ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം 2024 ചാരമംഗലം ഗവ:ഡിവിഎച്ച് എസ്സ് എസ്സിലെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച പ്രശസ്ത സിനിമാ നാടകഗാനരചയിതാവ് ശ്രീ രാജീവ് ആലുങ്കൽ നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ ഉത്തമൻ അദ്ധ്യക്ഷതവഹിച്ചു.നവാഗതരായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. SSLC,+2 പരീക്ഷകളിൽ Full A+ ' നേടിയ കുട്ടികളെയും എൻ എം എം എസ് , എൽ എസ് എസ് ,യു എസ് എസ് എന്നീ സ്കോളർഷിപ്പ് ജേതാക്കളേയും സ്പോർട്സിൽ സംസ്ഥാന തലത്തിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയ ഗൗരി അക്ബറെയും , ശ്രീഹരി അജിത്തിനേയും പ്രസ്തുത ചടങ്ങിൽ ആദരിച്ചു. കൺവീനർ ശ്രീമതി ലക്ഷമി ദാസ് കൃതജ്ഞത രേഖപ്പെടുത്തി ശ്രീമതി രശ്മി കെ പ്രിൻസിപ്പാൾ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി പുഷ്പവല്ലി, പിറ്റിഎ പ്രസിഡൻ്റ് ശ്രീ അക്ബർ'HM in charge ശ്രീമതി നിഷ ,സ്റ്റാഫ് സെക്രട്ടറി ശ്രീ ജയ്ലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു .