സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2023-24
ജൂൺ
പ്രവേശനോത്സവം
2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി . സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു പി .എ എന്നിവരുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു . നവാഗതർക്ക് മധുര പലഹാരങ്ങളും , എല്ലാകുട്ടികൾക്കും പായസവും വിതരണം ചെയ്തു.

പരിസ്ഥിതി ദിനം ( ജൂൺ 5)
2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ ഫിലിപ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു. ശ്രീമതി ഗ്രേസി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ ശ്രീമതി ഷൈനി തോമസ് ,വത്സമ്മ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശശി സർ എന്നിവരുടെ നേത്രത്വത്തിൽ വ്യക്ഷതൈ നട്ടു. സ്കൂൾ തലത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.


വായനാദിനം ( ജൂൺ 19)
വായനാ ദിനത്തിനോട് അനുബന്ധിച്ച് ഒരാഴ്ച്ച വായനവാരാചരണമായി കൊണ്ടാടി . ജൂൺ 19 വയനാദിനാചരണവും വിജയോത്സവും സംഘടിപ്പിച്ചു. വായനാ വാരാചരണം ശ്രീമതി കാർത്തിക, അന്ന തോമസ് (ശിശു സംരക്ഷണ ഓഫീസർ & കവയിത്രി)എന്നിവർ ഉദ്ഘാടനം ചെയ്തു. ശ്രീമതി ലൈല സജി (ഡിവിഷൻ കൗൺസിലർ ) രാജപുരസ്കാർ പ്രതികളെ ആദരിച്ചു. ഫാ.സുനിൽ വട്ടകുന്നേൽ ( സ്കുൂൾ മാനേജർ)അധ്യക്ഷം വഹിച്ചു. ശ്രീ രാജു ജോസഫ്, ശ്രീ ബൈജു ജോർജ് (PTA പ്രസിഡന്റ്) ,ശ്രീമതി സീന തറപ്പേൽ (MPTA പ്രസിഡന്റ്) എന്നിവർ ആശംസകൾ അറിയിച്ചു.
ലഹരി വിരുദ്ധ ദിനം
26/06/2023 ലഹരി വിരുദ്ധ ക്യാപസ് എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപിച്ചു . സ്കൂൾ തല ലഹരി വിരുദ്ധ സറ്റാറ്റസ് ക്യാപയിൻ നടത്തി എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. പോസറ്റർ രചന , ഡിജിറ്റൽ പോസറ്റർ , മോണാകട് , കൊളാഷ് നിർമ്മാണം മുതലായ മത്സരങ്ങളും നടത്തി .

സ്കൂൂൾ പാർലിമെന്റ് ഇലക്ഷൻ
2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി തിരഞെടുപ്പ് 15/07/23 ന് നടന്നു . E-വോട്ടിംഗ് ഉപയോഗിച്ചായിരുന്നു ഇലക്ഷൻ കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു ഈ വർഷത്തെ തിരഞെടുപ്പ് . ക്ലാസ് തല M P മാർ, ബാല സഭ പ്രസിഡന്റ്, സ്കൂൂൾ തല ഭാരവാഹികളെയും തിരഞെടുത്തു.


