2022-23 വരെ2023-242024-25


==പ്രവേശനോത്സവം 2024-25==

2024 ജൂൺ 3 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. സ്കൂളിലെ വിവിധ യൂണിറ്റുകളായ എസ്.പി.സി ,ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ.ആർ.സി ,എൻ.സി.സി. എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.സ്കൂൾ പ്രവേശനോത്സവം ബഹു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി രജനി ഉത്ഘാടനം ചെയ്തുചടങ്ങിൽ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി വേണു, ചുനക്കര പഞ്ചായത്ത് പ്രസിഡൻറ് Adv. കെ.അനിൽകുമാർ , സ്കൂൾ മാനേജർ പി.രാജേശ്വരി , പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ ,പ്രഥമ അധ്യാപകൻ,ഡെപ്യൂട്ടി എച്ച് എം, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. 2024-25 വർഷത്തെ പ്രവത്തന കലണ്ടർ ബ്ലോക്ക് പഞ്ചായത്ത് അംഗം സിനു ഖാൻ പ്രകാശനം ചെയ്തു .പുതിയതായി പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും സ്കൂൾ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓർമ്മമരം എന്ന പേരിൽ വൃക്ഷത്തൈകൾ സ്കൂൾ മാനേജർ വിതരണം ചെയ്തു.