ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ആവേശം പകർന്ന് പ്രവേശനോത്സവം

praveshanolsavam-2023

നവാഗതർക്ക് ആവേശം പകർന്ന് തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി.പി ഹബീബ ബഷീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‍തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.ടി.എ. പ്രസിഡണ്ട് എം അബ്ദുറഹിമാൻ കുട്ടി, മുൻ ഹെഡ് മാസ്റ്റർ പി.മുഹമ്മദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, പി.ജലിൽ മാസ്റ്റർ, എം മുഹമ്മദ് ഷാഫി മാസ്റ്റർ, എ..പി. അലവി മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, പി. മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഫലവൃക്ഷത്തൈ നട്ടു

ഫലവൃക്ഷത്തൈ നട്ടു

പടരട്ടെ പച്ചപ്പ്, ഭൂമിക്കൊരു മേലാപ്പ് എന്ന സന്ദേശമുയർത്തി പരിസ്ഥിതി ദിനാചരണം സ്‍കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്‍തു. സ്‍കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ‍്മാസ്റ്റർ അബ്‍ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ, പി ജലീൽ മാസ്റ്റർ, ടി. സാലിം മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, കെ ഷംസുദ്ധീൻ മാസ്റ്റർ, പി.മുനീർ മാസ്റ്റർ, യു ഷാനവാസ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, പി.അബ്ദുസമദ് മാസ്റ്റർ,

ടി പി അബ്ദുൽ റഷീദ് മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ, കെ.സുബൈർ മാസ്റ്റർ , പി ഹബീബ് മാസ്റ്റർ, വി.പി അബ്ദുൽ ബഷീർ, ഉസ്‍മാൻ എന്നിവർക്കൊപ്പം ഹരിതസേനാംഗങ്ങളും പങ്കെടുത്തു.

പരിസ്ഥിതി ദിനസന്ദേശവും കവിതാലാപനവും പിന്നെ ക്വിസ് മത്സരവും

ss club -ev day quizwinners -2023


സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു. 8B ക്ലാസിലെ ലിയാന വി അവതരിപ്പിച്ച പരിസ്ഥിതി ദിന കവിത ഏറെ ഹൃദ്യമായി . ഉച്ചയ്ക്ക് ശേഷം നടന്ന പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ മുഹമ്മദ് സിനാൻ എം.(10 B),ഫാത്തിമ ഷഹാന (10G) എന്നിവർ ഒന്നാം സ്ഥാനം നേടി.

എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ,

സി ആമിന ടീച്ചർ , പി. ഹബീബ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

കേടായ LED ബൾബുകൾ ശേഖരിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു

energy club-ev dayled bulb collection- 2023


പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‍കൂൾ എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേടായ LED ബൾബുകൾ ശേഖരിച്ച് ഉപയോഗ യോഗ്യമാക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. വിദ്യാർഥികൾ ശേഖരിച്ച ബൾബുകൾ തിരൂരങ്ങാടി നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഏറ്റുവാങ്ങി. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ, ഹെഡ‍്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, പി.വി ഹുസൈൻ മാസ്റ്റർ, യു.നസീർ ബാബു മാസ്റ്റർ, യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ, പി.മുനീർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

പരിസ്ഥിതി ദിന കൊളാഷ് മത്സരം നടത്തി.

പരിസ്ഥിതി ദിന കൊളാഷ് മത്സരം നടത്തി.


ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു. കെ. സുബൈർ മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

ഫാത്തിമ ബർസ ഒ &ആയിശ ദയ.പി (8F), ഫാത്തിമ ഷംഫ എം & സൻഹ പി (8E) എന്നിവർ വിജയികളായി