം തോട്‌ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്ലാസ്‌ററിക്‌ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കി.നീർത്തട സംരക്ഷണം ആദ്യ ഘട്ടത്തിൽ മാറി നിന്നു കണ്ട നാട്ടുകാർ പിന്നീട്‌ വെള്ളവും പഴങ്ങളും നൽകിയാണു സഹകരിച്ചത്‌. വൃക്ഷ-വനവത്‌ക്കരണത്തിന്റെ ഭാഗമായി സ്‌കൂളിലൊരുക്കിയ ഔഷധോദ്യാനത്തിൽ 128 തരം പച്ചമരുന്നുചെടികൾ നിറഞ്ഞു. പച്ചക്കറിത്തോട്ടത്തിൽ നിന്നു പറിച്ചെടുത്തവ കൊണ്ട്‌ ഉച്ചക്കഞ്ഞി വിതരണം ഗംഭീരമായി. പൂന്തോട്ടത്തിൽ ചെത്തിയും ചെമ്പരത്തിയും നന്ത്യാർവട്ടവും മുതൽ താമര വരെ വിരിഞ്ഞു നിന്നു.തീരുന്നില്ല. നീലീശ്വരത്തെ പ്രകൃതി വിശേഷങ്ങൾ. മുണ്ടങ്ങാമററത്തെ നെൽപ്പാടത്ത്‌ വിത്തുവിത മുതൽ കൊയ്‌ത്തു വരെ കുട്ടികൾ കൂടെ നിന്നു. സ്‌കൂളിന്‌ 5 കി.മീ. ചുററളവിലുള്ള വൃക്ഷങ്ങളുടെ സെൻസസും പൂർത്തിയാക്കി. നീലീശ്വരം ജംഗ്‌ഷൻ ശുചീകരണത്തിന്‌ സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ സാനിറേറഷൻ പുരസ്‌ക്കാരവും കിട്ടി. ജലം അമൂല്യമാണെന്ന മുദ്രാവാക്യവുമായി പെരിയാറിലേക്കു നടത്തിയ ജലജാഥകളുമൊരുപാടാണ്‌.കാട്ടുതീ നിയന്ത്രിക്കാനുള്ള ഫയർ ബെൽററിന്റെ നിർമാണ രീതികൾ മനസ്സിലാക്കാനായിരുന്നു ഒരു പഠനയാത്ര. ഇന്ന്‌ ഭൂമി നേരിടുന്ന പ്രശ്‌നങ്ങൾക്കെല്ലാം കാരണം പ്രകൃതി നശീകരണമാണ്‌. ഭൂമിയാണു ദൈവം എന്ന തിരിച്ചറിവ്‌ ഞങ്ങൾക്കുണ്ടാക്കിത്തന്നത്‌ സീഡ്‌ പ്രവർത്തനങ്ങളാണ്‌... നീലീശ്വരം സ്‌കൂളിലെ എട്ടാം ക്ലാസ്സുകാരൻ കിരൺ.ടി.ബാബുവിൻെറ വാക്കുകൾ സാക്ഷ്യം. ഇവിടെ , ഒരു നാടിനാകെ നന്മയുടെ വെളിച്ചമാവുകയാണ്‌ സീഡ്‌.

സ്‌കൂളിന്റെ നേട്ടങ്ങൾ

  • 45 രാഷ്‌ട്രപതി അവാർഡുകൾ
  • 176 രാജ്യപുരസ്‌കാർഅവാർഡ്‌ ജേതാക്കൾ
  • പുകയിലവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക്‌ റീജിയണൽ കാൻസർ അസോസിയേഷന്റെ എക്‌സലൻസ്‌ അവാർഡ്‌ തുടർച്ചയായി നാല്‌ വർഷം
  • കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട്‌ ട്രൂപ്പുകളിൽ ഒന്ന്‌
  • മികച്ച സ്‌കൗട്ട്‌ മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ്‌ അവാർഡും, മികച്ച പത്ത്‌ വർഷത്തെ ലോങ്ങ്‌ സർവ്വീസ്‌ അവാർഡും സ്‌കൗട്ട്‌ മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക്‌
  • 2013 ൽ മാതൃഭൂമി പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 'സീഡ്' മത്സരത്തിൽ 'വിശിഷ്ഠഹരിതവിദ്യാലയപുരസ്കാരം' ലഭിച്ചു
        

സ്‌കൂളിലെ സൗകര്യങ്ങൾ

വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്‌, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ്‌ ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂൾബസ്‌ സർവ്വീസ്‌, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്‌, ലിറ്റിൽ കെെറ്റ്സ് റ്റി ക്ലബ്ബ്‌, വിവിധ ക്ലബ്ബ്‌ പ്രവർത്തനങ്ങൾ

എസ്.എസ്.എൽ.സി. വിജയശതമാനം


വർഷം റിസൾട്ട്
2024 100%
2023 100%
2022 100%
2021 100%
2020 100%
2019 100%
2018 100%
2017 100%
2016 100%
2015 100%
2014 100%
2013 100%
2012 100%
2011 98.5%