തോടന്നൂർ യു. പി. സ്കൂൾ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 4 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പഠനോത്സവം, യാത്രയയപ്പു സമ്മേളനം, പ്രീ പ്രൈമറി കലോത്സവം, പ്രതിഭാ സംഗമം

തോടന്നൂർ യുപി സ്കൂളിലെ 2023-24 ലെ പഠനോത്സവും ദീർഘകാലത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകരായ കെ.സുനീതി, എം.സിന്ധു എന്നിവർക്കുള്ള യാത്രയയപ്പു സമ്മേളനവും പ്രീ പ്രൈമറി കലോത്സവവും 07/03/2024 ന് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. പി.ടി.എ യുടെ സ്നേഹോപഹാരം സബിത മണക്കുനി സമ്മാനിച്ചു. പി.ടി.എ.പ്രസിഡന്റ് എ.ടി.മൂസ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകർക്കുള്ള സ്റ്റാഫ് കൗൺസിലിന്റെ ഉപഹാരം പ്രധാനാധ്യാപകൻ സി.ആർ.സജിത്ത് കൈമാറി. വിവിധ മേളകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം.മുനീർ അനുമോദിച്ചു. മികച്ച വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി വെള്ളാച്ചേരി വിതരണം ചെയ്തു. വിവിധ എൻഡോവ്മെന്റ് വിതരണം ഗ്രാമ പഞ്ചായത്ത് അംഗം രമ്യ പുലക്കുന്നുമ്മൽ നിർവഹിച്ചു.'ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദി ഇയർ അവാർഡ്' എ ഇ ഒ എം.വിനോദ് അഭയ് കൃഷ്ണയ്ക്ക് കൈമാറി.