എം.എ.ഐ.എച്ച്.എസ് മുരിക്കടി/വിദ്യാരംഗം/2024-25
വായനാദിനം 2024
സ്കൂളിലെ വായനക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. കുട്ടികൾ വായനദിന പ്രതിഞയെടുത്തു. ശ്രീനന്ദ ജെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വായനയുടെ മഹത്വം പ്രകീർത്തിക്കുന്ന ഗാനം കുട്ടികൾ ചേർന്ന് ആലപിച്ചു. അനുപ്രിയ പി എസ് വായനദിന സന്ദേശം നൽകി. വാൻക എന്ന പുസ്തകം വായിച്ച അൻഷാന ഹാഷിം തന്റെ വായനാനുഭവം പങ്കുവച്ചു. ആര്യനന്ദ തയ്യാറാക്കിയ പോസ്റ്റർ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിച്ചു. സി.കെ ജയശ്രീ, സ്മിത ആർ നായർ എന്നീ അദ്ധ്യാപികമാർ അവർ എഴുതിയ പുസ്തകങ്ങൾ സ്കൂൾ വായനക്കൂട്ടത്തിന് സമ്മാനിച്ചു. കൂടാതെ അദ്ധ്യാപികയായ ഷൈനി എസ് ബി സ്കൂൾ ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. വായന വാരം സമാപിക്കുന്ന ദിവസം വായന ക്വിസ് നടത്തുമെന്ന് കുട്ടികളെ അറിയിച്ചു.
ഓരോ ക്ലാസ്സിലും വായനക്കൂട്ടങ്ങൾ രൂപീകരിച്ച് വായന ഊർജ്ജിതമാക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. പുസ്തകക്കുറിപ്പുകൾ തയ്യാറാക്കൽ, വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ, പുസ്തകചർച്ച, വായനക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ക്ലാസ്സുകളിൽ കഥകളുടെ ശ്രാവ്യ വായന തുടങ്ങി വർഷം മുഴുവൻ തുടരുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിട്ടുണ്ട്. സ്കൂൾ ലൈബ്രേറിയൻ സി കെ ജയശ്രീ വായന ദിന പരിപാടികൾക്ക് നേതൃത്വം നൽകി.