ജി.എൽ.പി.എസ് ഊരകം കീഴ്മുറി/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024 ജൂൺ 3
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകുന്ന ഈ കാലഘട്ടത്തിൽ ഊരകം കീഴുമുറിയുടെ പ്രവേശനോത്സവവും മികവാർന്ന രീതിയിൽ നടന്നു.ഒന്നാം ക്ലാസിലെയും എൽകെജിയിലെയും നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂളും പരിസരവും ആകർഷകമായ രീതിയിൽ തന്നെ ഒരുക്കിയിരുന്നു.പുതിയതായി സ്കൂളിൽ എത്തിയ ഓരോ കുട്ടിയെയും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്കൂളിലേക്ക് വരവേറ്റത്.കുട്ടികളുടെ പേര് എഴുതിയ ബാഡ് ജും ആംഗ്രി ബേർഡ് , മുയൽ, പൂച്ച എന്നിങ്ങനെ രൂപത്തിലുള്ള കടലാസ് തൊപ്പികളും കുട്ടികൾക്ക് ഏറെ കൗതുകകരമായി.ഓരോ കുട്ടിയും ബാഡ്ജ് തൊപ്പിയും ധരിച്ച് രക്ഷിതാക്കളോടൊപ്പം സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു. പിന്നീട് നടന്ന പ്രവേശനോത്സവ യോഗത്തിൽ ശ്രീമതി മിനി ടീച്ചർ( എച്ച് എംഇൻ ചാർജ്) സ്വാഗതം ആശംസിച്ചു. സ്കൂളിന്റെ മികവുകളെ പറ്റി ടീച്ചർ സൂചിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ഹാരിസ് വി അധ്യക്ഷനായിരുന്നു.പ്രവേശനോത്സവ ഉദ്ഘാടനം വാർഡ് മെമ്പർ പി പി സൈതലവി നിർവഹിച്ചു.ഊരകം പഞ്ചായത്തിൽ ഈ വിദ്യാലയത്തിന്റെ അഭിമാന നേട്ടങ്ങളെ പറ്റി അദ്ദേഹം സംസാരിച്ചു. രക്ഷാകർത്താക്കൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിന് സ്കൂളിലെ തന്നെ അധ്യാപികയായ സംഗീത ടീച്ചർ നേതൃത്വം നൽകി.കുട്ടികളുടെ അവകാശങ്ങൾ, നിയമങ്ങൾ, സ്നേഹവീട്,വിദ്യാലയവും രക്ഷിതാക്കളും, അച്ചട ക്കവും ശിക്ഷയും,പഠനവും പരീക്ഷയും,സാമൂഹിക രക്ഷകർതൃത്വം എന്നീ വിഷയങ്ങളിലൂടെയാണ് ക്ലാസ് കടന്നുപോയത്. ടി വി ഹംസ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ),ശ്രീ എം പി മുനീർ(പി ടി എ വൈസ് പ്രസിഡന്റ്),ശ്രീ മജീദ് മാഷ്( റിട്ടയേഡ് എച്ച് എം), ശ്രീ സോമൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.എൽകെജി അധ്യാപിക സജിനി ടീച്ചർ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് രചിച്ച കവിതയുടെ ആലാപനം ഏറെ ശ്രദ്ധേയമായി. യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശോഭന ടീച്ചർ നന്ദി ആശംസിച്ചു.വീണ്ടും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ അവരുടെ ക്ലാസ് റൂമുകളിലേക്ക് കൊണ്ടുപോയി. അവിടെ കളർ ബുക്ക്, കളർ ബോക്സ് എന്നിവ അടങ്ങിയ ഗിഫ്റ്റ് അവരെ. കാത്തിരിക്കുന്നുണ്ടായിരുന്നു.പുതിയ അധ്യയന വർഷം മാധുര്യമുള്ളതാക്കാൻ പായസം വിതരണവും ഉണ്ടായിരുന്നു.ഉച്ചഭക്ഷണത്തിന് ശേഷമാണ് ഓരോ കുട്ടിയും സ്കൂളിൽ നിന്നും സ്കൂളിൽ നിന്നും പിരിഞ്ഞത്. ഓരോ കുഞ്ഞു മിഴികളിലും സങ്കടമായിരുന്നില്ല താൻ എത്തിയ പുതിയ ലോകത്തിലെ പുത്തൻ കാഴ്ചകളുടെ അമ്പരപ്പായിരുന്നു.പുതിയ അധ്യയനവർഷത്തിൽജി എൽ പി എസ് ഊരകം കിഴുമുറിയുടെ ഭാഗമായി അവരും മാറി.
