സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി/എന്റെ ഗ്രാമം
പുന്നവേലി
പത്തനംതിട്ടയുടെയും കോട്ടയത്തിന്റെയും ബോർഡറിൽ ആയാണ് പുന്നവേലി എന്ന എന്റെ ഗ്രാമം .കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പുന്നവേലി . റബ്ബർ മരത്തോട്ടങ്ങളും നെൽവയലുകളും മറ്റുകൃഷിഭൂമികളും ധാരാളം എൻ .ആർ .ഐ കളും ഉള്ള ,ഭംഗിയുള്ള ഒരു ഗ്രാമം .
പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങൾ
സി.എം .എസ് .എൽ .പി സ്കൂൾ ,സി .എം .എസ് ഹൈ സ്കൂൾ , സെന്റ് .ജെയിംസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ,തേലപ്പുഴക്കടവിലെ എംആർ എസ് എൽബിവി(തിരുവിതാംകൂർ മഹാറാണി ലക്ഷ്മിഭായി സ്ഥാപിച്ചതാണിത്) . സ്കൂൾ , കുരിശുങ്കലിൽ സ്ഥിതി ചെയുന്ന കുമ്പിളുവേലി ഗവണ്മെന്റ് എൽ പി സ്കൂൾ എന്നിവ പുന്നവേലിയിലെ പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങളാണ് .
പതിറ്റാണ്ടുകളായി നിർധനരായ കുട്ടികൾക്കായി കെ .എൻ .എച് ബോർഡിങ് ഹോം പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അത് നിർത്തലാക്കി ,ഇപ്പോൾ ആ കെട്ടിടത്തിലാണ് സെന്റ് .ജെയിംസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തിക്കുന്നത് .
ആശുപത്രികൾ
ചരൽക്കുന്നിലെ st .മാർട്ടിൻ ആശുപത്രി തേലപ്പുഴക്കടവിലെ ഗവണ്മെന്റ് ആശുപത്രി എന്നിവയാണ് സമീപത്തുള്ള ആശുപത്രികൾ പുന്നവേലി
ആരാധനാലയങ്ങൾ
മലങ്കര മാർത്തോമാ ,സി.എസ് .ഐ,ഓർത്തഡോക്സ് ,മലങ്കര കത്തോലിക്ക ,റോമൻ കാത്തോലിക്ക ,പെന്തക്കോസ്ത് തുടങ്ങിയ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയുന്നു . പിടന്നപ്ലാവിലും കുരുന്നംവേലിയിലുമായി രണ്ടു മുസ്ലിം പള്ളികൾ സ്ഥിതി ചെയുന്നു . ആനിക്കാട്ട്‌ദേവിക്ഷേത്രം വായ്പൂർ ക്ഷേത്രം എന്നിവയാണ് സമീപത്തുള്ള ക്ഷേത്രങ്ങൾ .
===സംസ്കാരവും ജനസംഖ്യയും ===
വിവിധ മത-ജാതി വിഭാഗങ്ങൾ അധിവസിക്കുന്ന ഗ്രാമമാണിത് .കർഷകരും തൊഴിലാളികളും വർഷങ്ങളായി നല്ല അന്തർ-സാമുദായിക ബന്ധം വികസിപ്പിച്ചെടുത്തിട്ടുണ്ട് .പ്രദേശത്തു നിന്ന് ശക്തമായ കുടിയേറ്റമുണ്ട് ,ഗ്രാമവാസികൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കുടിയേറിയതായി അറിയപ്പെടുന്നു .
കല ,കായികം ,വിനോദം
യുവതലമുറ ക്രിക്കറ്റിനോട് കൂടുതല് ചായ്‌വ് കാണിക്കുന്നുണ്ടെങ്കിലും ഫുട്ബോളും വോളിബോളും ഗ്രാമത്തിൽ ഇപ്പോഴും സജീവമാണ് . ഒരു ആർട്സ്/സ്പോർട്സ് ക്ലബ് ഉണ്ട് :യുവദീപ്‌തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുളത്തുംകവല .