എന്റെ കുട്ടിയും വീടും
സെന്റ് കാതറിൻസ് സ്കൂളിലെ എല്ലാ കുട്ടികളുടെയും കുടുംബസാഹചര്യം മനസിലാക്കുന്നതിനും കുട്ടികളുടെ ഭൗതിക സാമൂഹിക പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി
എല്ലാ അധ്യാപകരും മുഴുവൻ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശി ക്കുകയും കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതി നാവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു.
പ്രവർത്തി പരിചയമേള
സ്കൂൾ തല പ്രവർത്തിപരിചയമേള ജൂലൈ 14 ന് വളരെ മനോഹരമായി നടത്തപെട്ടു .കുട്ടികൾ തങ്ങളുടെ മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ട് മനോഹരമാക്കി LP,UP,HS വിഭാഗങ്ങളിലായി 100 ൽ അധികം കുട്ടികൾ പങ്കെടുത്തു,തുണിയിൽ ചിത്രം തുന്നൽ പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം,ക്ളെ മോഡലിംഗ് ,മാല നിർമ്മാണം, ബുക്ക് ബൈൻഡിംഗ് ,ഫാബ്രിക് പെയിന്റിംഗ് ,കരകൗശലനിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
ചാന്ദ്ര ദിനം
കുട്ടികൾക്ക് ശാസ്ത്രത്തോടുള്ള അഭിരുചി വളർത്താനാവശ്യമായ പല പ്രോഗ്രാമുകൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു.ചന്ദ്രയാൻ വിക്ഷേപണം ,ലാൻഡിംഗ് എല്ലാം കുട്ടികളെ വീഡിയോ വഴികാണിക്കുകയും,കുട്ടികൾക്ക് കൂടുതൽ കൗതുകവും അറിവും ലഭിക്കുന്നതിനിടയായി.കൂടാതെ ചാന്ദ്ര ദിന സന്ദേശം നൽകുകയും ചെയ്തു.ശ്രീ.സജിൻ ജോസ് ,മരിയ ടീച്ചർ ആൻസി ടീച്ചർ ജോസ് പി.ജെ തുടങ്ങിയവർ നേത്രത്വം നൽകി.
ചന്ദ്രയാൻ 3
രാജ്യത്തിന് അഭിമാന നിമിഷം
ചന്ദ്രയാൻ 2ന്റെ വിക്ഷേപണത്തിനുശേഷം ഗവേഷണം നടത്താൻ ലക്ഷ്യമിടുന്ന ഇന്ത്യൻ സ്പെയസ് റിസർച്ച് ഓർഗനൈസേഷന്റെ മൂന്നാമത്തെ ചന്ത്രയാൻ വിക്ഷേപണം എല്ലാ കുട്ടികൾക്കും ലൈവായി കാണുവാനും നമ്മുടെ രാജ്യത്തിന്റെ അഭിമാനനിമിഷത്തിൽ പങ്കു ചേരുവാനും സാധിച്ചു.

നാഗസാക്കി ദിനം

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓർമ്മപെടുത്തലും, ആയിരകണക്കിന് ആളുകളുടെ ജീവൻ കവർന്നെടുത്ത നാഗസക്കി ദിനത്തിന്റെ ഓർമ്മയുണർത്തി അധ്യാപകർ യുദ്ധത്തിന്റെകെടുതികളും .ദൂഷ്യഫലങ്ങളെയും ബോധ്യപെടുത്തുന്നതിനായി വീഡിയോ പ്രദർശനവും വിവിധ പരിപാടികളും സംഘടിപ്പിക്കുകയും യുദ്ധവിമുക്തമായ ഒരു പുതിയ ലോകം ഉണ്ടാകട്ടെ എന്ന സന്ദേശവുമായി " യുദ്ധം വേണ്ടേ വേണ്ട" എന്ന മുദ്രവാക്യം ഏറ്റെടുത്ത് കുട്ടികൾ നാഗസാക്കി ദിനം കൊണ്ടാടി.
ഓഗസ്റ്റ് 15

