എ യു പി എസ് കുറ്റിക്കോൽ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25
ഫ്ലേവേഴ്സ് ഓഫ് ലേണിങ്ങ്(22/06/2024)
നാടൻ ഭക്ഷ്യവിഭവമേള
കുറ്റിക്കോൽ എ യു പി സ്കൂളിൽ സാമൂഹ്യ-ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യവിഭവമേള സംഘടിപ്പിച്ചു.അഞ്ചാം ക്ലാസ് സാമൂഹ്യശാസ്ത്രം ഒന്നാം പാഠം 'പീലിയുടെ ഗ്രാമ'വുമായി ബന്ധപ്പെട്ടാണ് നാടൻ ഭക്ഷ്യവിഭവമേള സംഘടിപ്പിച്ചത്.റിട്ടയേഡ് അധ്യാപകനും കൊളമ്പ വയൽസംരക്ഷണ സമിതി പ്രസിഡന്റുമായ ശ്രീ എം രാജേന്ദ്രൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.അന്യം നിന്നുപോയ കേരളീയ ഭക്ഷ്യ സംസ്കാരവും ഭക്ഷണശൈലിയും മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടിയാണ് നാടൻഭക്ഷ്യവിഭവമേള സംഘടിപ്പിച്ചത്.നാടൻ ഭക്ഷ്യവിഭവങ്ങൾ അന്യം നിൽക്കുകയും പകരം ഫാസ്റ്റ് ഫുഡ് സംസ്കാരം പടരുകയും ചെയ്യുന്നത് ഒരേസമയം ദുഃഖകരവും ഭീതിജനകവുമാണെന്ന് രാജേന്ദ്രൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.ഭക്ഷണം പരിചയപ്പെടുത്തുന്നതിനോടൊപ്പം നമ്മുടെ നാടിന്റെ സംസ്കാരങ്ങൾ വിവിധ മേഖലകളിൽ എങ്ങനെയൊക്കെയാണെന്ന് ആശയങ്ങൾ കുട്ടികളിൽ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. നാടൻ ചക്കവിഭവങ്ങൾ, കപ്പ വിഭവങ്ങൾ,വിവിധതരം ചമ്മന്തികൾ, പായസങ്ങൾ, നാടൻപലഹാരങ്ങൾ, അച്ചാറുകൾ, തോരനുകൾ തുടങ്ങിയ വൈവിദ്ധ്യമാർന്ന രുചിക്കൂട്ടുകളാണ് ഭക്ഷ്യവിഭവമേളയിൽ അവതരിപ്പിച്ചത്.
-
വിവിധതരം നാടൻവിഭവങ്ങളുമായി അതിഥികളെ കാത്തിരിക്കുന്ന കുട്ടികൾ
-
നാടൻ ഭക്ഷ്യവിഭവമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ശ്രീ എം രാജേന്ദ്രൻ മാസ്റ്റർ നിർവഹിക്കുന്നു
-
ഭക്ഷ്യവിഭവമേളയിൽ എത്തിച്ചേർന്ന പി ടി എ പ്രസിഡന്റ് ശ്രീ രാജേഷ് ബാബു
-
നാടൻ രുചികൾ തേടി മേളയിലെത്തിച്ചേർന്ന ഒന്നാംക്ലാസ് വിദ്യാർഥികൾ