കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

കമ്പിൽ മാപ്പിൽ ഹൈസ്കൂൾ പ്രവേശനോത്സവം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ ഉദ്ഘാടനം ചെയ്തു.  നവീകരിച്ച ആറാം ക്ലാസ്സ് ബ്ലോക്കിന്റെ ഉദ്‌ഘാടനം മാനേജർ മുഹമ്മദ് ഷാഹിർ നിർവഹിച്ചു.  മുഴുവൻ വിഷയങ്ങൾക്കും എ+ ലഭിച്ച എസ് എസ് എൽ സി, പ്ലുസ്ടു വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ മാനേജർ നിർവ്വഹിച്ചു.  പി ടി എ വൈസ്പ്രസിഡണ്ട് അബ്ദുൽസലാം, മദർ പി ടി എ പ്രസിഡണ്ട് സ്മിത, എസ് ആർ ജി കൺവീനർ നസീർ തുടങ്ങിയവർ ആശംസകൾ നേർന്നു.  പി ടി എ വൈസ്പ്രസിഡണ്ട് വിനോട് അധ്യക്ഷത വഹിച്ചു.  പ്രിൻസിപ്പാൾ രാജേഷ് കെ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി നന്ദിയും പറഞ്ഞു.

ജൂൺ 19 വായനാ ദിനം

രാവിലെ അസ്സംബ്ലിയിൽ വെച്ച് ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എൻ പണിക്കർ അനുസ്മരണം നടത്തി.  സ്കൂൾ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായനാ മരം നിർമ്മിച്ചു.... ഫാത്തിമത്തു റജ, ശിഫ പി പി, ഫാത്തിമത്തു നജ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിൽ നിന്നും കവിതകൾ ശേഖരിച്ചു അവ പ്ലക്കാർഡിന്റെ മാതൃകയിൽ  വർണ്ണക്കടലാസുകളിൽ എഴുതി  കുട്ടികൾ തണലിടമായി ഉപയോഗിച്ചിരുന്ന മരത്തിൻ ചില്ലകളിൽ തൂക്കി അലങ്കരിച്ചു.  സ്കൂൾ ഹെഡ്‌മിസ്ട്രെസ്  ശ്രീജ മരത്തിനു വായനാ മരം എന്ന്  നാമം നൽകി  ബോർഡ് തൂക്കി ഉദ്‌ഘാടനം   ചെയ്തു. അധ്യാപകരായ നസീർ, മുസ്തഫ, സിന്ധു, സ്കൂൾ മാനേജർ ഷഹീർ, ലൈബ്രെറിയൻ അഫ്സൽ തുടങ്ങിയവരുടെ സാമിപ്യം പരിപാടി കൂടുതൽ വർണ്ണാഭമാക്കി.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

അന്ത്രരാഷ്ട്ര യോഗാദിനം യോഗ ടീച്ചേഴ്‌സ്‌ അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ അധ്യക്ഷത വഹിച്ചു.  ഫാത്തിമ എം, ഷൻസാ സജീർ, അനികേത്, കാർത്തിക് പി.വി തുടങ്ങിയവർ യോഗാഭ്യാസം പ്രദർശനം നടത്തി. അധ്യാപകരായ നസീർ എൻ സ്വാഗതവും ഷജില എം നന്ദിയും പറഞ്ഞു.