200വർഷത്തോളം നിരവധിസ്വാതന്ത്രദിന സമരസേനാനികൾബ്രട്ടീഷുകാർക്കെതിരെ ധീരമായി പോരാടി രാജ്യത്തെ വതന്ത്രമാക്കി.അഹിംസയിലൂടെ സ്വാതന്ത്രത്തിലേക്കുള്ള വഴി കാണിച്ചുതന്ന ഗാന്ധിജിയും, രാജ്യത്തിനുവേണ്ടി വീരമ്രുത്യു വരിച്ച സമരസേനാനികളെ അനുസ്മരിച്ചും, സ്വാതന്ത്രംനേടിത്തന്ന വിപ്ലവകാരികൾക്ക് ആദരാഞ്ജലികളും ആദരവും പ്രകടിപിച്ചുകൊണ്ടും 77 -ാമത് സ്വാതന്ത്യദിനാഘോഷം വിവിധ മത്സരങ്ങളോടുകൂടി ആഘോഷിച്ചു .
ഓണാഘോഷം
നന്മയുടെ സമ്യദ്ധിയുടെ ആഘോഷത്തിന്റെ ആർപ്പു വിളിയുമായി ഒരു പൊന്നോണം കൂടി വന്നു ചേർന്നു .ഓണം ഒരു ആഘോഷം മാത്രമല്ല ഒരു വിളവെടുപ്പ് ഉത്സവം കൂടിയാണല്ലോ പല ഐതിഹ്യങ്ങളും ചരിത്രങ്ങളും മനസ്സോടു ചേർത്ത് ഓണസദ്യഒരുക്കിയും ഓണ പൂക്കളം ഒരുക്കിയും ഓണ കളികൾ കളിച്ചും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചും സെന്റ് കാതറിൻസ് കുടുംബം മനോഹരമായി ഓണം ആഘോഷിച്ചു.
അധ്യാപക ദിനം
1962 മുതൽ ലോക അധ്യാപക ദിനമായി ആചരിക്കുബോൾ അധ്യാപകരാണ് സമൂഹത്തിന്റെ നെടുംതൂണുകൾ രാഷട്രത്തിന്റെ ഭാവിയുടെനിർമ്മാണ ഘടകങ്ങളാണ് അധ്യാപകർ കുട്ടികളിലെ ഏറ്റവും മികച്ചത് കൊണ്ടുവരാനും രാജ്യത്തെ സേവിക്കാനും അധ്യാപകരില്ലാതെ രാജ്യത്തിന് അടിത്തറയില്ല എന്ന ഉത്തമ ബോധ്യത്തോടും അധ്യാപകരുടെ സാമൂഹ്യ സാബത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ വിദ്യാർത്തികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂല സാഹചര്യങ്ങൾ സ്യഷ്ടിക്കാനും ഈ ദിനം സഹായിക്കുന്നു ഡോ: എസ് രാധാക്യഷണന്റെ ജന്മദിനത്തിന്റെ ഓർമ്മ പുതിക്കിയും , സ്കൂളിലെ എല്ലാ ജീവനക്കാരെയും ഉൾപെടുത്തി സ്കൂൾ പാർലമെന്റി ന്റെ നേത്രുത്വത്തിൽ വിവിധ പരുപാടികൾ സംഘടിപിച്ചു..
സ്കൂൾ കലാമേള മഞ്ജീരം
വിദ്യാർത്ഥികളുടെ പഠനം ക്ലാസ്സ് മുറിയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല.പണ്ടത്തെ രിതീ വിട്ട് പഠന പ്രക്രിയയിൽ ഇന്നു ധാരാളം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് .കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ ഇന്ന് വേദികൾ രാളമാണ്.കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്കുവേണ്ടിയാണ് സ്കൂൾ തലം മുതൽ കലോത്സവം ഏർപ്പെടുത്തിയിരിക്കുന്നത്.
