ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25

11:31, 7 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം ലേഖനം ചേർത്തു)

പ്രവേശനോത്സവം

ജനായത്ത വിദ്യാലയത്തിൽ ജനപ്രതിനിധികൾക്കൊപ്പം കൂട്ടുകാർ അക്ഷരദീപം തെളിയിച്ചു.നമ്മുടെ വിദ്യാലയത്തിലെ പഞ്ചായത്ത് തല പ്രവേശനോത്സവം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻനായർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശാന്തിമതി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ് പ്രീതാറാണി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തുകൃഷ്ണ, ഇ.ബി.വിനോദ് കുമാർ , എസ്.എം സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.അക്ഷരദീപം തെളിക്കാൻ അതിഥികളോടൊപ്പം ഞങ്ങളുടെ കൂട്ടുകാരുമുണ്ടായിരുന്നു. 2023 - 24 അധ്യയന വർഷത്തെ വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരാണ് അക്ഷരദീപം തെളിക്കാൻ ഒപ്പം ചേരുക.കൂട്ടുകാരുടെ കലാവിരുന്നും ഒരുക്കിയിട്ടുണ്ടായിരുന്നു. എല്ലാം സെറ്റായിരുന്നു.... എല്ലാരും എത്തിയിരുന്നു....

ഗവ.യു.പി എസ് നേമം

നാടിന്റെ അഭിമാന വിദ്യാലയം.

പരിസ്ഥിതി ദിനാചരണം