ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഇക്കോ ക്ലബ്ബ്'

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 11 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ഗവൺമെന്റ് യു പി എസ് നേമത്തിൽ LP യിൽ നിന്ന് 30 ഉം യു പി യിൽ നിന്ന് 40 ഉം കുട്ടികളെ ഉൾപ്പെടുത്തി ഇക്കോ ക്ലബ്ബ് രൂപീകരിച്ചു. ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ടം നിർമ്മിക്കുന്നതിനായി SSA 15000/- രൂപയുടെ ഫണ്ട് അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളിലെ ഔഷധത്തോട്ടം വിപുലീകരിച്ചു. കല്ലിയൂർപഞ്ചായത്ത് ജൈവ പച്ചക്കറി കൃഷിക്ക് വേണ്ടി 2000/- രൂപ അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ഡിസംബർ 5-ാം തീയതി പ്രകൃതി നടത്തവും മണ്ണ് നിരീക്ഷണവും സംഘടിപ്പിച്ചു. മണ്ണ് പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. തൊട്ടാവാടി എന്ന പേരിൽ ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു. ഐ.ബി.സതീഷ് എം എൽ എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിർമിച്ച ഔഷധ സസ്യ തോട്ടത്തിന്റെ തുടർച്ചയായി കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് അറിയാനാണ് ഈ പുസ്തകം തയാറാക്കിയത്. പുസ്തകത്തിന്റെ ആദ്യ പ്രതി ബാല ശ്രീ പുരസ്കാര ജേതാവ് മധുരിമ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലികക്ക് നൽകി പ്രകാശനം ചെയ്തു

ഉണർവ് പരിപാടിയിൽ പങ്കാളിത്തം ഉറപ്പാക്കി

സംസ്ഥാന സർക്കാർ നവംബർ ഒന്നു മുതൽ ഏഴ് വരെ തലസ്ഥാനത്ത് സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ എനർജി മാനേജ്മെൻറ് സെൻറർ ഒരുക്കിയ ഉണർവ് പരിപാടിയിൽ കുട്ടികൾ പങ്കാളികളായി. സ്കൂൾ അങ്കണത്തിൽ ഐ.ബി സതീഷ് എം.എൽ.എ ഉണർവിലേക്കുള്ള യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പള്ളിച്ചൽ  പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ. സുനു, എസ്.എം. സി ചെയർമാൻ എസ് പ്രേംകുമാർ എന്നിവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംബന്ധിച്ചു.

വിളവെടുപ്പുത്സവം

സ്കൂൾ വളപ്പിൽ കുട്ടികൾ ചെയ്തുണ്ടാക്കിയ ചീരയുടെ വിളവെടുപ്പുത്സവത്തിൽ വിളവെടുത്ത ചീരയുമായി ലളിത ചേച്ചി.