ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തായ്‌കൊണ്ടോ പരിശീലനം
2024-2025 പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2024 -2025 പ്രവേശനോത്സവം ജൂൺ 3 ന് ആഘോഷിച്ചു .വാർഡ് കൗൺസിലർ ശ്രീമതി.ഷീന ഗിരീഷ് അധ്യക്ഷത വഹിച്ചു .ബഹുമാനപെട്ട തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയര്മാൻ ശ്രീ .കെ . കെ .പ്രദീപ്കുമാർ ഉദ്‌ഘാടനം നടത്തി തുടർന്ന് രക്ഷകതൃ വിദ്യാഭ്യാസം ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകി .
പരിസ്ഥിതി ദിനാഘോഷം
ഗവ .കെ .എം .യു .പി സ്കൂളിൽ ജൂൺ 5 ന് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു . വൈസ് മെൻ ഈസ്റ്റ് ഏൻഡ് കൊച്ചിയുടെ സഹായത്തോടെ കുട്ടികൾക്ക് പച്ചക്കറി തൈകൾ നൽകി .മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക കർഷകരും ക്ലാസുകൾ നൽകി . സ്കൂൾ അങ്കണത്തിൽ കുട്ടികൾ ചെടികൾ നട്ടു ,ഔഷധ തോട്ടം നിർമിച്ചു .സംഘടനകൾ നൽകിയ തൈകൾ കുട്ടികൾക്ക് പരിപാലിക്കുന്നതിന് വീട്ടിൽ കൊടുത്തയച്ചു.അധ്യാപകരും പി ടി എ അംഗങ്ങളും പരിപാടിയിൽ പങ്കാളികൾ ആയി . കുട്ടികൾക്കായി ക്വിസ് മത്സരം,പോസ്റ്റർ നിർമ്മാണം പരിസ്ഥിതി കവിത അവതരണം എന്നിവ സംഘടിപ്പിച്ചു