സംവാദം:ജി.എൽ.പി.എസ് ചെറുതുരുത്തി/എന്റെ ഗ്രാമം
ചെറുതുരുത്തി
വള്ളത്തോൾ നഗർ പഞ്ചായത്തിലെ നിളാനദിക്കരയിലുള്ള (ഭാരതപ്പുഴ) ഒരു ചെറിയ ഗ്രാമമാണ് ചെറുതുരുത്തി. കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ പട്ടണത്തിൽ നിന്നും 32 കി.മീ അകലെയാണ് ചെറുതുരുത്തി. തൃശ്ശൂരിനും ഷൊർണ്ണൂരിനും ഇടക്കാണ് ചെറുതുരുത്തി. പാലക്കാട് പട്ടണം ചെറുതുരുത്തിയിൽ നിന്ന് 47 കി.മീ അകലെയും ഒറ്റപ്പാലം 17 കി.മീ അകലെയുമാണ്.
മഹാകവി വള്ളത്തോൾ നാരായണമേനോൻ 1930-ൽ സ്ഥാപിച്ച കേരള കലാമണ്ഡലം ചെറുതുരുത്തിയിലാണ്. കഥകളി, മോഹിനിയാട്ടം, തുള്ളൽ, കൂത്ത്, നാടകം തുടങ്ങിയ കലകൾ ഇവിടെ പഠിപ്പിക്കുന്നു. പഴയ കേരള കലാമണ്ഡലം കെട്ടിടം നിളാനദിക്കരയിലാണ്. ഇന്ന് വള്ളത്തോൾ ജന്മശതാബ്ദിയോട് അനുബന്ധിച്ച് വള്ളത്തോൾ സ്മാരകമായി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് കേരള കലാമണ്ഡലത്തിന്റെ പ്രവർത്തനം മാറ്റിയിരിക്കുന്നു. വള്ളത്തോളിന്റെ സമാധിയും പഴയ കലാമണ്ഡലം കെട്ടിടത്തിന് അടുത്താണ്.
ആരാധനാലയങ്ങൾ
നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രം,കൊഴിമാമ്പറമ്പ് ഭഗവതീക്ഷേത്രം, ശ്രീ മിത്രാനന്ദപുരം ക്ഷേത്രം, കൈപ്പഞ്ചേരി നരസിംഹ മൂർത്തി ക്ഷേത്രം, വെട്ടിക്കാട്ടിരി ജുമാ മസ്ജിദ്,അത്തിക്കപ്പറമ്പ് ജുമാ മസ്ജിദ് , ചെറുതുരുത്തി ജുമാ മസ്ജിദ്, പുതുശ്ശേരി ജുമാ മസ്ജിദ്, സെന്റ് തോമസ് പള്ളി എന്നിവയാണ് ചെറുതുരുത്തിയിലെ പ്രധാന ആരാധനാലയങ്ങൾ. ചരിത്ര പ്രസിദ്ധമായ കോഴിമാംപറമ്പ് പൂരം ചെറുതുരുത്തിയുടെ മണ്ണിൽ ആണ് കൊണ്ടാടുന്നത്.
ചെറുതുരുത്തിയുടെ ധന്യമായ സാംസ്കാരിക-സാമൂഹിക പാരമ്പര്യം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ചെറുതുരുത്തിയെ ഒരു പ്രധാന സ്ഥലമാക്കി മാറ്റിയിരിക്കുന്നു. കേരള കലാമണ്ഡലത്തിന് സാംസ്കാരിക സാമൂഹിക മുന്നേറ്റത്തിനുള്ള അംഗീകാരമായി കൽപിത സർവ്വകലാശാലാ പദവി കിട്ടിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
.കേരള കലാമണ്ഡലം
.ജ്യോതി എൻജിനീയറിങ് കോളേജ്
.ഗവ: ഹയർ സെക്കൻഡറി സ്ൿകൂൾ