ജി. എഫ്. യു. പി. എസ് ഉദിന‌ൂർകടപ്പുറം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 9 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12546udinurkadappuram (സംവാദം | സംഭാവനകൾ) (ADDED MATTER)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോൽസവം

*ചെറുവത്തൂർ ഉപജില്ലാ പ്രവേശനോൽസവം ഉദിനൂർ കടപ്പുറം ഗവ: ഫിഷറീസ് യു.പി സ്ക്കൂളിൽ വച്ച് നടന്നു.*

രാവിലെ നടന്ന ഘോഷയാത്രയിൽ കുട്ടികളുടെ ഒപ്പന, ദഫ് മുട്ട്, കളരിപ്പയറ്റ്, നാടൻപാട്ട്, സംഘനൃത്തം എന്നിവയും പ്രവേശനഗാനത്തിനു വേണ്ടി കുട്ടികളും അധ്യാപികമാരും അണിയിച്ചൊരുക്കിയ നൃത്താവിഷ്ക്കാരവും ശ്രദ്ധ പിടിച്ചുപറ്റി.

വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  വി.വി. സജീവൻ്റെ അധ്യക്ഷതയിൽ  എം രാജഗോപാലൻ MLA ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  രമേശൻ പുന്നത്തിരിയൻ, സ്‌റ്റേറ്റ് അറബിക് സ്പെഷ്യൽ ഓഫീസർ ടി.പി.ഹാരിസ് എന്നിവർ മുഖ്യാതിഥികളായിരുന്നു

സ്കൂൾ ബാഗ് വിതരണം വലിയ പറമ്പ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പി.ശ്യാമളയും , യൂണിഫോം വിതരണം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ  കെ അനിൽകുമാറും , ടെക്സ്റ്റ് ബുക്ക് വിതരണം വലിയ പറമ്പ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇ കെ. മല്ലികയും പഠനോപകരണ വിതരണം വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ  ഖാദർ പാണ്ഡ്യാലയും The colour of Hundred Celebration കേയ്ക്ക് മുറിച്ച് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.മനോഹരനും നിർവ്വഹിച്ചു. രക്ഷാകർത്യബോധവൽക്കരണ ക്ലാസ് നളിനി ടീച്ചർ കൈകാര്യം ചെയ്തു.

വാർഡ് മെമ്പർ സി.ദേവരാജൻ, DPO മധു . എം എം , Dr  . പ്രസന്ന , SMC ചെയർമാൻ എ രാജു, MPTA പ്രസിഡണ്ട് ഷീജ CV, കെ.വി ഗംഗാധരൻ, എം ഭാസ്ക്കരൻ, കെ.വി. രാമചന്ദ്രൻ, എസ്. കാസിം എന്നിവർ ആശംസകളർപ്പിച്ചു.

ഹെഡ്മാസ്റ്റർ ഇൻ ചാർജ് ടി.വി. മനോജ് സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ടി.കെ. പി അബ്ദുൾ റഹൂഫ് നന്ദിയും പറഞ്ഞു.

ReplyForward
ചെറുവത്തൂർ ഉപജില്ലാ പ്രവേശനോൽസവം ഉദിനൂർ കടപ്പുറം ഗവ: ഫിഷറീസ് യു.പി സ്ക്കൂളിൽ വച്ച് നടന്നു

പ്രവേശനോൽസവം *ചെറുവത്തൂർ ഉപജില്ലാ പ്രവേശനോൽസവം ഉദിനൂർ കടപ്പുറം ഗവ: ഫിഷറീസ് യു.പി സ്ക്കൂളിൽ വച്ച് നടന്നു.*

രാവിലെ നടന്ന ഘോഷയാത്രയിൽ കുട്ടികളുടെ ഒപ്പന, ദഫ് മുട്ട്, കളരിപ്പയറ്റ്, നാടൻപാട്ട്, സംഘനൃത്തം എന്നിവയും പ്രവേശനഗാനത്തിനു വേണ്ടി കുട്ടികളും അധ്യാപികമാരും അണിയിച്ചൊരുക്കിയ നൃത്താവിഷ്ക്കാരവും ശ്രദ്ധ പിടിച്ചുപറ്റി.

വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  വി.വി. സജീവൻ്റെ അധ്യക്ഷതയിൽ  എം രാജഗോപാലൻ MLA ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  രമേശൻ പുന്നത്തിരിയൻ, സ്‌റ്റേറ്റ് അറബിക് സ്പെഷ്യൽ ഓഫീസർ ടി.പി.ഹാരിസ് എന്നിവർ മുഖ്യാതിഥികളായിരുന്നു

സ്കൂൾ ബാഗ് വിതരണം വലിയ പറമ്പ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പി.ശ്യാമളയും , യൂണിഫോം വിതരണം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ  കെ അനിൽകുമാറും , ടെക്സ്റ്റ് ബുക്ക് വിതരണം വലിയ പറമ്പ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇ കെ. മല്ലികയും പഠനോപകരണ വിതരണം വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ  ഖാദർ പാണ്ഡ്യാലയും The colour of Hundred Celebration കേയ്ക്ക് മുറിച്ച് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.മനോഹരനും നിർവ്വഹിച്ചു. രക്ഷാകർത്യബോധവൽക്കരണ ക്ലാസ് നളിനി ടീച്ചർ കൈകാര്യം ചെയ്തു.

വാർഡ് മെമ്പർ സി.ദേവരാജൻ, DPO മധു . എം എം , Dr  . പ്രസന്ന , SMC ചെയർമാൻ എ രാജു, MPTA പ്രസിഡണ്ട് ഷീജ CV, കെ.വി ഗംഗാധരൻ, എം ഭാസ്ക്കരൻ, കെ.വി. രാമചന്ദ്രൻ, എസ്. കാസിം എന്നിവർ ആശംസകളർപ്പിച്ചു.

ഹെഡ്മാസ്റ്റർ ഇൻ ചാർജ് ടി.വി. മനോജ് സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ടി.കെ. പി അബ്ദുൾ റഹൂഫ് നന്ദിയും പറഞ്ഞു.

ReplyForward
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാടറിവ് കടലറിവ്

ദ്വിദിന സഹവാസ ക്യാമ്പ്

സംഘടിപ്പിച്ചു

ഉദിനൂർ കടപ്പുറം:ചെറുവത്തൂർ ഉപജില്ലയിലെ ഗവ ഫിഷറീസ് യു. പി. സ്കൂൾ ചിറ്റാരിക്കൽ ഉപജില്ലയിലെ ഗവ യു. പി. സ്കൂൾ ചാമക്കുഴി കൂവാറ്റിയു മായി സഹകരിച്ച് ദ്വിദിന സഹവാസ ക്യാമ്പ് 2024 ഫെബ്രുവരി 16,17 തീയതികളിൽ നടത്തുന്നു.ക്യാമ്പിന്റെ ഉദ്ഘാടനം ഗവ ഫിഷറീസ് യു പി സ്കൂൾ ഉദിനൂർ കടപ്പുറത്തു വച്ച് വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ സജീവൻ വി. വി. ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പറും പി. ടി. എ പ്രസിഡന്റുമായ ദേവരാജൻ സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശശിധരൻ പി. പി. സ്വാഗതം ആശംസിച്ചു.വലിയ പറമ്പ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ഇ. കെ. എസ്.എം. സി. ചെയർമാൻ രാജു.എ. ചാമക്കുഴി കൂവാറ്റി സ്കൂൾ പി. ടി എ. പ്രസിഡന്റ്‌ പി. പ്രദീപ്‌, ചാമക്കുഴി കൂവാറ്റി സ്കൂൾ മുൻ പ്രധാനാധ്യാപകൻ ജോയ്‌സ് ജോസഫ്,ഉദിനൂർ കടപ്പുറം സീനിയർ അസിസ്റ്റന്റ് അബ്ദുൾ റൗഫ് ടി കെ പി, ചാമക്കുഴി കൂവാറ്റി സ്കൂൾ സോഷ്യൽ സർവിസ് കൺവീനർ കമലാക്ഷൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

രണ്ട് വ്യത്യസ്ത ഭൂപ്രകൃതി പരിചയപെടുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. ക്രിസ്മസ് അവധി കാലത്ത് ഉദിനൂർ കടപ്പുറം സ്കൂളിലെ വിദ്യാർഥികൾ ചാമക്കുഴി കൂവാറ്റി സ്കൂൾ സന്ദർശിക്കുകയും രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.കടപ്പുറത്ത് താമസിക്കുന്ന കുട്ടികൾക്ക് ഇടനാടിന്റെ ഭൂപ്രകൃതി നേരിട്ടറിയാൻ ക്യാമ്പ് സഹായിച്ചിട്ടുണ്ട്. അത് പോലെ തന്നെ ഇടനാട്ടിൽ താമസിക്കുന്ന കുട്ടികൾക്ക് കടപ്പുറത്തെ ഭൂപ്രകൃതി നേരിട്ടറിയുക എന്നതാണ് ഇന്നും നാളെയുമായിനടക്കുന്ന ക്യാമ്പിന്റെ ലക്ഷ്യം.ചാമക്കുഴി കൂവാറ്റി സ്കൂളിലെ വിദ്യാർഥികൾ ഉദിനൂർ കടപ്പുറത്ത് വച്ച് നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ഉച്ചയ്ക്ക് തന്നെ എത്തിച്ചേർന്നു.നാടൻ കളികൾ, മത്‍സ്യ തൊഴിലാളികളുമായുള്ള അഭിമുഖം, വാന നിരീക്ഷണം, അഭിനയ ക്കളരി, പരിസ്ഥിതി യാത്ര, എന്നിവ ഉൾപെടുത്തിയിട്ടുണ്ട്.

ReplyForward
പ്രധാനാധ്യാപകൻ ശശിധരൻ മാസ്റ്ററുടെ യാത്രയയപ്പ്

ഉദിനൂർ കടപ്പുറം ഗവ ഫിഷറീസ് യു. പി. സ്കൂളിന്റെ വാർഷികംഘോഷവും സർവിസിൽ നിന്നും വിരമിക്കുന്നസ്കൂൾ പ്രധാനാധ്യാപകൻ പി. പി.ശശിധരൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനവുംബഹു കാസറഗോഡ് എം. പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജീവൻ വി. വി. യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വാർഡ് മെമ്പറു പി ടി എ പ്രസിഡന്റ്റുമായ ദേവരാജൻ. സി. സ്വാഗത ഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് അബ്ദുൾ റഹൂഫ് ടി കെ പി സ്കൂളിന്റെ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു.നീലേശ്വരം ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ കെ, വലിയപറമ്പ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മല്ലിക ഇ കെ., വലിയപറമ്പ   വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യല,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോഹരൻ കെ,വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO ) പബ്ലിക് ഹെൽത്ത്‌ അഡ്വൈസർ ഡോ.ബീന വർഗീസ്, വലിയപറമ്പ പി ഇ സി സെക്രട്ടറി കുമാരൻ മാസ്റ്റർ സ്കൂൾ എസ് എം സി ചെയർമാൻ രാജു എ മദർ പി. ടി എ പ്രസിഡന്റ്‌ ഷീജ സി വി,പി ടി എ വൈസ് പ്രസിഡന്റുമാരായ രാമചന്ദ്രൻ കെ വി, നിഷാന്ത് വി,എസ് എം സി വൈസ് ചെയർമാൻ ഹരിദാസൻ കെ വി, മദർ പി ടി എ വൈസ് പ്രസിഡന്റ്റുമാരായ സുഷമ യു കെ, ഷീബ എം.ഭാസ്കരൻ. എൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.യോഗത്തിൽ മനോജ്‌ ടി. വി. നന്ദി പറഞ്ഞു.സമ്മേളനത്തിൽ വെച്ച് സ്കൂൾ ലാബിലേക്ക്എം പി. ഫണ്ടിൽ നിന്നും അനുവദിച്ച മൂന്നു ലാപ്ടോപ്പുകൾ എം പി. യിൽ നിന്നും പി. ടി. പ്രസിഡന്റ്‌ ദേവരാജൻ സി. എസ് എം സി ചെയർമാൻ രാജു എ മദർ പി ടി എ പ്രസിഡന്റ്‌ ഷീജ സി വി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.കേരളത്തിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഭരണാസമിതിയെ നയിക്കുന്ന പ്രസിഡന്റ്‌ വി വി സജീവനു സ്കൂളിന്റെ ഉപഹാരം രാജ്‌മോഹൻ ഉണ്ണിത്താൻ നൽകി. അതോടൊപ്പം സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന ഡോ ബീന വർഗീസ്സിനുള്ള ഉപഹാരവും ബഹു കാസറഗോഡ് എം പി. രാജ്‌മോഹൻ ഉണ്ണിത്താൻ നൽകി. മാധ്യമ ക്വിസിലെ  വിജയിയായ ശ്രീനന്ദ് കെ പി ക്കുള്ള മെഗാ സമ്മാനം വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജീവൻ വി. വി.സമ്മാനിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശശിധരൻ പി. പി. സ്കൂൾ ഹാളിലേക്ക് സംഭാവന നൽകുന്ന സൗണ്ട് സിസ്റ്റത്തിനാവശ്യമായ തുകയും ചടങ്ങിൽ വെച്ച് വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജീവൻ വി വി പി ടി എ പ്രസിഡന്റ്‌ ദേവരാജൻ സി., മദർ പി. ടി. എ പ്രസിഡന്റ്‌ ഷീജ സി വി എന്നിവർ ചേർന്ന് ശശിധരൻ മാസ്റ്ററിൽ നിന്നും ഏറ്റു വാങ്ങി തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപികമാരുടെയും വിവിധ കലാ പരിപാടികൾ അരങ്ങേറി.