GMUPS ELETTIL
GMUPS ELETTIL | |
---|---|
വിലാസം | |
എളേറ്റിൽ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളവും ഇംഗ്ലീഷും |
അവസാനം തിരുത്തിയത് | |
20-01-2017 | 47461 |
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് എളേറ്റിൽ ജി.എം.യു.പി സ്കൂൾ.
ചരിത്രം
1900 ഒക്ടോബർ 15 ന് എളേറ്റിൽ വട്ടോളിയിലെ പ്രശസ്തമായ അണ്ടിക്കുണ്ടിൽ തറവാട്ടിലെ മുകൾ നിലയിലാണ് ഈ വിദ്യാലയത്തിന്റെതുടക്കം .മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ആരംഭിച്ച ഈ ഏകാദ്ധ്യാപക വിദ്യാലയം എളേറ്റിൽ ബോർഡ് സ്കൂൾ എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് . അണ്ടിക്കുണ്ടിൽ തറവാട്ടിൽനിന്ന് ക്‌ളാസ്സുകൾ കുങ്കുമത്തിന്റെ ചുവട്ടിലേക്ക് (പാലങ്ങാട് റോഡിലെ ബസ്‌കാത്തിരിപ്പുകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം )മാറ്റി സ്ഥാപിച്ചു. 1920 ൽ ആണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചത് .ആദ്യകാലത്ത് വാടക കെട്ടിടത്തിലായിരുന്നു ക്‌ളാസ്സുകൾ നടത്തിയിരുന്നത് .പിന്നീട് ഒരു രൂപക്ക് ഒരു സെന്റ് സ്ഥലം ഗവൺമെന്റ് അക്വയർ ചെയ്തു. ആ സ്ഥലത്താണ് ഇപ്പോഴുള്ള പഴയ കെട്ടിടം സ്ഥിതി ചെയ്യുന്നത്.കുറച്ചു കാലത്തിനു ശേഷം ശ്രീ എ .കെ മൊയ്തീൻ കുഞ്ഞി ഹാജിയുടെ കെട്ടിടം ഉൾപ്പെടെ 29 സെന്റ് ഭൂമി കൂടെ സർക്കാർ ഏറ്റെടുത്തു.കുട്ടികൾ കൂടിയപ്പോൾ വീട് വീടാന്തരം കയറി ഇറങ്ങി ഓലയും മറ്റുസാധനങ്ങളും ശേഖരിച്ഛ് ഒരു ഷെഡ് കൂടി നിർമിച്ചു.അടുത്ത കാലം വരെ ആ ഷെഡ് നിലനിന്നിരുന്നു.
ഭൗതികസൗകര്യങ്ങള്‍
നാല്പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികള് ഉണ്ട് ഒരു
ഒരു കമ്പ്യൂട്ടര്‍ ലാബും ഏകദേശം പതിഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയൻസ് ക്ലബ് .
- ജെ.ആര്. സി
- ഇൻട്രാമ്യൂറൽ ക്വുസ്
- ഗണിത ക്ലബ്.
- സാമൂഹ്യശാസ്ത്ര ക്ലബ് .
- ഐ ടി ക്ലബ്
- പടവുകൾ
മാനേജ്മെന്റ്
ഇത് ഒരു ഗവ. വിദ്യാലയമാണ് ഹെഡ്‌മാസ്റ്റര് അബ്ദുല് ഷുക്കൂർ ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകർ :
കെ. ഹസ്സന് മാസ്റ്റര്
ഇ. ഗോപാലന് നായർ
കെ. അബ്ദുല് അലി മാസ്റ്റർ
പി.ടി. മൊയ്തീന്കുട്ടി മാസ്റ്റർ
പി.പി. സ്കറിയ മാസ്റ്റർ
എം.അബ്ദുള്‍ ഷുക്കൂർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.3988877,75.8862995 | width=800px | zoom=16 }}
11.3988877,75.8862995, GMUP School, Elettil
</googlemap>
|
|