വെറുതെ ഒരു മത്സരം മാത്രമല്ല ഓരോകുട്ടിക്കും വ്യത്യസ്തങ്ങളായ അഭിരുചിയാണ് അത് പരിപോഷിപ്പിക്കേണ്ടത് വിദ്യാഭ്യാസ കാലയളവിലാണ് അതിനുള്ള വേദിയാണ് സ്കൂൾ കലോത്സവങ്ങൾ.
2023-24 വർഷത്തെ കലാമേള പ്രശസ്ത എഴുത്തുകാരനായ അജയകുമാർ,ഫാ.സുനിൽ വട്ടകുന്നേൽ,പി റ്റി എ പ്രസിഡന്റ് ബൈജു ഹെഡ്മാസ്റ്റർ ഫിലിപ്പ് മുതലായവർ പങ്കെടുത്തുബഹു.അജയകുമാർ അവറുകൾ വീറും വാശിയും മേറിയ കുട്ടികളുടെ കലാമേള തിരികൊളുത്തി ഉദ്ഘാടനം ചെയ്യുകയും ,കുട്ടികൾക്ക് ആവേശം നൽകുന്ന പാട്ടുകൾ പാടുകയും ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു . ഫാ.സുനിൽ വട്ടകുന്നേൽ പി. റ്റി. എ പ്രസിഡന്റ് ബൈജു ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് മുതലായവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
കായികമേള
വിദ്യാർത്ഥി ജീവിതത്തിൽ പുസ്തകങ്ങൾക്ക് മാത്രമല്ല സ്ഥാനമുള്ളത്. അവരിലുള്ള ശാരീരികവും മാനസികവും ആത്മീകവുമായ ഉത്തമ ആശയങ്ങളുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം എന്നതു കൊണ്ട് ഗാന്ധിജി ഉദ്ദേശിക്കുന്നത് അരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവുകൂ. അതുകൊണ്ട് വിദ്യാർത്ഥികളുടെ ശാരീരികമായ വളർച്ചക്ക് കായിക വിനോദങ്ങൾ അത്യാവശ്യമായ ഘടകമാണ്.കായിക അഭ്യാസങ്ങൾ മനസ്സിനും ശരീരത്തിനും
വ്യക്തിത്വവികസനത്തിനും ഇടയാക്കുന്നു.വിദ്യാഭ്യാസ ജീവിതത്തിൽ ഏറെ പ്രാധാന്യം ഉള്ള ദിവസമാണ് കായിക ദിനം.
സെന്റ് കാതറിൻസിലെ 2023-24 ലെ കായികമേള ബഹു.ഫാ. സുനിൽ വട്ടക്കുന്നേൽ പ്രിൻസിപ്പൽ രാജു ,ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് പി റ്റി എ പ്രസിഡന്റ് ബൈജു എന്നിവർ ആശംസകളറിയിക്കുകയും തുടർന്ന് വിവിധ ഹൗസുകളുടെ നേത്യത്വത്തിൽ നടന്ന മാർച്ച് പാസ്റ്റ് നടത്തുകയും , ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് ,ഹെഡ് കോൺസ്റ്റബിൾ തുടങ്ങിയവർ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ബഹു.അമൽ സാറിന്റെ നേത്യത്വത്തിൽ കുട്ടികൾ വീറും വാശിയോടും കൂടി കുട്ടികൾ രണ്ടു ദിവസങ്ങളിലായി മാറ്റു വച്ചു.

