വർഗ്ഗം:പ്രവേശനോത്സവം 2024 -2025
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. SPC, LITTLE KITES, JRCഎന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നവാഗതരെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ അക്ഷരദീപം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശ്രീമതി.സി. പ്രീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ശ്രീമതി.എം. ഷീന, ശ്രീ.കെ. സുരേഷ് ബാബു ( BRC പ്രതിനിധി) ശ്രീ.വി.സുനിൽ (PTA പ്രസിഡണ്ട്) ശ്രീ.എം.കെ. സുധീർ കുമാർ( വികസന സമിതി കൺവീനർ), ശ്രീ. കെ.എൻ ഗോപി മാസ്റ്റർ (വികസന സമിതി ചെയർമാൻ) ശ്രീമതി സിന്ധു പി.വി( പ്രിൻസിപ്പാൾ ഇൻ ചാർജ്) ശ്രീമതി സിന്ധു എൻ, കെ.കെ.മുകുന്ദൻ മാസ്റ്റർ, സ്മിജിത്ത് പറമ്പൻ, പി.വി. ശ്രീജിത്ത്, എ.കെ. മൃണാളിനി ഭായ് എന്നീവർ സംസാരിച്ചു.
പി.എം. സജിത് കുമാർ രക്ഷാകർതൃ വിദ്യാഭ്യാസം ക്ലാസ് നൽകി.പ്രധാന അധ്യാപിക ഇ.ഹെലൻമിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡെയ്സി ആനന്ദ് നന്ദിയും പറഞ്ഞു.
മുഴുവൻ പേർക്കും പായസം നൽകി. രക്ഷിതാക്കൾ ജനപ്രതിനിധികൾ, പൊതുജനങ്ങൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.
"പ്രവേശനോത്സവം 2024 -2025" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.
"പ്രവേശനോത്സവം 2024 -2025" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 4 പ്രമാണങ്ങളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
47021-പ്രവേശനോത്സവം2024-1.jpg 519 × 259; 57 കെ.ബി.
-
47658-pravesanolsavam2.jpeg 1,040 × 585; 66 കെ.ബി.
-
47664 prevesanolsavam24 2.jpg 960 × 1,280; 235 കെ.ബി.
-
47664 prevesanolsavam24.jpg 960 × 1,280; 241 കെ.ബി.