പരിസ്ഥിതി ദിനാചരണം ജൂൺ 5- 2024
2024 ജൂൺ 5 ന് ജി എൽ പി എസ് ഊരകം കീഴ്മുറി സ്കൂളിൽ പരിസ്ഥിതി ദിനം മികച്ച രീതിയിൽ ആചരിക്കുകയുണ്ടായി. അസംബ്ലിയിൽ പ്രധാന അധ്യാപിക ശ്രീമതി മിനി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികളായ ഷിമ, ഫാത്തിഹ എന്നിവർ പ്രസംഗം നടത്തി അധ്യാപകനായ ജിൻഷ സാർ കുട്ടികൾക്ക് വേണ്ടി പരിസ്ഥിതി ദിന ഗാനം ചൊല്ലിക്കൊടുത്തു. ഐ യു എച്ച് എസ് എസ് ഊരകം സ്കൂളിൽ നിന്നും ലഭ്യമായ പേരതൈകൾ കുട്ടികൾക്ക് നൽകുകയും, അധ്യാപകരും കുട്ടികളും ചേർന്ന് ജൈവവൈവിധ്യ പാർക്കിലും സ്കൂൾ അങ്കണത്തിലും തൈകൾ നടുകയും ചെയ്തു .ഇത്തരത്തിൽ കുട്ടികളെല്ലാം തന്നെ തങ്ങളുടെ വീടുകളിലും തൈകൾ നട്ടെരിക്കുന്നു എന്നതും ഹൃദ്യമായ കാര്യം തന്നെ. ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ പതിപ്പ്, പോസ്റ്റർ, കൊളാഷ് ,ചുമർപത്രിക നിർമ്മാണം നടത്തി. ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ലോക ബാലവേല വിരുദ്ധ ദിനം
പെരുന്നാൾ ആഘോഷം
ജി എൽപിഎസ് ഊരകം കീഴ്മുറി സ്കൂളിൽ 15. 6. 2024 ന് ശനിയാഴ്ച ഉച്ചക്കുശേഷം ഈദ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ പെരുന്നാൾ സദ്യയോട് കൂടി പരിപാടികൾ ആരംഭിച്ചു .ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരവും മെഹന്തി ഡിസൈനിങ് മത്സരവും സംഘടിപ്പിച്ചു. കുട്ടികൾക്ക് സന്തോഷമുണ്ടാക്കാനായി ലൗഡ്സ്പീക്കറിൽ മാപ്പിളപ്പാട്ടുകൾ വെക്കുകയും കുട്ടികൾ നൃത്തച്ചുവടുകൾ വെക്കുകയും ചെയ്തു. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം രണ്ട് കാറ്റഗറിൽ ആയിട്ടാണ് നടത്തിയത്. 84 കുട്ടികൾ പങ്കെടുത്തു. കാറ്റഗറി ഒന്നിൽ ഒന്നാം സ്ഥാനം ആയിഷ V .2D
രണ്ടാം സ്ഥാനം നേടിയത് ഷിമിയ ഫാത്തിമ 3 B. മൂന്നാം സ്ഥാനം നേടിയത് ലന.3D. കാറ്റഗറി രണ്ടിൽ ഒന്നാം സ്ഥാനം നേടിയത്. മിൻഷാ റിസ.K.5E. രണ്ടാം സ്ഥാനം നേടിയത് ആരുഷ്. V 4A. മൂന്നാം സ്ഥാനം നജ ഫാത്തിമ .കെ 5D