ജി യു പി എസ് മണക്കാട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 11 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024

2024-25 അധ്യയന വർഷത്തെ മാവൂർ BRC തല പ്രവേശനോത്സവം 3/6/2024 തിങ്കൾ സിനിമാ നാടക പ്രവർത്തകൻ ശ്രീ സുധാകരൻ ചൂലൂർ ഉദ്ഘാടനം ചെയ്തു. ശ്രീ സജീഷ് നാരായണൻ [DPO SSK KOZHIKODE ] മുഖ്യാതിഥി ആയി .വാർഡ് മെമ്പർ ,മാവൂർ BPC ശ്രീ ജോസഫ് തോമസ് ,MPTA ,PTA ,SMC പ്രതിനിധികൾ ,HM ശ്രീ ഉണ്ണി ചീങ്കോൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .നവാഗതർക്കുള്ള കിറ്റ് വിതരണം കുന്നമംഗലം നിയോജക മണ്ഡലം MLA ശ്രീ റഹിം അവർകൾ നിർവഹിച്ചു.

യൂണിഫോം ,പാഠപുസ്തക വിതരണം ,അക്കാദമിക കലണ്ടർ പ്രകാശനം എന്നിവയും നടന്നു .പ്രവേശനോത്സവ ഗാനാലാപനം ,ദൃശ്യാവിഷ്കാരം ,ശ്രീരവം മണക്കാടിന്റെ ചെണ്ടമേളം എന്നിവയും ചടങ്ങിന് ശോഭ കൂട്ടി .നവാഗതരെ കിരീടമണിയിച്ചു സ്വീകരിച്ചു .ക്ലാസ്സ്മുറികളിൽ എത്തിച്ചു .എല്ലാവർക്കും മധുരം വിതരണം ചെയ്തു .