ജി. യു. പി. എസ്. പടന്ന/പ്രവർത്തനങ്ങൾ/2024-25

15:46, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024

പടന്ന : കൈനിറയെ പഠനോപകരണങ്ങളും സമ്മാനങ്ങളും ഏറ്റുവാങ്ങി ആഹ്ലാദത്തിമിർപ്പിൽ കുരുന്നുകൾ. പടന്ന ജിയുപി സ്കൂളിൽ നടന്ന പടന്ന ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൽ വെച്ച് വിവിധ സംഘടനകളും വ്യക്തികളും അധ്യാപകരും വിരമിച്ച അധ്യാപികയും ചേർന്ന് കുരുന്നുകൾക്ക് പഠനോപകരണങ്ങളും ഫർണിച്ചർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും മധുര പലഹാരങ്ങളും നൽകി പൂർണ്ണ പിന്തുണയും ഉറപ്പാക്കി മാതൃകയായി. ഈ വർഷം വിരമിച്ച അധ്യാപിക വി.വി.അനിത ഉച്ചഭക്ഷണ വിതരണ ശാലയിലേക്ക് ഡൈനിങ്ങ് ടേബിളുകളും കസേരകളും കൈമാറി. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്‌ലം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് യു.കെ.മുഷ്താഖ് അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടികെഎം മുഹമ്മദ് റഫീഖ്, വാർഡ് മെമ്പർ പി.പവിത്രൻ, ബിആർസി ട്രെയ്നർ പി.വേണുഗോപാലൻ, വികെപി അഹമ്മദ് കുഞ്ഞി, ഫൗസിയ ലത്തീഫ്, പി.പി അബ്ദുൾ നാസർ, വി.വി അനിത, രഘുനാഥ്, ടി.ചന്ദ്രൻ, കെ.രത്നാകരൻ, ഇ.പി.പ്രകാശൻ, കെസ്വ വൈസ് ചെയർമാൻ എ.വി ഷാജഹാൻ, പ്രഥമാധ്യാപക ചുമതലയുള്ള കെ.ടി.വി അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി കെ സുരേശൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.