സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



2022 23 പ്രവർത്തനങ്ങൾ



2021 22 പ്രവർത്തനങ്ങൾ



2020 21 പ്രവർത്തനങ്ങൾ



2019 20 പ്രവർത്തനങ്ങൾ



2018 19 പ്രവർത്തനങ്ങൾ



2017 18 പ്രവർത്തനങ്ങൾ



2016 17 പ്രവർത്തനങ്ങൾ



2015 16 പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

Academic

എസ് എസ് എൽ സി

സംസ്ഥാന തലത്തിൽ തന്നെ അക്കാഡമിക് രംഗത് ഉജ്വലമായ സ്ഥാനമാണ് ക്രെസെന്റിനുള്ളത്. മലയോര നാടിന് അക്ഷര വെളിച്ചമേകി നാല് പതിറ്റാണ്ട് കാലമായി തിളങ്ങി നിൽക്കുകയാണ് നമ്മുടെ കലാലയം.

പൊതു പരീക്ഷകളിൽ എസ് എസ് എൽ സി തരത്തിൽ കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വലിയ വിജയം നേടി 2019 ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തിൽ നാലാം സ്ഥാനത്തെത്താനും ക്രസെന്റിന് സാധിച്ചു. എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി നൂതനമായ ഒട്ടേറെ കാര്യങ്ങൾ നമ്മുടെ വിദ്യാലയത്തിൽ നടത്തി വരുന്നു. ദത്തെടുക്കൽ, ഓരോ വിദ്യാര്ഥിയുടെയും കാര്യങ്ങൾ ഉൾകൊണ്ട കൊണ്ട് പ്രത്യേകം മോട്ടിവേഷൻ ക്ലാസ്സുകൾ , ഗൃഹ സന്ദർശനം, ഏത് വിഷയത്തിനാണോ കൂടുതൽ ഊന്നൽ നൽകേണ്ടത് അതിന് മാത്രമായി പ്രത്യേക ക്ലാസുകൾ തുടങ്ങി എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടുവാനായി വിദ്യാർത്ഥികളെ സജ്ജരാക്കുന്ന തിരക്കിലാണ് ക്രസെന്റ്

മത്സര പരീക്ഷക്കുള്ള പരിശീലനം

NTSE, NMMS, USS തുടങ്ങിയ മത്സര പരീക്ഷകൾക്കും സിവിൽ സർവീസ് ഉൾപ്പടെയുള്ളവക്കും പ്രത്യേകം കോച്ചിങ് ക്ലാസുകൾ സംഘടിപ്പിക്കുന്നു.

പടവുകൾ

യു പി തലത്തിൽ പഠനത്തിൽ പ്രത്യേകിച്ച് എഴുത്തിനും വായനക്കും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പ്രത്യേക അപരിശീലനം നൽകുന്ന പദ്ധതിയാണ് പടവുകൾ. ഇതിനായി പ്രത്യേകം പരിശീലന മോഡലുകൾ തയ്യാറാക്കിയാണ് പരിശീലിപ്പിക്കുന്നത്.

Non Academic

കായിക രംഗം

കുട്ടികൾക്ക് മണ്ണ് കൊണ്ട് പാത്രങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനം നൽകുന്നു

ഹാൻഡ്ബാൾ ദേശീയ ടീമിന് സംഭാവനയേകിയവരാണ് ക്രസെന്റ് കായികക്കൂട്ടം. ഹാൻഡ്ബാൾ ടീമിൽ ദേശീയ ടീമാവട്ടെ സ്റ്റേറ്റ് ടീമാവട്ടെ ക്രസെന്റിന്റെ കുട്ടികളാണ് അധികവും. ഒട്ടേറെ വിദ്യാർത്ഥികളെ കായിക മേഖലയിലൂടെ രാജ്യത്തിലെ അറിയപ്പെടുന്ന താരങ്ങളാക്കി വളർത്തിയെടുക്കാൻ ക്രസെന്റിന് കഴിഞ്ഞട്ടുണ്ട്. അത്ലറ്റിക്സിലും കേരളത്തിലെ നിരവധി താരങ്ങളെ വളർത്തിയെടുക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

കലാ സംസാരികം

കലാ മത്സരങ്ങളിലാവട്ടെ, പ്രദര്ശനങ്ങളിലാവട്ടെ ക്രസെന്റിന്റെ കുരുന്നുകൾ ഉജ്വലമായ സാന്നിധ്യമാണ് കാഴ്ച വെച്ചിട്ടുള്ളത്. സംസ്ഥാന തല കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ നമ്മുടെ കുട്ടികൾ ഇന്ന് കേരളത്തിലെ തന്നെ അറിയപ്പെടുന്ന കലാകാരന്മാരാണ്

സുഹ്‌റ പടിപ്പുര അനുസ്മരണവും  മൂന്നാമത് കാവ്യ പുരസ്‌കാര സമർപ്പണവും

നമ്മുടെ സ്കൂളിലെ അധ്യാപികയും കാവയത്രിയുമായിരുന്ന ശ്രീമതി സുഹറ പടിപ്പുരയുടെ സ്മരണാർത്ഥം സുഹ്‌റ പടിപ്പുര ഫൌണ്ടേഷൻ ഇനിഷ്യേറ്റിവ് ഏർപ്പെടുത്തിയ കാവ്യ പുരസ്‌കാര സമർപ്പണം ജൂൺ 14 വെള്ളിയാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗാന രചയിതാവ് ശ്രീ റഫീഖ് അഹമ്മദ് ഉത്ഘാടനം നിർവഹിച്ചു. പ്രശസ്ത എഴുത്തുകാരൻ അരുൺ കുമാർ അന്നൂർ ആൺ ഈ വർഷത്തെ അവാർഡ് ജേതാവ്. പരിപാടിയുടെ ഫുൾ വീഡിയോ കാണുന്നതിനായി താഴെ നൽകിയ യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Watch Full Programme in our YouTube Channel