ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024-25
03-06-2024
കോഴിക്കോട് : ചാലപ്പുറം ഗവൺമെൻറ് മോഡൽ ഗേൾസ് എച് എസ് എസിൽ 2024 -25 വർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയോടെ നടത്തി . സ്കൂളിലേക്ക് പ്രവേശിച്ച പുതിയ കുട്ടികളെ സ്കൂൾ കവാടത്തിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി വേദിയിലേക്ക് ആനയിച്ചു .
പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ റസാഖ് കല്ലേരി ഉദ്‌ഘാടനം ചെയ്ത് കുട്ടികളുമായി സംവദിച്ചു .സ്കൂൾ എച്ച് എം ഇൻ ചാർജ് ജ്യോതി എം സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് എം സുരേഷ് അധ്യക്ഷത വഹിച്ചു . പി ടി എ വൈസ്പ്രസിഡന്റ് ഹബീബ് റഹ്മാൻ , എസ് എം സി ചെയർമാൻ അബ്ദുൽ സാലു പി , സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുനന്ദ എ പി , എച് എസ് എസ് സ്റ്റാഫ് സെക്രട്ടറി നൗഷാദ് പി വി മുതലായവർ ആശംസകൾ നേർന്നു .പ്രവേശനോത്സവം കൺവീനർ രമ്യ ആർ ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.. കുട്ടികൾക്ക് മധുരം വിതരണം ചെയ്തുകൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |