ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/2/23/19808-ghosha_yathra.jpeg/300px-19808-ghosha_yathra.jpeg)
2024- 2025 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം ജൂൺ 3 2024
കുരുന്നുകൾക്കായി കഥകളുടെ മായാജാലം ഒരുക്കി ജി.എൽ പി.എസ് എടക്കാ പറമ്പിൽ പഞ്ചായത്ത് തല പ്രവേശനോത്സവം നടന്നു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡണ്ട് ഹസീനതയ്യിൽ അധ്യക്ഷനായി.PTA പ്രസിഡണ്ട് Ek കാദർബാബു സ്വാഗതം പറഞ്ഞു.HM നുസ്റത്ത് ടീച്ചർ ഈ വർഷത്തെ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ PK സിദ്ദീഖ് ,വൈസ് പ്രസിഡണ്ട് കെ.സി കോയ ,പഞ്ചായത്ത് മെമ്പർമാർ അനൂപ് ,നുസൈബ,റഫീഖ്,ശങ്കരൻആശംസകൾ അർപ്പിച്ചു.
ഈ വർഷം 150ഓളംകുട്ടികളാണ് അഡ്മിഷൻ നേടിയത്..മുഴുവൻ കുട്ടികളെ അണി നിരത്തിയ ഘോഷയാത്രക്ക് അധ്യാപകർ നേതൃത്വം നൽകി..ശേഷം നടന്നഅധ്യാപകരുടെ കഥക്കൂട്ട് ദൃശ്യാവിഷ്കാരം ,കേട്ടു മറന്ന നാടോടിക്കഥകൾ ദൃശ്യരൂപത്തിൽ അധ്യാപികമാർ സ്റ്റേജിൽ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്കത് നവ്യാനുഭവമായി.ജിഷടീച്ചർ,സാജിദ ടീച്ചർ,ഹാഫിസടീച്ചർ,നദീറ ടീച്ചർ ,പ്രജിഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി..രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ജിഷ ടീച്ചർ നടത്തി.PTA യുടെ നേതൃത്വത്തിൽ മധുര വിതരണവും പായസ വിതരണവും നടന്നു..സ്റ്റാഫ് സെക്രട്ടറി നസീർ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു,
![](/images/thumb/a/ac/19808-udghadanam.jpeg/300px-19808-udghadanam.jpeg)
![](/images/thumb/c/cf/19808-ghoshayathra.jpeg/300px-19808-ghoshayathra.jpeg)
![](/images/thumb/8/8d/19808-akkadamika_master_plan_-udghadanan.jpeg/205px-19808-akkadamika_master_plan_-udghadanan.jpeg)
![](/images/thumb/5/5f/19808-vesha_vidhanam.jpeg/300px-19808-vesha_vidhanam.jpeg)
![](/images/thumb/2/2e/19808-vadyamelam.jpeg/300px-19808-vadyamelam.jpeg)
![](/images/thumb/f/f6/19808-praveshanolsavam_%282%29.jpeg/211px-19808-praveshanolsavam_%282%29.jpeg)
2023 - 24 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2023 ജൂൺ ഒന്നിന് വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി. നവാഗതരെ മിഠായിയും ബലൂണും സമ്മാനവും നൽകി സ്വീകരിച്ചു. കുട്ടികളുടെ ഇടയിലേക്ക് മുത്തശ്ശിയായി ജിഷ ടീച്ചർ എത്തിയത് അവർക്ക് കൗതുകവും പുതിയൊരു അനുഭവവുമായി മാറി. പിടിഎ പ്രസിഡണ്ട് ശംസുദ്ധീൻ പുള്ളാട്ട്, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ അരീക്കാടൻ, രക്ഷിതാക്കൾ തുടങ്ങിയവർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. പാട്ടും ആട്ടവും കളിചിരികളുമായി അന്നത്തെ ദിവസം കുട്ടികൾക്ക് വളരെ രസകരമായിരുന്നു. കുട്ടികൾക്ക് വേണ്ടി ഫോട്ടോയെടുക്കാൻ സെൽഫി കോർണറും ഒരുക്കിയിരുന്നു.അന്നേദിവസം എല്ലാവർക്കും പായസം വിതരണവും നടത്തി.
![]() |
![]() |
![]() |
![]() |
![]() |
![]() |
---|
സ്കൂൾ ബ്രോഷർ
![]() |
![]() |
![]() |
![](/images/thumb/4/4d/19808-admission-poster.jpeg/235px-19808-admission-poster.jpeg)
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടൽ, ക്വിസ് മത്സരം, വിരൽ മരം, അമ്മമാർക്ക് പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു.
