കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/തനത് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:43, 27 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംസൗകര്യങ്ങൾചുമതലപരിശീലനങ്ങൾസോഫ്റ്റ്‍വെയർഉത്തരവുകൾതനത് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സ്കൂൾ വിക്കി പരിശീലനം - ബേക്കൽ ഉപജില്ല

കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പരിശീനം

സ്കൂൾ വിക്കി പേജുകൾ തിരുത്തലുകൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി, ബേക്കൽ ഉപജില്ലയിലെ ഓരോ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിൽ നിന്നും 4 കുട്ടികളെ വീതം ഉൾപ്പെടുത്തി ഗൂഗിൾ മീറ്റിലൂടെ പരിശീലനം സംഘടിപ്പിച്ചു. ഉപ ജില്ലയുടെ ചുമതലയുള്ള  മാസ്റ്റർ ട്രൈനർ ശ്രീ. അബ്ദുൽ ജമാൽ ക്ലാസ് കൈകാര്യം ചെയ്തു. സ്കൂൾ വിക്കിയിലെ കണ്ടു തിരുത്തൽ സൗകര്യവും ചിത്രങ്ങൾ ചേർക്കുന്ന വിധവും കുട്ടികളെ പരിചയപ്പെടുത്തി. ഒഴിവു സമയങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ വിക്കിയിൽ വിവരങ്ങൾ ചേർത്ത് സ്കൂൾ താളും, ലിറ്റിൽ കൈറ്റ്സ് താളും സമ്പന്നമാക്കാൻ തീരുമാനിച്ചു. കുട്ടികൾ ആവേശപൂർവ്വം ഈ ദൗത്യം സ്വീകരിച്ചു.