എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024- 2025

പ്രവേശനോത്സവ ഗാനം
പ്രവേശനോത്സവം 3/ 6/2024
2024-2025 വർഷത്തെ പ്രവേശനോത്സവം 3/ 6/2024 ലിൽ വർണ്ണശബളമായി ആഘോഷിചു. പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ശ്രീമതി ദീപ്തി ഗിരീഷ് അവർകൾ അദ്ധ്യക്ഷ ആയിരുന്നു. പ്രവേശനോത്സവം ഉൽഘാടനം ചെയ്തത് ശ്രീ വിൻസെന്റ് എം ൽ എ കോവളം .മുഖ്യാഥിതി ശ്രീമതി സിന്ധു വിജയൻ ( കൗൺസിലർ വെങ്ങാനൂർ ഡിവിഷൻ )നും മുഖപ്രഭാഷണം നടത്തിയത് ശ്രി ശ്രീവാസ് വാഴമുട്ടം ( കവി , ഗാനരചയിതാവു ) . സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ എസ് ഹരീന്ദ്രൻ നായർ ആശംസ അറിയിച്ചു . എസ് എസ് ൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാനേജർ ആദരിച്ചു. ഹെഡ്മാസ്റ്റർ ബി വി രഞ്ജിത്കുമാർ സർ നന്ദി അറിയിച്ചു.

ജൂൺ 5 ലോക പരിസ്ഥിതി ദിനം 2024

2024-25 അധ്യായന വർഷത്തിലെ ലോക പരിസ്ഥിതി ദിനം 05/06/2024 ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു . സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു കുട്ടികൾ പരിസ്ഥിതി ഗാനം പരിസ്ഥിതി സന്ദേശം എന്നിവ നൽകി തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ ബീ വി രഞ്ജിത് കുമോർ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന് ആവശ്യകതയെ പറ്റി സംസാരിച്ചു. അസംബ്ലിയെ തുടർന്ന് ബോധവൽക്കരണ റോലി സംഘടിപ്പിച്ചു. സ്കൂൾ ബാൻഡ് ട്രൂപ്പ്, എസ് പി സി, ലെ ഡി ആർ സി എന്നിവയിലെ വിദ്യാർത്ഥിനികൾ റാലിയിൽ പങ്കെടുത്തു കേരള ഫോറെസ്റ് ഡിപ്പാർട്ട്മെന്റിന്റെയും അദാനി ഫൗണ്ടഷണ്ടേയും സ്കൂൾ എസ്പിസി യൂണിറ്റിന്റെയും സംയുക്ത അഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഫോറെസ്റ് റേഞ്ച് ഓഫീസർ ശ്രീബിജു സോർ പരിസ്ഥിതി സന്ദേശം നൽകി അദാനി ഫൗണ്ടഷണ്ടേയും ശ്രീ രോല(ഷ് സോർ ശ്രീ സെബോസ്റ്റ്യൻ ബ്രിട്ടോ സോർ എന്നിവർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബാധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എസ് പി സി കേഡറ്റുകൾ സ്കൂൾ അങ്കണത്തിൽ പരിസ്ഥിതിയുമോയി ബന്ധപ്പെട്ട സ്കിറ്റ് അവതരിപ്പിച്ചു.