![]() |
---|
പുസ്തക കോട്ട
വായനാദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തി. വായന കാർഡ് നിർമ്മാണം, കവി പരിചയം, പുസ്തക പരിചയം, പുസ്തക ശേഖരണം, അമ്മ വായനക്ക് വേണ്ടി പുസ്തക വിതരണം എന്നീ പ്രവർത്തനങ്ങളും പുസ്തക കൊട്ടയിലേക്ക് ഒരു കുട്ടി ഒരു ബുക്ക് എന്ന നിലയിൽ സംഭാവന നൽകുകയും ചെയ്തു.
![]() |
വായനാ ദിനം
വായനാദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തി. വായന കാർഡ് നിർമ്മാണം, കവി പരിചയം, പുസ്തക പരിചയം, പുസ്തക ശേഖരണം, അമ്മ വായനക്ക് വേണ്ടി പുസ്തക വിതരണം എന്നീ പ്രവർത്തനങ്ങളും പുസ്തക കൊട്ടയിലേക്ക് ഒരു കുട്ടി ഒരു ബുക്ക് എന്ന നിലയിൽ സംഭാവന നൽകുകയും ചെയ്തു.
![]() |
![]() |
![]() |
---|
![](/images/thumb/5/5f/19808-vayanadinam-poster.jpeg/190px-19808-vayanadinam-poster.jpeg)
![](/images/thumb/6/68/19808-Vayanadinam.jpeg/200px-19808-Vayanadinam.jpeg)
വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദി സജീവൻ മാഷ് ഉദ്ഘാടനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കവിത രചന ക്യാമ്പ്, കഥ രചന ക്യാമ്പ്,പതിപ്പ് നിർമ്മാണം, ചിത്രരചന മത്സരം, കടങ്കഥ പയറ്റ് എന്നിവ സംഘടിപ്പിച്ചു.
![]() |
ബഷീർ ദിനം
ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികൾ പരിചയപ്പെടൽ, കഥാപാത്രവിഷ്കാരം, ക്വിസ് മത്സരം (ഗ്രൂപ്പ് തലം) ഡോക്യുമെന്ററി പ്രദർശനം എന്നിവ നടത്തി.
![]() |
ചാന്ദ്രദിനം
ചാന്ദ്രദിനത്തിൽ പാഠഭാഗത്തെ ആശയങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് കൂടുതൽ മുൻതൂക്കം കൊടുത്തത്. ചാന്ദ്രയാൻ 2 വീഡിയോ പ്രദർശനം നടത്തി. അമ്പിളി പാട്ടുകൾ ക്വിസ് മൽസരം, കൊളാഷ്, സ്കിറ്റ് എന്നിവ സംഘടിപ്പിച്ചു.
![]() |
പഠനയാത്ര
ഡിസംബർ ഏഴിന് സ്കൂളിൽ നിന്ന് പഠനയാത്ര സംഘടിപ്പിച്ചു. തൃശ്ശൂർ മൃഗശാല, കേരള കലാമണ്ഡലം എന്നിവ സന്ദർശിക്കുകയും ഉച്ചയ്ക്ക് ശേഷം വളാഞ്ചേരിയിലെ ഫ്ലോറ ഫാന്റസി വാട്ടർ തീം പാർക്കിലേക്ക് പോവുകയും ചെയ്തു. ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി നാട്ടിലെ സാംസ്കാരിക സമിതി നടത്തുന്ന കൊയ്ത്തുൽസവം കാണാൻ എല്ലാ കുട്ടികളെയും കൊണ്ടുപോയി. നെല്ല് കൊയ്യുന്നതും കറ്റ കെട്ടുന്നതും മെതിക്കുന്നതും ഇതിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.
![]() |
![]() |
---|
കൃഷി
സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം എസ്.എം.സി ചെയർമാൻ സലിം മാസ്റ്റർ ഉദ്ഘാടനം ചെയ്യുകയും ഓണാഘോഷവുമായി ബന്ധപ്പെട്ട് ഓണസദ്യയിലേക്ക് 'ഒരു മുറം പച്ചക്കറി' ഉല്പാദിപ്പിക്കുകയും ചെയ്തു.
![]() |
സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് എച്ച്. എം നസ്രത്ത് ടീച്ചർ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് കാദർ ബാബു,എസ് എം സി ചെയർമാൻ സലീം മാസ്റ്റർ മറ്റു പിടിഎ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
സ്വാതന്ത്ര്യ ദിനത്തിൽ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അമ്മമാർക്കും കുട്ടികൾക്കും ക്വിസ് മത്സരം, പതാക നിർമ്മാണം, പതാകക്ക് നിറം നൽകൽ,മധുര വിതരണം, എന്നിവ നടത്തി, അന്നേദിവസം സ്കൂൾ എയറോബിക് യൂണിറ്റ് ലോഞ്ചിംഗ് നടത്തി
![]() |
ഓണം
ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ ഗംഭീരമായ പരിപാടികളാണ് നടന്നത്. ഭീമൻ പൂക്കളം, ഓണക്കളികൾ, ഓണപ്പാട്ടുകൾ, നാട് അറിഞ്ഞ സദ്യ എന്നിവ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടിക്ക് മാറ്റുകൂട്ടാൻ മാവേലി വേഷം കെട്ടിയത് അനൽക്ക എന്ന കുട്ടിയായിരുന്നു. നാട്ടിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും പൂർവ്വ വിദ്യാർത്ഥികളും, ക്ലബ് അംഗങ്ങളും രക്ഷിതാക്കളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
![]() |
![]() |
---|
![](/images/thumb/3/34/19808-poove-poli.jpeg/235px-19808-poove-poli.jpeg)
![](/images/thumb/c/cb/19808-onam.jpeg/235px-19808-onam.jpeg)
കലോത്സവം
![]() |
പെരുന്നാൾ കിസ്സ
ബലിപെരുന്നാളുമായി ബന്ധപ്പെട്ട് സ്കൂളിൽ മാപ്പിളപ്പാട്ട് മത്സരം (രക്ഷിതാക്കൾക്ക്) മൈലാഞ്ചി ഇടൽ മത്സരം, മെഗാ ഒപ്പന എന്നിവ സംഘടിപ്പിച്ചു.
![](/images/thumb/3/30/19808-Eid-Programmes.jpeg/204px-19808-Eid-Programmes.jpeg)
![]() |
![]() |
---|
മെഗാ ഒപ്പന
![]() |
മുത്തശ്ശി
പ്രവേശനോത്സവ ത്തോടനുബന്ധിച്ച്
നവാഗതരുടെ ഇടയിലേക്ക് മുത്തശ്ശി വേഷം കെട്ടി ജിഷ ടീച്ചർ കടന്നുവന്നു. കളി തമാശകൾ പറഞ്ഞും ആടിയും പാടിയും കുട്ടികളെ ആനന്ദം കൊള്ളിച്ചു.
![]() |
സൈക്കിൾ വിതരണം
പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനത്തിന് വേണ്ടി പി.ടി.എ സ്കൂളിലേക്ക് സൈക്കിൾ വിതരണം ചെയ്തു
![]() |
മികവോത്സവം
സ്കൂളിൽ പഠനോത്സവത്തിന്റെ ഭാഗമായി മികവുത്സവം നടത്തി
![](/images/thumb/4/4f/19808-padanolsavam1%2C2.jpeg/235px-19808-padanolsavam1%2C2.jpeg)
![](/images/thumb/4/46/19808-padanolsavam3%2C4-.jpeg/235px-19808-padanolsavam3%2C4-.jpeg)
![]() |
എങ്ങനെ നല്ല രക്ഷിതാവാം
രക്ഷിതാക്കൾക്ക് വേണ്ടി ഡോക്ടർ. ഫവാസ് മുസ്തഫയുടെ നേതൃത്വത്തിൽ 'എങ്ങനെ നല്ല രക്ഷിതാവാകാം' എന്ന വിഷയത്തെക്കുറിച്ച് പാരന്റിംഗ് ക്ലാസ് നടത്തി.
![]() |
വേങ്ങര ഉപജില്ലാ കലോത്തവം ഓവറോൾ ചാമ്പ്യൻ
![](/images/thumb/4/40/19808-subjilla-school-kalolsavam.jpeg/235px-19808-subjilla-school-kalolsavam.jpeg)
![]() |
![]() |
![]() |
---|
സിക്ക് റൂം
25 /08 /2023 ന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച സിക്ക് റൂം ഉദ്ഘാടനം ചെയ്തു.
![]() |
---|
എയ്റോബിൿസ്
സ്കൂളിൽ ഓണാഘോഷ ദിനത്തിൽ എയറോബിക് ലോഞ്ചിങ്ങും ക്ലബ്ബ്കാരുടെ നേതൃത്വത്തിൽ കരാട്ടെ പരിശീലനവും ആരംഭിച്ചു.
![]() |
![]() |
---|
വിജയഭേരി വിജയസ്പർശം
പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി മുന്നോട്ടു കൊണ്ടു വരിക, അടിസ്ഥാനശേഷികൾ കൈവരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നടപ്പിലാക്കിയ പദ്ധതിയാണ് വിജയഭേരി വിജയസ്പർശം.സ്കൂളിൽ വിജയ് സ്പർശത്തിന്റെ കോഡിനേറ്ററായി നദീറ ടീച്ചറെ നിയമിച്ചു.പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി ജൂലൈ 4ന് പ്രീ ടെസ്റ്റ് നടത്തുകയും ജൂലൈ എട്ടിന് സ്കൂൾതല ഉദ്ഘാടനം നടത്തുകയും ചെയ്തു. ഉദ്ഘാടനത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, എസ് എം.സി ചെയർമാൻ പിടിഎ പ്രസിഡണ്ട്, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. ഓരോ ക്ലാസിനും മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും അതിലെ മോഡ്യൂളുകൾക്കനുസരിച്ച്13/07/2023ന് ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. അതാത് സമയത്ത് പഠന പുരോഗതി വിലയിരുത്തുകയും കോഡിനേറ്റർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.26/02/2024ന് വിജയസ്പർശം കുട്ടികൾക്ക് വേണ്ടി പോസ്റ്റ് ടെസ്റ്റ് നടത്തുകയും കുട്ടികളുടെ റിസൾട്ട് ജില്ലാ പഞ്ചായത്തിലേക്ക യക്കുകയും ചെയ്തു. ഓരോ ക്ലാസിൽ നിന്നും വിജയസ്പർശത്തിൽ നല്ല രീതിയിൽ പഠന പുരോഗതി കൈവരിച്ച കുട്ടികൾക്ക് സമ്മാനം വിതരണം നടത്തി.
![](/images/thumb/a/a6/19808-vijayabheri-vijayasparsham.jpeg/235px-19808-vijayabheri-vijayasparsham.jpeg)
![](/images/thumb/6/63/19808-VIJAYASPARSHAM-PRETEST.jpeg/235px-19808-VIJAYASPARSHAM-PRETEST.jpeg)
![](/images/thumb/6/6b/19808-VIJAYASPARSHAM_PRE_TEST.jpeg/235px-19808-VIJAYASPARSHAM_PRE_TEST.jpeg)
![](/images/thumb/3/3b/19808-vijayasparsham-udghadanam.jpeg/235px-19808-vijayasparsham-udghadanam.jpeg)
![](/images/thumb/8/88/19808-VIJAYASPARSHAM_CLASS.jpeg/276px-19808-VIJAYASPARSHAM_CLASS.jpeg)
വാർഷികാഘോഷം
07/03/2024 ന് സ്കൂളിൽ വിപുലമായ പരിപാടികളോടെ വാർഷികാഘോഷം നടത്തി. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹസീന തയ്യിൽ മെഗാ അഡ്മിഷൻ ക്യാമ്പും ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ കരാട്ടെ വിജയികൾക്കുള്ള മെഡൽ - സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു. ഒപ്പന,ഡാൻസ്, അറബിക് ഡാൻസ്, നാടകം,കോൽക്കളി, ദഫ്മുട്ട്,നാടോടി നൃത്തം.....പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ വേദിയിൽ അരങ്ങേറി. ഓരോ ക്ലാസിൽ നിന്നും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പെർഫോമൻസ് കാഴ്ചവെച്ച കുട്ടികൾക്ക് ട്രോഫി വിതരണം ചെയ്തു. മെഗാ അഡ്മിഷൻ ക്യാമ്പിൽ നവാഗതക്ക് കിറ്റ് വിതരണം നടത്തി. വേദിയിൽ വെച്ച് ഈ വർഷം എൽ.എസ്.എസ് എഴുതിയ വിദ്യാർത്ഥികളെയും അവരെ പഠിപ്പിച്ച അധ്യാപകരെയും പി.ടി.എ അനുമോദിച്ചു.
![](/images/thumb/a/a8/19808-warshikaghosham.jpeg/235px-19808-warshikaghosham.jpeg)