ഉള്ളടക്കത്തിലേക്ക് പോവുക

ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശനം

19009-ss club- environmental day -poser exhibition


സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി. അബ്ദുറഷീദ് മാസ്റ്റർ . സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി

school leader election-2024

12 - 06-2024 ന്അലുംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോ -കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി ടി.പി അബ്ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, സി. ആമിന ടീച്ചർ എന്നിവർ സംസാരിച്ചു.

19 ഡിവിഷനുകളിലെ ലീഡർമാർ ചേർന്ന് 10E ക്ലാസിലെ മുഹമ്മദ് നാഷിദ് പി.യെ ഫസ്റ്റ് ലീഡറായും 10 A ക്ലാസിലെ മൗസൂഫ അലി യെ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു.