ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 14 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


സ്കൂൾ പ്രവേശനോത്സവം

പ്രവേശനോത്സവം2023
പ്രവേശനോത്സവം2023

2023 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് സമുചിതമായി ആചരിച്ചു. നവാഗതരായ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി മുതിർന്ന ക്ലാസിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്വീകരണയോഗം സംഘടിപ്പിച്ചു. മധുരപലഹാരങ്ങൾ നൽകിയാണ് അവരെ വരവേറ്റത്. വളരെ ആവേശത്തോടെ സ്കൂളിൽ എത്തിയ നവാഗതരായ വിദ്യാർഥികൾ ഏതാനും കലാപരിപാടികളും അവതരിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ സൈമൺ കിഴക്കേകുന്നേൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. PTAപ്രസിഡണ്ട് സിബി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ രജിത രമേശ് മുഖ്യാതിഥിയായിരുന്നു. ഹയർസെക്കൻഡറി മുൻ പ്രിൻസിപ്പൽ ശ്രീ. ബോബി ജോർജ് എംപിടിഎ പ്രസിഡൻറ് മൈമൂന സി എച്ച്, അധ്യാപകരായ സിമി ഗർവ്വാസിസ്, ഷെറി ജോസ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് പ്രതിനിധി ജോണി കുര്യൻ നന്ദി അറിയിച്ചു.


വിത്ത് എ ഫ്രണ്ട്

വിത്ത് എ ഫ്രണ്ട്
വിത്ത് എ ഫ്രണ്ട്

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശേഖരിച്ച വിത്തുകളും തൈകളും കൂട്ടുകാർക്ക് നൽകിക്കൊണ്ട് വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ വിദ്യാർത്ഥികൾ മാതൃകയായി .കുട്ടികൾ വീടുകളിൽ നിന്നു കൊണ്ടുവന്ന നൂറോളം വൃക്ഷത്തൈകളും പലതരം വിത്തുകളും കൂട്ടുകാർക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലീന വർഗീസ് വൃക്ഷത്തൈ നട്ട് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന സന്ദേശം, പരിസ്ഥിതി ഗാനം , പോസ്റ്റർ പ്രദർശനം, പരിസ്ഥിതി ദിന പ്രതിജ്ഞ, വിത്ത് ഫ്രണ്ട് പരിപാടി എന്നിവ സംഘടിപ്പിച്ചു.നല്ല പാഠം ക്ലബ്ബ് ,നേച്ചർ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽഹെഡ്മാസ്റ്റർ ഇ ജെ തങ്കച്ചൻ അധ്യക്ഷം വഹിച്ചു.നല്ലപാഠം കോഡിനേറ്റർ സിമിഗർവാസിസ് വിദ്യാർത്ഥി പ്രതിനിധി ആദിത്യ ലിനീഷ് ,ബിന്ദു വടക്കൂട്ട് ,കിരൺ ഫിലിപ്പ് , മേരി ഷൈല,ജോണി കുര്യൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

രക്തദാനത്തിന്റെ നല്ല പാഠവുമായി വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ

രക്തദാനദിനം
രക്തദാനദിനം

ലോക രക്തദാനദിനാചരണത്തോടനുബന്ധിച്ച് 'രക്തദാനം മഹാദാനം 'എന്ന സെമിനാർ സംഘടിപ്പിച്ചു. മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കുക , കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ അധ്യാപകരും രക്തദാന സന്നദ്ധത അറിയിക്കുകയും തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ ഇ.ജെ.തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഓൾ ഇന്ത്യ റേഡിയോ അനൗൺസറും യൂട്യൂബർ, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയായ ശ്രീമതി സിബില മാത്യൂസ് ആണ് ബോധവൽക്കരണ സെമിനാർ നയിച്ചത്. വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലീന വർഗീസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ നല്ലപാഠം കോഡിനേറ്റർ സിമി ഗർവാസി സ് , മേരീ ഷൈല , ജോണി കുര്യൻ ഷെറി ജോസ് , ടെസ്സി തോമസ് വിദ്യാർത്ഥി പ്രതിനിധികൾ ആദിത്യലിനീഷ്, വിസ്മയ കെ വി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.


പെൺകുട്ടികൾക്ക് ആരോഗ്യ - ശുചിത്വ പാഠങ്ങളുമായി ഹോളി ഫാമിലി ഹൈസ്കൂൾ.

പെൺകുട്ടികൾക്ക് ആരോഗ്യപാഠം
പെൺകുട്ടികൾക്ക് ആരോഗ്യപാഠം

വേനപ്പാറ: കൗമാരപ്രായക്കാരായ പെൺകുട്ടികൾ പാലിക്കേണ്ട ആരോഗ്യപരിപാലനം, ശുചിത്വശീലങ്ങൾ എന്നിവയിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും പരിശീലനം നൽകി. അനാരോഗ്യകരമായ രീതികൾ ഒഴിവാക്കിക്കൊണ്ടുള്ള ജീവിത ശൈലി വളർത്തിയെടുക്കേണ്ടതിൻ്റെ ആവശ്യകയെപ്പറ്റി സ്കൂൾ കൗൺസിലർ സാന്ദ്ര സെബാസ്റ്റ്യൻ കുട്ടികൾക്ക് ബോധവൽക്കരണം നൽകി. ആർത്തവകാലത്ത് പെൺകുട്ടികൾക്ക് നേരിടേണ്ടി വരുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകളും ആ സമയങ്ങളിൽ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ചു വ്യക്തമായ രീതിയിൽ അവതരപ്പിക്കുകയും വിദ്യാർത്ഥിനികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഹെഡ്മാസ്റ്റർ ഇ.ജെ തങ്കച്ചൻ, സിമി ഗർവ്വാസിസ്, സിസ്റ്റർ മിഷ, വിസ്മയ കെ.വി എന്നിവർ സംസാരിച്ചു.


പ്രതിഭാസംഗമം നടത്തി.

പ്രതിഭാസംഗമം 2023
പ്രതിഭാസംഗമം 2023

വേനപ്പാറ: 2023 SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനും എൻഡോവ്മെൻ്റുകൾ വിതരണം ചെയ്യുന്നതിനുമായി പ്രതിഭാസംഗം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ നാസർ വി. ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.വിവിധ ക്ലബ്ബുകളുടെയും വിജയോത്സവം പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക് നിർവ്വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര, വാർഡ് മെമ്പർ രജിത രമേശ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ലീന വർഗ്ഗീസ്, ഹെഡ്മാസ്റ്റർ ഇ.ജെ തങ്കച്ചൻ, ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് ജോഷി, പിടിഎ പ്രസിഡണ്ട് സിബി തോമസ്,എംപിടിഎ പ്രസിഡണ്ട് മൈമൂന CH, അധ്യാപകരായ ഷെറി ജോസ്, ജോണി കുര്യൻ, സിബില മാത്യൂസ്, വിദ്യാർത്ഥി പ്രതിനിധികളായ ലെന ആന്റോ, വിസ്മയ കെ.വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. നൂറു ശതമാനം വിജയം നേടിയ 2023 ബാച്ചിനെ യോഗം അഭിനന്ദിച്ചു.


സമ്പൂർണ്ണ ആരോഗ്യം - യോഗയുടെ നല്ല പാഠവുമായി വേനപ്പാറഹോളിഫാമിലിഹൈസ്കൂൾ

യോഗദിനാചരണം
യോഗദിനാചരണം

യോഗയുടെപ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി അന്താരാഷ്ട്ര തലത്തിൽ 2015 മുതൽ എല്ലാവർഷവും ജൂൺ 21 യോഗ ദിനമായി ആചരിക്കുന്നു. ശരീരം മനസ്സ് ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ എത്തിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. മാനവികത എന്ന 2023ലെ യോഗാ ദിനത്തിന്റെ പ്രമേയം പങ്കു വച്ച് കൊണ്ട് എസ്. എസ്. കെ .ഐ .ചീഫ് ഇൻസ്ട്രക്ടറും, എക്സാമിനറും , യോഗ അസോസിയേഷൻ ഓഫ് കേരളയുടെ ഡിസ്ട്രിക്ട് ഫാക്കൽട്ടി മെമ്പറുമായ മിസ് ടീന സ്വരാജ് ഉദ്ഘാടനവും അവതരണവും നടത്തി . ഇത് കുട്ടികൾക്ക് വേറിട്ട ഒരനുഭവമായിരുന്നു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഇ. ജെ തങ്കച്ചൻ സ്വാഗതമാശംസിച്ചു.പ്രസ്തുത പരിപാടിയിൽ സിമി ഗർവാസിസ് , മേരി ഷൈല, ജോണി കുര്യൻ ,എഡ്വേർഡ് പി എം ,വിദ്യാർത്ഥി പ്രതിനിധികളായ ആദിത്യ ലിനീഷ്, ആൻ മരിയ എന്നിവർ സംസാരിച്ചു.


ലഹരിയ്ക്കെതിരെ -ഉണർവ്വ് - 2023

ലഹരിവിരുദ്ധപ്രതിരോധച്ചങ്ങല
ലഹരിവിരുദ്ധപ്രതിരോധച്ചങ്ങല

ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വ്യാപനത്തിനെതിരെ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി ഹോളി ഫാമിലി ഹൈസ്ക്കൂൾ.ഉണർവ്വ് - 2023 എന്ന പേരിൽ നടത്തിയ ദിനാചരണത്തിൽ താമരശ്ശേരി സിവിൽ എക്സൈസ് ഓഫീസർ ശ്രീ.ഷാജു സി.ജി ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു. കുട്ടികളും അധ്യാപകരും ചേർന്ന് പ്രതിരോധച്ചങ്ങല തീർത്തു കൊണ്ട് ,ഇനി ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്നും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്നും പ്രതിജ്ഞ ചെയ്തു.തുടർന്ന് വേനപ്പാറ അങ്ങാടിയിലേക്ക് ലഹരിവിരുദ്ധ റാലി, ലഹരി വസ്തുക്കളുടെ പ്രതീകാത്മക കത്തിക്കൽ, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ സന്ദേശം, കാവ്യാലാപനം, പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണ മത്സരം എന്നിവയും സംഘടിപ്പിച്ചു. വിമുക്തി ,നല്ലപാഠം എന്നീ ക്ലബ്ബുകൾ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ഇ.ജെ. തങ്കച്ചൻ, സിസ്റ്റർ ലെറ്റിൻ, നല്ലപാഠം കോ ഓർഡിനേറ്റർ സിമി ഗർവ്വാസിസ്, വിദ്യാർത്ഥികളായ നിരഞ്ജന, ആരതി പ്രദീപ് എന്നിവർ സംസാരിച്ചു.

സയൻസ് ക്ലബ് ഉദ്ഘാടനം

സയൻസ് ക്ലബ്ബ് ഉദ്ഘാടനം
സയൻസ് ക്ലബ്ബ് ഉദ്ഘാടനം

വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ഈ വർഷത്തെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും ശാസ്ത്രലേഖകനും അവാർഡ് ജേതാവുമായ ഡോ. സാബു ജോസ് 2023-2024 അധ്യയന വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. അന്യഗ്രഹ ജീവികളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും കുട്ടികൾക്ക് രസകരമായി അറിവു പകർന്നു കൊടുക്കുകയും അവരുമായി സംവദിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. ഹെഡ് മാസ്റ്റർ ശ്രീ. തങ്കച്ചൻ ഇ.ജെ യോഗത്തിന് സ്വാഗതം അർപ്പിച്ചു സംസാരിച്ചു..ശ്രീമതി സിബില മാത്യൂസ് ആശംസകൾ നേർന്നു.. സയൻസ് ക്ലബ് കൺവീനർ ശ്രീമതി ബിന്ദു വടുക്കൂട്ട് നന്ദി പറഞ്ഞു.



ആരോഗ്യഅസംബ്ലിയും ശുചീകരണവും

ആരോഗ്യ അസംബ്ലി
ആരോഗ്യ അസംബ്ലി

മഴക്കാല രോഗങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന അവസരത്തിൽ ആരോഗ്യ പാഠങ്ങളുമായി ഹോളി ഫാമിലി ഹൈസ്കൂൾ. സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ഇ ജെ തങ്കച്ചൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതിൻ്റെ ആവശ്യകയെപ്പറ്റി കുട്ടികൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകി. ബയോളജി അധ്യാപിക സിബില മാത്യൂസ് പകർച്ചപ്പനികൾക്കെതിരെ ജാഗ്രത വേണമെന്നും, പനി പകരാനുള്ള കാരണങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ ബോധവൽക്കരണം നടത്തി. നല്ലപാഠം ക്ലബ്ബ് ,ഹെൽത്ത് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.



മൈലാഞ്ചിമൊഞ്ചോടെ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.

മെഹന്തി ഫെസ്റ്റ്
മെഹന്തി ഫെസ്റ്റ്

ബക്രീദിനോടനുബന്ധിച്ച് മൈലാഞ്ചിയണിയൽ മത്സരം സംഘടിപ്പിച്ച് ഹോളി ഫാമിലി ഹൈസ്കൂൾ. ജാതി മതഭേദമെന്യേ ഇരുപത്തഞ്ചോളം ടീമുകൾ പങ്കെടുത്ത മത്സരം പെരുന്നാൾ ദിനത്തിന്റെ ആവേശവും ഉത്സാഹവും നിറഞ്ഞതായിരുന്നു. ഹെഡ്മാസ്റ്റർ ഇ ജെ തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ അധ്യാപിക ഷബ്നടീച്ചർ വിധിനിർണ്ണയം നടത്തി.നല്ലപാഠം ക്ലബ്ബിന്റെ നേതൃത്യത്തിൽ നടന്ന പരിപാടിയിൽ സിമി ഗർവ്വാസിസ്, സിബില മാത്യൂസ്, എന്നിവർ ആശംസകൾ നേർന്നു.


ലഹരിയ്ക്കെതിരെ -ഉണർവ്വ് - 2023- പരിപാടി സംഘടിപ്പിച്ചു.

ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വ്യാപനത്തിനെതിരെ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി ഹോളി ഫാമിലി ഹൈസ്ക്കൂൾ.ഉണർവ്വ് - 2023 എന്ന പേരിൽ നടത്തിയ ദിനാചരണത്തിൽ താമരശ്ശേരി സിവിൽ എക്സൈസ് ഓഫീസർ ശ്രീ.ഷാജു സി.ജി ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു.

കുട്ടികളും അധ്യാപകരും ചേർന്ന് പ്രതിരോധച്ചങ്ങല തീർത്തു കൊണ്ട് ,ഇനി ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്നും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്നും പ്രതിജ്ഞ ചെയ്തു.തുടർന്ന് വേനപ്പാറ അങ്ങാടിയിലേക്ക് ലഹരിവിരുദ്ധ റാലി, ലഹരി വസ്തുക്കളുടെ പ്രതീകാത്മക കത്തിക്കൽ, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ സന്ദേശം, കാവ്യാലാപനം, പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണ മത്സരം എന്നിവയും സംഘടിപ്പിച്ചു. വിമുക്തി ,നല്ലപാഠം എന്നീ ക്ലബ്ബുകൾ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ഇ.ജെ. തങ്കച്ചൻ, സിസ്റ്റർ ലെറ്റിൻ, നല്ലപാഠം കോ ഓർഡിനേറ്റർ സിമി ഗർവ്വാസിസ്, വിദ്യാർത്ഥികളായ നിരഞ്ജന, ആരതി പ്രദീപ് എന്നിവർ സംസാരിച്ചു.

ലഹരിവിരുദ്ധ ദിനം
ലഹരിവിരുദ്ധ ദിനം




ബഷീർകഥാപാത്രങ്ങളോടൊപ്പം....

വൈക്കം മുഹമ്മദ് ബഷീർദിനം
വൈക്കം മുഹമ്മദ് ബഷീർദിനം

ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ കഥാലോകം ദൃശ്യാനുഭവമാക്കി മാറ്റി വേനപ്പാറ ഹോളിഫാമിലി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ. ബഷീർ, സുഹ്റ, മജീദ്, ഒറ്റക്കണ്ണൻപോക്കർ, സൈനബ, മണ്ടൻ മുത്തപ്പ, പാത്തുമ്മ, ആനവാരി രാമൻ നായർ തുടങ്ങി പന്ത്രണ്ടോളം കഥാപാത്രങ്ങളെ അണിനിരത്തിക്കൊണ്ട് പരിപാടി ആകർഷകമാക്കി.. ജീവസ്സുറ്റ ബഷീർ കഥാപാത്രങ്ങൾ തൊട്ടു മുന്നിൽ നിരന്നപ്പോൾ അത് കുട്ടികൾക്ക് നവ്യാനുഭവമായി മാറി. വായനാ ലോകത്തേക്ക് കുട്ടികളെ നയിക്കുന്നതിനായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബഷീർഅനുസ്മരണ പ്രഭാഷണം, ആസ്വാദനക്കുറിപ്പ്, ബഷീർ കൃതികളും കഥാപാത്രങ്ങളും പ്രദർശിപ്പിക്കുന്ന ബഷീർമരം, പുസ്തക പ്രദർശനം എന്നിവയും സംഘടിപ്പിച്ചിരുന്നു. സ്കൂൾ മലയാളം ക്ലബ്ബ്, നല്ലപാഠം ക്ലബ്ബ് എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ഇ ജെ തങ്കച്ചൻ, ഷെറി ജോസ്, ടെസ്സി തോമസ്, നല്ലപാഠം കോഓർഡിനേറ്റർ സിമി ഗർവ്വാസിസ്, ഡെൽന എലിസബത്ത്, ആദിത്യ ലിനീഷ് എന്നിവർ സംസാരിച്ചു.

കുടുംബ വായനയ്ക്കൊരിടം

വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വായനവർഷാചരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഡിജിറ്റൽ ലോകത്തിൻറെ മായിക പ്രപഞ്ചത്തിൽ നിന്ന് കുട്ടികളെയും രക്ഷിതാക്കളെയും പൊതുസമൂഹത്തെയും അകറ്റിനിർത്താനുള്ള മാർഗങ്ങൾ ഓരോന്നായി അവർ നടപ്പിലാക്കുന്നു. ക്വിസ് മത്സരങ്ങൾ, വായനക്കുറിപ്പ് മത്സരം, പോസ്റ്റർ രചന, മോട്ടിവേഷൻ ക്ലാസുകൾ, ലാംഗ്വേജ് ലാബ്, മികച്ച കുട്ടികൾക്ക് വേണ്ടിയുള്ള സെൻറർ ഫോർ എക്സലൻസ്, വായനക്കളരി, പുസ്തക ശേഖരണം, ജന്മദിനത്തിൽ ഒരു പുസ്തകം സ്കൂളിന്, പുസ്തകച്ചെപ്പ് തുടങ്ങിയ പരിപാടികൾ ഇതിനോടകം നടപ്പിലാക്കിക്കഴിഞ്ഞു. ഇതോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് വായനാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബ വായനയ്ക്ക് ഒരിടം എന്ന പദ്ധതി ആരംഭിച്ചത്. ഒരു വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുന്ന രക്ഷിതാക്കൾക്ക് മികച്ച സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.പ്രവർത്തി ദിവസങ്ങളിൽ അവർക്ക് സ്കൂളിൽ വന്നിരുന്നു വായിക്കാനുള്ള സൗകര്യവും കുട്ടികൾ വഴി രക്ഷിതാക്കളിലേക്ക് പുസ്തകങ്ങൾ എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്കൂൾ ലൈബ്രറിയിൽ വച്ച് നടന്ന ചടങ്ങ് ഭിന്നശേഷി വിദ്യാർഥി നവനീത് , രക്ഷിതാക്കളുടെ പ്രതിനിധി ശ്രീമതി മൈമൂന സി എച്ച് ന് പുസ്തകം കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇ ജെ തങ്കച്ചൻ, എം പി ടി എ പ്രതിനിധികൾ, നല്ലപാഠം കോ-ഓർഡിനേറ്റർ സിമി ഗർവ്വാസിസ്, മേരി ഷൈല, ഷെറി ജോസ്, ടെസ്സി തോമസ്, ഡെൽന എലിസബത്ത്, ദിയ ബിജു എന്നിവർ ആശംസകൾ നേർന്നു.

കുടുംബവായന
കുടുംബവായന




ആരോഗ്യപാഠം

ആരോഗ്യപാഠം
ആരോഗ്യപാഠം

ജലജന്യരോഗങ്ങളും കൊതുകുജന്യ രോഗങ്ങളും വൈറൽ പനികളും വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി ഹോളി ഫാമിലി വിദ്യാർത്ഥികൾ. പലതരം പനികൾ നാട്ടിലും വീട്ടിലും വ്യാപകമായിക്കൊണ്ടിരിക്കുമ്പോൾ തങ്ങളാൽ കഴിയുന്ന വിധത്തിൽ പ്രതിരോധമാർഗങ്ങൾ കണ്ടെത്തുകയാണവർ. സ്വന്തമാക്കി തയ്യാറാക്കിയ ലഘുലേഖകളുമായി വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും കയറിയിറങ്ങി ആളുകളെ ബോധവൽക്കരിച്ചു കൊണ്ടിരിക്കുന്നു. ഓമശ്ശേരി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. രമ്യ കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയും വിദ്യാർത്ഥി പ്രതിനിധി കാവ്യശ്രീ രഞ്ജിത്തിന് ലഘുലേഖ നൽകിക്കൊണ്ട് വിതരണോദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിലും സമീപത്തെ കടകളിലുമായി 500ഓളം ലഘുലേഖകൾ വിതരണം ചെയ്തു.ജെ എച്ച് ഐ മഞ്ജുഷ ടി.ഒ, ജൂനിയർ ഹെൽത്ത് നേഴ്സ് മാരായ ബിബി ഇ ദാസ്, അൽഫോൻസ, ഹെഡ്മാസ്റ്റർ ഇ ജെ തങ്കച്ചൻ, സിമി ഗർവ്വാസിസ്, ടെസ്സി തോമസ്, സിബില മാത്യൂസ്, ജോണി കുര്യൻ, ഡെൽന എലിസബത്ത് എന്നിവർ പ്രസംഗിച്ചു.


രക്ഷിതാക്കൾക്ക് ലഹരിവിരുദ്ധപാഠങ്ങൾ..

പലതരം ലഹരികളുടെ അടിമത്തത്തിൽ പെട്ടു പോകുന്ന യുവതലമുറയെ നേർവഴിക്കു നയിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ രക്ഷിതാക്കൾക്കും നൽകി ഹോളി ഫാമിലി ഹൈസ്കൂൾ. കുട്ടികൾക്കു വേണ്ടി സമയം ചെലവഴിക്കാനും അവരെ കേൾക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള അവസരങ്ങൾ കണ്ടെത്തേണ്ടത് രക്ഷിതാക്കൾ തന്നെയാണെന്ന ബോധ്യത്തിലേക്ക് അവരെ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'പേരന്റിംഗ് ' എന്ന സെമിനാർ സംഘടിപ്പിച്ചത്. കോഴിക്കോട് ഡ്രീംസ് ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ അതുൽ എൻ.ജോണി ക്ലാസ്സ് നയിച്ചു.ഡിജിറ്റൽ ലോകത്തിന്റെ മായിക വലയത്തിലകപ്പെട്ടുന്ന പുതുതലമുറക്കും പഴയതലമുറക്കും ദിശാബോധം നൽകുന്നതിന് ഇത്തരം ക്ലാസ്സുകൾ പ്രയോജനപ്പെടുമെന്ന് ഹെഡ്മാസ്റ്റർ ഇ ജെ തങ്കച്ചൻ അഭിപ്രായപ്പെട്ടു.സിമി ഗർവ്വാസിസ്, ബിന്ദു സെബാസ്റ്റ്യൻ, കിരൺ ഫിലിപ്പ്, വിദ്യാർത്ഥി പ്രതിനിധികൾ വിസ്മയ കെ.വി, ഡെൽന എലിസബത്ത് എന്നിവർ പ്രസംഗിച്ചു.

രക്ഷാകർത്തൃ ശാക്തീകരണം
രക്ഷാകർത്തൃ ശാക്തീകരണം




ലോക ഹെപ്പറ്റൈറ്റിസ്ദിനത്തിൽ പൊതുജനാരോഗ്യ മുന്നറിയിപ്പ്

ലോകപ്രമേഹദിനം
ലോകപ്രമേഹദിനം

ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൽ പൊതുജനാരോഗ്യത്തെ മുൻ നിർത്തിയുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നടത്തിയ ആകർഷകമായ സ്കിറ്റ് അവതരണം കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റി. നല്ലപാഠം,സ്കൂൾ ഹെൽത്ത് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ശ്രീ. ജോണി കുര്യൻ ഉദ്ഘാടനം ചെയ്തു. നല്ല പാഠം കോഡിനേറ്റർ സിമി ഗർവാസിസ് , മേരി ഷൈല, സിബില മാത്യൂസ്, വിദ്യാർത്ഥി പ്രതിനിധി ദിയ ബിജു, ശാന്തി ഹോസ്പിറ്റൽ ട്യൂട്ടർ ശ്രീമതി ഡെയ്സി എന്നിവർ സംസാരിച്ചു.


പ്രകൃതിക്കൂട്ട്- വാട്ടർകളർ ഫെസ്റ്റ് സംഘടിപ്പിച്ചു.

വാട്ടർകളർ ഫെസ്റ്റ്
വാട്ടർകളർ ഫെസ്റ്റ്

കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ആർട്ട് ക്ലബും നല്ലപാഠം ക്ലബും സംയുക്തമായി വാട്ടർകളർ ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികൾ വരച്ച നൂറോളം പ്രകൃതിദൃശ്യങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടത്തുകയുണ്ടാക്കി. സ്കൂളിലെ 5 ജോഡി ഇരട്ടക്കുട്ടികൾ ചേർന്ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചിത്രകലാധ്യാപിക ടെസ്സി തോമസ് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ജെ തങ്കച്ചൻ , ജോണി കുര്യൻ,മേരി ഷൈല, ഷെറി ജോസ്,വിദ്യാർത്ഥി പ്രതിനിധി ഡെൽന എലിസബത്ത് , ദിയ ബിജു എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.


'റാന്തൽ' പദ്ധതി

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ

റാന്തൽ എന്ന പേരിലുള്ള പദ്ധതി ആരംഭിച്ചു. കായലുംപാറ നാല് സെൻറ് കോളനിയുടെ സമഗ്രവികസനമാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പ്രോജക്റ്റിന്റെ പ്രധാന ഉദ്ദേശ്യം. ഹോളി ഫാമിലി ഹൈസ്കൂളിലും യുപി സ്കൂളിലുമായി പഠനം നടത്തുന്ന ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പത്തോളം കുട്ടികളാണ് ഇതിന്റെ ഗുണഭോക്താക്കൾ. കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, സ്വഭാവരൂപീകരണം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് ശനിയാഴ്ച ദിവസങ്ങളിൽ സ്കൂൾ അധ്യാപകരും നല്ലപാഠം പ്രവർത്തകരും ചേർന്ന് വിവിധ പരിപാടികൾ ക്രമീകരിക്കുന്നു. സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്ന കോളനിയിലെ അമ്മമാർക്ക് മരുന്നുകൾ എത്തിച്ചു കൊടുക്കൽ, രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ്സുകൾ എന്നിവയും ഇതിൻ്റെ ഭാഗമായി ക്രമീകരിക്കുന്നു. ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് മുൻ വൈസ്പ്രസിഡണ്ടും മൂന്നാം വാർഡ് മെമ്പറുമായ ശ്രീമതി രാധാമണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം സ്കൂൾ വിദ്യാർത്ഥികൾ ശേഖരിച്ച പഠനോപകരണങ്ങളുടെ ആദ്യഘട്ടവിതരണം അഞ്ചാം വാർഡ് മെമ്പർ ശ്രീ പി കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ജെ തങ്കച്ചൻ ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ നല്ലപാഠം കോഡിനേറ്റർ സിമി ഗർവ്വാസിസ്, മേരി ഷൈല, ടെസ്സി തോമസ്,ജോണി കുര്യൻ, ഷൈൻ കെ പുന്നൂസ്, ബിന്ദു സെബാസ്റ്റ്യൻ, സിബില മാത്യൂസ്‌, സാജു ജോസ് വിദ്യാർത്ഥി പ്രതിനിധികളായ എവ്ലിൻ മരിയ, കൃഷ്ണപ്രിയ, ഡെൽന എലിസബത്ത് എന്നിവർ പ്രസംഗിച്ചു.

പഠനോപകരണവിതരണം
പഠനോപകരണവിതരണം


ഒരുമ'പഠനോപകരണ വിതരണ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ഓമശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ പി.കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു.

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും, ഉച്ചഭക്ഷണത്തോടൊപ്പം പത്തിലത്തോരൻ പരിചയപ്പെടുത്തുന്ന പരിപാടിയുമായി ഹോളി ഫാമിലി ഹൈസ്കൂൾ. കുട്ടികളും അധ്യാപകരും വീടുകളിൽ നിന്ന് കൊണ്ടു വന്ന ഇലകൾ കൊണ്ടാണ് തോരൻ ഉണ്ടാക്കിയത്. തങ്ങൾക്ക് ചുറ്റുമുള്ള വിവിധയിനം ഇലകൾ ഭക്ഷണത്തിന് ഉപയോഗിക്കാൻ സാധിക്കും എന്ന തിരിച്ചറിവുണ്ടാക്കുക, പ്രകൃതിയോടിണങ്ങിയ ഭക്ഷ്യസംസ്കാരം വളർത്തുക, അവയുടെ രുചിയും ഔഷധഗുണവും കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ നല്ലപാഠം ക്ലബ്ബാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കുമ്പളം, മത്തൻ, തഴുതാമ, ചേമ്പ്, ചീര, ചേന, പയർ, കൊടിത്തൂവ, തകര തുടങ്ങി വിവിധയിനം ഇലകൾ ഇതിനുപയോഗിച്ചു. സിമി ഗർവ്വാസിസ്, സിബില മാത്യൂസ്, ടെസ്സി തോമസ്, കിരൺ ഫിലിപ്പ്, രേഷ്മ, ജോണി കുര്യൻ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.


ഭിന്നശേഷിവിദ്യാർത്ഥികൾക്കൊപ്പം ഓണാഘോഷം

ഓണാഘോഷം
ഓണാഘോഷം

.കാരുണ്യത്തിന്റെ ഒരുമയുടെയും സന്ദേശം പകരുന്ന വിവിധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച് ഹോളി ഫാമിലി. അധ്യാപകരും സഹപാഠികളും ചേർന്ന് സ്കൂളിലെത്താൻ സാധിക്കാത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചു. അവരോടൊപ്പം ഓണപ്പാട്ടുകളും ഓണക്കളികളുമായി സന്തോഷം പങ്കിട്ടു. മധുര പലഹാരങ്ങളും ഓണക്കോടിയും നൽകിയാണ് കൂട്ടുകാർ തങ്ങളുടെ സ്നേഹം പങ്കുവച്ചത്. സമൂഹത്തിന്റെ കരുതൽ എന്നും ഭിന്നശേഷിക്കാരോടൊപ്പമുണ്ടായിരിക്കണമെന്ന നല്ല മൂല്യം പുതുതലമുറയ്ക്കു പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ പരിപാടി സംഘടിപ്പിച്ചത്.

ഓമശ്ശേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സീനത്ത് തട്ടാഞ്ചേരി, വെളിമണ്ണ മുസ്ലീംലീഗ് പ്രസിഡണ്ട് ഇബ്രാഹിം, സെക്രട്ടറി മുനവർ സാദത്ത്, വനിതാലീഗ് പ്രസിഡണ്ട് റംല എന്നിവരും സംഘവും കൂടി ചേർന്നതോടെ, പരിപാടി കൂടുതൽ ഹൃദ്യമായി. നല്ലപാഠം കോ ഓർഡിനേറ്റർ സിമി ഗർവ്വാസിസ്, മേരി ഷൈല,ടെസി തോമസ്, ഷൈൻ കെ പുന്നൂസ്, സിബില മാത്യൂസ്, രേഷ്മ വിദ്യാർത്ഥി പ്രതിനിധികളായ സ്നിഗ്ധ പ്രകാശ്, ജിഷ്ണ, ഗഗന ഷിബു, അളക, ഷംന എന്നിവർ സന്നിഹിതരായിരുന്നു.