ഹിന്ദി ദിനം
1950 ജനുവരി 6ന് ഹിന്ദി ഭരണഘടനയുടെ ഭാഗമായി.ഇതിനുശേഷം സെപ്റ്റംബർ 14 ഹിന്ദി ദിവസമായി ആഘോഷിക്കുന്നു . സെന്റകാതറിൻസിലെ ഹിന്ദി അധ്യാപകരുടെ നേത്രത്വത്തിൽ അധ്യാപകരും വിധ്യാർത്ഥികളും വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.
ഗാന്ധിജയന്തി
ഗാന്ധിജയന്തിയോടനുബന്ധിച്ച് SPC, NCC ,JRC കുട്ടികളുടെ നേത്രത്വത്തിൽ ഒക്ടോബർ 2 ന് സ്കൂൾ പരിസരവും ,ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ,പയ്യംപള്ളി സ്കൂൾ ജംഗ്ഷനും ,റോഡും പരിസരങ്ങളും വ്യത്തിയാക്കി.
നവംബർ 1
നവംബർ 1 കേരളപിറി ദിനമായി ആയി ലോകം മുഴവനുള്ള മലയാളികൾ ആഘോഷിക്കുന്നു , ഇതേ ദിവസം തന്നെയാണ് മലയാള ഭാഷാ ദിനമായി ആചരിക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷങ്ങൾക്കുശേഷമാണ് കേരളം രൂപീകരിക്കുന്നത്.ദൈവത്തിന്റെ സ്വന്തം നാട് എന്ന കേൾക്കുബോൾ തന്നെ നമ്മുടെ മനസ്സിൽ ഓടി വരുന്നത് പച്ചപ്പുനിറഞ പാടങ്ങളും ,വെള്ളചാട്ടങ്ങളും, തലയുർത്തി നിൽക്കുന്ന തെങ്ങിൻ തോപ്പുുകളും ആണ് .സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നപേരിലും കേരളം പ്രസിദ്ധമാണ്. വർഷം തോറും അനേക സഞ്ചാരികൾ കേരളത്തിന്റെ പ്രക്യതി ഭംഗി ആസ്വദിക്കാൻ വേണ്ടി കേരളത്തിൽ എത്തിച്ചേരാറുണ്ട് .
സെന്റകാതറിൻസ് എച്ച് എസ് എസ് സ്കൂളിലും ഈ വർഷം കേരളപിറവി മനോഹരമായി കൊണ്ടാടി .ബഹുമാനപെട്ട ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് ആശംസകൾ അറിയിച്ചു സംസാരിക്കുകയും . മലയാള അധ്യാപികമാരായ സറ്റെല്ല മാത്യു,ഗ്രേസി കെ വി ,സറ്റെല്ല ജേക്കബ് എന്നിവരുടെ നേത്രത്വത്തിൽ കുട്ടികളും അധ്യാപരും വിവിധങ്ങളായ പ്രോഗ്രാമുകൾ അവതരിപിച്ചു.
നവംബർ 14 ശിശു ദിനം
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ജനിച്ച ദിവസമാണ് നവംബർ 14. ഈ ദിനം ഇന്ത്യയിൽ എല്ലാവർഷവും ശിശുദിനമായി ആഘോഷിക്കുന്നു. നെഹറുവിനോടുള്ള സ്മരണാർത്ഥം എന്നതിലുപരി കുട്ടികളുടെ അവകാശങ്ങൾ , അവരുടെ സംരക്ഷണം എന്നിവയെ കുറിച്ച് അവബോധം നൽകുക എന്നത് കൂടിയാണ് ശിശു
ദിനം ആഘോഷിക്കുന്നതിന്റെ ലക്ഷ്യം. ഇന്നത്തെ കുട്ടികളെ എങ്ങനെ വളർത്തി കൊണ്ടുവരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിന്റെ ഭാവി നെഹറുവിന്റെ ഈ വാക്കുകൾ ഓരോ ദിനത്തിലും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷവും ശിശുദിനം ആഘോഷിച്ചുഷിച്ചു.
സ്ക്കൂളിലെ ശിശുദിനാഘോഷം കുട്ടികളുടെ നേതൃത്വത്തിൽ മനോഹരമായി കൊണ്ടാടി. കുട്ടികളുടെ പ്രതിനിധിയായ അമൽ മാത്യു സ്വാഗതം ആശംസിക്കുകയും തുടർന്ന് കുട്ടികളുടെ പ്രധാനമന്ത്രിയായ ക്രിസ് പിൻ ടോം ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും കുട്ടികളുടെ സ്പീക്കറായ എൽസാ മനു ആശംസ പ്രസംഗം പറയുകയും, ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് , PTA പ്രസിഡന്റ് ൈബജു വർഗീസ് എന്നിവർ ആശംസകളറിയിച്ച് സംസാരിക്കുകയും തുടർന്നു കുട്ടികൾ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.
പലഹാരേമേള
ഒന്ന് എ.ബി ഡിവിഷനിലെ കുരുന്ന് കുട്ടികൾ പഠനഭാഗവുമായി ബന്ധപെട്ട് പലഹാരമേള സംഘടിപ്പിച്ചു. അറുപതോളം തരത്തിലുള്ള പലഹാരങ്ങളുമായി കുട്ടികൾ കടന്നുവരകയും .സ്കൂളിലെ സീനിയർ അസിസ്റ്റന്റായ ഷെൈനി ടീച്ചർ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയും ,തുടർന്ന് കുട്ടികൾക്കായി സ്നേഹവിരുന്ന് സംഘടിപ്പിക്കുകയും ചെയ്തു.
ക്രിസ്തുമസ്
സ്നേഹത്തിെൻറ യും സഹോദര്യത്തിന്റെയും സേന്തേ >ഷത്തിെൻറയും സമഭാവനയുടെയും സന്ദേശമുണർത്തുന്ന പുണ്യ ദിനം ക്രിസ്മസ് ഓർമ്മപുതുക്കി ലോകെമെമ്പാടുള്ള ജനത ക്രിസ്തുമസ് ആഘോഷിക്കുകയാണ്. ക്രിസ്തുമസിനെ വരവേൽക്കുന്നതിന് സെന്റ് കാതറിൻസ് കുടുംബവും ഒരുങ്ങി . കുട്ടികൾക്കു വേണ്ടി വിവിധ കലാമത്സരങ്ങൾ നടത്തി. കരോൾ ഗാന മത്സരങ്ങൾ , പാപ്പാ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു

2023-24 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം
82ാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന വത്സമ്മ ഒ.വി ടീച്ചർക്കുളള യാത്രയപ്പ് സമ്മേളനവും നടത്തി. ഉത്സവ് 2K24 ജനുവരി ആറിന് നടത്തെപെട്ടു മാന്തവാടി രൂപതാ സഹായ മെത്രാൻ അഭിവന്ദ്യ അലക്സ് താരമംംഗലം ഉദ്ഘാടനം നിർവഹിക്കുകയും കോർപ്പേറേറ്റ് മാനേജർ ഫാദർ സിജോ ഇളകുന്നപ്പുഴ അധ്യക്ഷത നിർവഹിച്ചു. ഫാ .സുനിൽ വട്ടകുന്നേൽ, വയനാട് ഡി ഇ ഒ ശരചന്ദ്രൻ ആർ കെ എ എസ് ,ഡിവിഷൻ കൗൺസിലർ ലൈല സജി എന്നിവർ ആശംസകളറിച്ചു സംസാരികുകയും . തുടർന്ന് സംസ്ഥാന ,ജില്ല തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.LP UP HS വിഭാഗം കലാപ്രതിഭകളുടെ വിവിധ കലാപരുപാടികളും സംഘടിപ്പിച്ചു.
അനധ്യാപകദിനം
സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴച്ച വെക്കുന്ന സെന്റ് കാതറിൻസിലെ സ്റ്റാഫായി ജോലി ചെയ്യുന്ന ലതീഷ്, അരുൺ , ബൈജു, ബിജു, ലിൻസ് എന്നിവരെ ആദരിക്കുകയും . ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ്, സീനിയർ അസിസ്റ്റന്റ് ഷൈനിടീച്ചർ ,വത്സമ്മ ടീച്ചർ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.
ഗോത്ര ഫെസ്റ്റ്(നാമു ഒപ്പറ)
ഗോത്ര വിദ്യാർത്തികളുടെ ആത്മ വിശ്വാസം വർദ്ധിപിക്കുക അവരെ മുഖ്യധാരയിലെത്തിച്ച് പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷത്തെ ഗോത്രഫെസ്ററ് സ്കൂൾ തലത്തിൽ നടത്തപെട്ടു. ബഹുമാനപെട്ട വൽസമ്മ ടീച്ചർ ഉദ്ഘാടനം ചെയ്യുകയും ശ്രീ സജിൻ ജോസ് സ്വാഗതം ആശംസിക്കുകയും , ബഹുമാനപെട്ട ഹെഡ് മാസ്റ്റർ ഫിലിപ് ജോസഫ് ,പി റ്റി എ ,എം പി റ്റി എ ഭാര വാഹികൾ ആശംസകൾ
അറിയിച്ചു സംസാരിക്കുകയും ചെയ്തു തുടർന്ന് ഗോത്ര വിഭാഗത്തിൽ പെട്ട കുട്ടികളുടെ കലാവിരുന്ന് സംഘടിപ്പിക്കുകയും ചെയ്തു.
പഠനോത്സവം 2023-24
2023-24 അധ്യയന വർഷത്തെ പഠനോത്സവം ബഹുമാനപെട്ട ഹെഡ് മാസ്റ്റർ ഫില്പ്പ് ജോസഫ് സർ ഉദ്ഘാടനം ചെയ്യുകയും സീനിയർ അസിസറ്റന്റ് ഷൈനി ടീച്ചർ ,സ്മിത ടീച്ചർ ,മിനി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ച സംസാരിച്ചു . കുട്ടികളുടെ പഠനമികവുകൾ തെളിയിക്കുന്ന വിവധ പഠനോത്പന്നങ്ങളുടെ പ്രദർശനവും നടത്തി.
സ്കൂൾ അസംബ്ലി
സ്കൂൾ അസംബ്ലി ആഴ്ചയിൽ രണ്ടു പ്രാവശ്യം വീതം ക്ലാസ് തലത്തിൽ അസംബ്ലി നടത്തപെടുന്നു.എല്ലാ കുട്ടികൾക്കും അസംബ്ലി കൺടക്ട് ചെയ്യാനുള്ള അവസരം ലഭിക്കുന്നു.

കോർനർ പി റ്റി എ
അധ്യാപകർ വീടിനരികെ എത്തി കുട്ടികളെയും രക്ഷിതാക്കളെയും കൂടുതൽ അറിയുക എന്ന ഉദ്ദേശത്തോടെ 15 ഇടങ്ങളിലോളം കോർണർ പി റ്റി എ നടത്തുകയും ഓരോ മീറ്റിംഗിലും ആസെ്ക്ഷനിൽ ക്ലാസ് സ്കൂൾ തലങ്ങളിൽ മികവു പ്രകടിപ്പിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.






യോഗ ദിനത്തിൽ എസ് പി സി അഗംങ്ങൾ

സെന്റ് കാതറിൻസ് എച്ച് എസ് എസ് പയ്യംപള്ളിയിൽഹിന്ദി അധ്യാപികയായി ദീർഘകാലം സേവനം അനുഷ്ഠിക്കുകയും.ജീവിത്തിന്റെ ഏറ്റവും മനോഹരമായ കാലഘട്ടം മുഴുവൻ ഒരു സമൂഹത്തെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ വൽസമ്മ ടീച്ചർക്ക് സെന്റ് കാതറിൻസ് കുടുംബത്തിന്റെ സ്നേഹം....................