എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/വൈദ്യുതി സുരക്ഷ ബോധവൽക്കരണ ക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('കെ എസ് ഇ ബി യുടെ പള്ളുരുത്തി സെക്ഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വൈദ്യുതി ഉപയോഗിക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകളെകുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് ജൂൺ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കെ എസ് ഇ ബി യുടെ പള്ളുരുത്തി സെക്ഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വൈദ്യുതി ഉപയോഗിക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകളെകുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് ജൂൺ അഞ്ച് ബുധനാഴ്‍ച രാവിലെ പത്തുമണിക്ക് സ്കൂൾ അസംബ്‍ളിയിൽ വെച്ച് നടക്കുകയുണ്ടായി.പള്ളുരുത്തി ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റന്റ് എക്സിക്ക്യൂട്ടിവ് എൻഞ്ചിനിയർ ആയ മോളി പി എ ആണ് ക്ലാസ് നയിച്ചത്.വീട് നിർമ്മാണ സമയത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മഴക്കാലത്ത് പൊട്ടിക്കിടക്കുന്ന വൈദ്യുതികമ്പികൾ കണ്ടാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായിതന്നെ കുട്ടികളോട് സംസാരിച്ചു.അത്യാഹിത സന്ദർഭങ്ങളിൽ അറിയിക്കാനുള്ള വിവിധ ഹെൽപ് ലൈൻ നമ്പറുകളും കുട്ടികൾക്ക് നൽകുകയുണ്ടായി.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടും വിധമായിരുന്നു ക്ലാസ്.