അസംപ്ഷൻ എച്ച് എസ് ബത്തേരി/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 27 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (→‎ആഗസ്റ്റ് 15.സ്വാതന്ത്ര്യദിനം ആഘോഷിച്ചു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 14.ചാന്ദ്രയാൻ വിക്ഷേപണം ലൈവ്.                                

ജൂലൈ 14-ആം തീയതി ചാന്ദ്രയാൻ 3 യുടെ ലൈവ് വിദ്യാർത്ഥികൾക്ക് ക്ലാസ് തലത്തിൽ വീക്ഷിക്കുന്നതിന് അവസരം ഒരുക്കി .എല്ലാ ക്ലാസുകളിലും ലാപ്ടോപ്പുകളും പ്രോജക്ടറുകളും അറേഞ്ച് ചെയ്തിരുന്നു.ചാന്ദ്രയാൻ 3 യുടെ ലൈവ് ടെലികാസ്റ്റ് വിദ്യാർത്ഥികൾക്ക് ഒരു നവ്യ അനുഭവമായിരുന്നു.വിക്ഷേപണവുമായി ബന്ധപ്പെട്ട് സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകർ വിക്ഷേപണത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി.

ഹിരോഷിമ നാഗസാക്കി ദിനം

ആഗസ്റ്റ് 6,9.ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.

അസംപ്ഷൻ ഹൈസ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. പ്രത്യേക സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാർ വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി.അസംബ്ലിയിൽ  വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ യെടുത്തു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോഡാക്കോ കൊക്കുകളുടെ നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം, യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബ്,സ്കൗട്ട് ഗൈഡ്സ് ,ജെ ആർ സി ,എൻ സി സി തുടങ്ങിയ സംഘടനകളും പ്രവർത്തനങ്ങളിൽ സഹകരിച്ചു.

ലോക യുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഡാക്കു കൊക്കുകളെ പറത്തി

ലോകയുദ്ധവിരുദ്ധ ദിനം

ലോകയുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സോഡാക്കു കൊക്കുകളെ പറത്തി. വിദ്യാർത്ഥികളും അധ്യാപകരും പിടിഎ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ ക്ലാസ് തലത്തിൽ പേപ്പർ ഉപയോഗിച്ച് നിർമ്മിച്ച പേപ്പർകൊക്കുകൾ,എല്ലാ വിദ്യാർത്ഥികളും ഗ്രൗണ്ടിലേക്ക് ഇറങ്ങി നിന്ന് പ്രതീകാത്മകമായി  ആകാശത്തിലേക്ക് ഉയർത്തി വിട്ടു .മനോഹരമായ കാഴ്ചയായിരുന്നു അത്.വിദ്യാർത്ഥികളിൽ യുദ്ധവിരുദ്ധമനോഭവം വളർത്തുക എന്ന ലക്ഷ്യത്തോടെ യുദ്ധവിരുദ്ധ പോസ്റ്റർ,യുദ്ധവിരുദ്ധ റാലി ,പ്രദർശനം,ബോധവൽക്കരണം തുടങ്ങിയവ സംഘടിപ്പിച്ചു .സോഷ്യൽ സയൻസ് അധ്യാപകരും സ്കൗട്ട് ഗൈഡ് ടീച്ചേഴ്സും പരിപാടികൾക്ക് നേതൃത്വം നൽകി .

വീഡിയോ കാണാം താഴെ link ൽ click

https://www.youtube.com/watch?v=E9K0UfunZvs

ആഗസ്റ്റ് 15.സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു .ആഗസ്റ്റ് 15 :സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാർ പതാക ഉയർത്തി.പ്രസിദ്ധ സഞ്ചാര സാഹിത്യകാരനായ ശ്രീ.ഭാസ്കരൻ ബത്തേരി വിദ്യാർഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശംനൽകി.ദേശഭക്തിഗാനാലാപനം,ഡിസ്പ്ലേ,തുടങ്ങിയവയുമുണ്ടായിരുന്നു.തുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ,സ്കൗട്ട് ഗൈഡ്,എൻസിസി,ജെ ആർ സി.വിദ്യാർത്ഥികൾ ബത്തേരി നഗരത്തിൽ സ്വാതന്ത്ര്യദിന റാലി നടത്തുകയും ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിക്കുകയും ചെയ്തു. സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ. ഷാജി ജോസഫ് , ഗൈഡ് ക്യാപ്റ്റൻ ശ്രീമതി. ആനിയമ്മ  തുടങ്ങിയവർ നേതൃത്വം നൽകി.

നഗരവീഥിയിലൂടെ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിന റാലി.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബത്തേരി നഗരവീഥിയെ ആവേശമാണിയിച്ച്  അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിന റാലി. സ്കൂളിലെ സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് ശേഷം സോഷ്യൽ സയൻസ് ക്ലബ്ബ് ,സ്കൗട്ട് ഗൈഡ്,എൻസിസി, ജെ ആർ സി വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിനറാലി ബത്തേരി നഗരം ചുറ്റി. ഭാരതത്തിന്റെ രാഷ്ട്രപിതാവിനെ അനുസ്മരിച്ചും,ധീരരായ സ്വാതന്ത്ര്യസമര സേനാനികളെ ആദരിച്ചും വിദ്യാർഥികൾ മുദ്രാവാക്യം ഏറ്റുചൊല്ലി.

ഒൿടോബർ 2. ഗാന്ധിജയന്തി

ഒക്ടോബർ 2: ഗാന്ധിജയന്തി ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടപ്പിലാക്കി .സോഷ്യൽ സയൻസ് ക്ലബ്ബ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് എൻസിസി, ജെ ആർ സി തുടങ്ങിയ ക്ലബ്ബുകൾ ഭാഗഭാക്കായി. സ്കൗട്ട് ആൻഡ് ഗൈഡ്സ് എൻസിസി എന്നിവർ സ്കൂളും പരിസരവും  വൃത്തിയാക്കി. സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ  ഷാജി ഗൈഡ് ക്യാപ്റ്റൻ ജോസഫ് ശ്രീമതി കെ ജെ എന്നിവർ നേതൃത്വം നൽകി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ  റാലി ഫ്ലാഗ് ഓഫ് ചെയ്തു.അന്നേദിവസം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ഗാന്ധി പ്രതിമയിൽ പുഷ്പചക്രം അർപ്പിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു

ജനുവരി 30.രക്തസാക്ഷിത്വദിനം ആചരിച്ചു

അസംപ്ഷൻ ഹൈസ്കൂളിൽ ഗാന്ധിജിയുടെ 76-ാംരക്തസാക്ഷിത്വദിനം ആചരിച്ചു. ഈ ദിനം ദേശീയതലത്തിൽ സർവോദയ ദിനമായും ആചരിക്കുന്നു . അസംപ്ഷൻ ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാർത്ഥികൾ വിവിധ പരിപാടികളോടെ ഈ ദിനം ആചരിച്ചു. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന ,റാലി ,നഗരത്തിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം, മുതലായവ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ റാലിക്ക് ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഗാന്ധിജിയുടെ ഛായാചിത്രം സ്കൂൾ ഓഫീസിന് മുന്നിൽ പ്രദർശിപ്പിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു ,തുടർന്ന് റാലിയായി നഗരത്തിലൂടെ പോവുകയും ഗാന്ധി പ്രതിമയിൽ പുഷ്പഹാരമണിയിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ ഷാജി ജോസഫ് നേതൃത്വം നൽകി.