ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2024-25
വായനദിനം 2024
ജൂൺ 19 വായനദിനം -" വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " എന്നു പറഞ്ഞ പി. എൻ. പണിക്കരുടെ ചരമദിനം. 2024-25 അധ്യയനവർഷത്തെ വായനദിനം നമ്മുടെ വിദ്യാലയവും സമുചിതമായി ആചരിച്ചു. മുൻ അധ്യാപിക ശ്രീമതി ജയശ്രീ ടീച്ചർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജയശ്രീ ടീച്ചർ പാട്ടുകളിലൂടെയും കഥകളിലൂടെയും വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. തുടർന്ന് പുസ്തകപ്രകാശനവും പതിപ്പുകളുടെ പ്രകാശനവും നടന്നു.