പത്തിലത്തോരൻ പരിചയപ്പെടുത്തൽ

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും, ഉച്ചഭക്ഷണത്തോടൊപ്പം പത്തിലത്തോരൻ പരിചയപ്പെടുത്തുന്ന പരിപാടിയുമായി ഹോളി ഫാമിലി ഹൈസ്കൂൾ. കുട്ടികളും അധ്യാപകരും വീടുകളിൽ നിന്ന് കൊണ്ടു വന്ന ഇലകൾ കൊണ്ടാണ് തോരൻ ഉണ്ടാക്കിയത്. തങ്ങൾക്ക് ചുറ്റുമുള്ള വിവിധയിനം ഇലകൾ ഭക്ഷണത്തിന് ഉപയോഗിക്കാൻ സാധിക്കും എന്ന തിരിച്ചറിവുണ്ടാക്കുക, പ്രകൃതിയോടിണങ്ങിയ ഭക്ഷ്യ സംസ്കാരം വളർത്തുക, അവയുടെ രുചിയും ഔഷധഗുണവും കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ നല്ലപാഠം ക്ലബ്ബാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കുമ്പളം, മത്തൻ, തഴുതാമ, ചേമ്പ്, ചീര, ചേന, പയർ, കൊടിത്തൂവ, തകര തുടങ്ങി വിവിധയിനം ഇലകൾ ഇതിനുപയോഗിച്ചു. നല്ലപാഠം കോഡിനേറ്റർ സിമി ഗർവ്വാസിസ്, സിബില മാത്യൂസ്, ടെസ്സി തോമസ്, കിരൺ ഫിലിപ്പ്, രേഷ്മ, ജോണി കുര്യൻ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.

അമ്മമാർക്ക് ഓണക്കോടി

ഓണക്കോടി വിതരണം
ഓണക്കോടി വിതരണം

നന്മയുടെയും ഒരുമയും ഓണക്കാലത്ത് ഒരു കൂട്ടം അമ്മമാരെ ചേർത്തു പിടിച്ച് ഹോളി ഫാമിലി ഹൈസ്കൂൾ. കായലുംപാറ നാലുസെന്റ് കോളനിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ആരംഭിച്ച റാന്തൽ പദ്ധതിയുമായി ബന്ധപ്പെട്ട് കോളനിയിലെ മുപ്പത്തിയൊന്ന് അമ്മമാർക്കും ഓണക്കോടിയുമായി എത്തിയാണ് തങ്ങളുടെ നന്മമനസ്സ് കുട്ടികൾ പ്രകടിപ്പിച്ചത്.ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ പുതുതലമുറയെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം നടത്തിയത്. തിരുവമ്പാടിയിലെ പ്രമുഖ വസ്ത്രാലയമായ മാർടെക്സിന്റെ സഹകരണത്തോടെയാണ് ഇത് യാഥാർത്ഥ്യമാക്കിയത്. ഓമശ്ശേരി പഞ്ചായത്ത് മെമ്പർ എം.എം രാധാമണി അമ്മമാർക്ക് ഓണക്കോടി നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. നല്ലപാഠം കോഓർഡിനേറ്റർ സിമി ഗർവ്വാസിസ്, ജോണി കുര്യൻ, മേരി ഷൈല, വിദ്യാർത്ഥി പ്രതിനിധികളായ മോനിഷ, അഭിരാമി, ജ്യോതി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

ബോധവത്ക്കരണ ക്ലാസ്സ്

കായലുംപാറ നാലുസെന്റ് കോളനിയിലെ മുഴുവൻ അംഗങ്ങൾക്കുമായി മോട്ടിവേഷൻ ക്ലാസ്സ് നടത്തി. നല്ലപാഠം പ്രവർത്തകർ അവരുമായി സംവദിക്കുകയും പുരോഗമന പ്രവർത്തങ്ങൾക്കു വേണ്ടിയുള്ള അഭിപ്രായരൂപീകരണം നടത്തുകയും ചെയ്തു. നല്ലപാഠം കോർഡിനേറ്റർ സിമി ഗർവ്വാസിസ് ക്ലാസ്സ് നയിച്ചു.

മരുന്നു വിതരണം
മരുന്നു വിതരണം

സ്ഥിരമായി മരുന്നു കഴിക്കുന്ന രോഗികൾക്കുള്ള മരുന്നുകൾ വാർഡ് മെമ്പർ എം.എം രാധാമണി വിതരണം ചെയ്തു. സ്കൂൾമാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ, പി റ്റി എ പ്രസിഡണ്ട് സിബി തോമസ് എന്നിവർ ആശംസകൾ നേർന്നു. ഷെറി ജോസ്, മേരി ഷൈല, വിദ്യാർത്ഥി പ്രതിനിധികളായ എവ്ലിൻ,മോനിഷ,ആഭിരാമി എന്നിവർ പങ്കെടുത്തു.