രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHABNA ARUN (സംവാദം | സംഭാവനകൾ) (→‎ആരാധനാലയങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാണിയൂർ

മാണിയൂർ ഗ്രാമം മാണിയൂർ, വേശാല എന്നീ രണ്ട് ദേശങ്ങൾ ചേർന്നതാണ്. ഇതിൽ മാണിയൂർ ദേശം ഈ ഗ്രാമത്തിൻ്റെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതി ചെയ്ത‌ിരുന്ന മാനാട്ടില്ലം നിന്ന പഴയ ബ്രാഹ്മണഗൃഹത്തിൻ്റെ പടിഞ്ഞാറുഭാഗത്തുനിന്നുതുടങ്ങി പടിഞ്ഞാറ് അറ്റത്തുള്ള ചെമ്മാടം പുഴ വരെയുള്ള പ്രദേശമാണ്.

വടക്കേ അയൽഗ്രാമമായ മയ്യിൽ പ്രദേശത്തൂടെ തോടായി ഒഴുകി വന്ന് മാണിയൂർ ഗ്രാമത്തിലെ പാലത്തുങ്കര എന്ന സ്ഥലത്ത് നിന്ന് പുഴയായി രൂപാന്തരപ്പെട്ട് ചെമ്മാടം, മുണ്ടേരി വഴി ഒഴുകിയ പുഴ യാണ് അയൽഗ്രാമമായ മയ്യിൽ, കൊളച്ചേരി, മുണ്ടേരി എന്നീ ഗ്രാമ ങ്ങളിൽ നിന്ന് മാണിയൂരിനെവേർതിരിക്കുന്നത്. മഴക്കാലത്ത് കനത്ത വെള്ളപ്പോക്കമുണ്ടാകുമ്പോഴും, വേനൽക്കാലത്ത് പോലും മാണിയൂരിന് അയൽപ്രദേശങ്ങളുമായി ബന്ധപ്പെടാൻ വളരെ പ്രയാസമായിരുന്നു. ഈ ഗ്രാമപ്രദേശം പൊതുവെ നിരപ്പായ ഭൂപ്രദേശം തന്നെയാണ്. കൂടുതൽ നെൽപ്പാടവുമായിരുന്നു. പടിഞ്ഞാറേ അറ്റമായ ചെമ്മാടം മുതൽ കിഴക്കോട്ട് നീങ്ങുമ്പോൾ കുണ്ടിലെക്കണ്ടി, പള്ളിയത്ത്, പള്ളിച്ചാൽ, ചെക്കിക്കുളം, കൊടു ങ്ങൽ, കാവുംചാൽ, തണ്ടപ്പുറം, തരിയേരി, എടവച്ചാൽ, ചങ്ങലാട്ട്, കരിമ്പുങ്കര, കട്ടോളി, വില്ലേജ്‌മുക്ക്, ചട്ടുകപ്പാറ, ചെറുവത്തല എന്നീ പ്രദേശങ്ങൾ പരിചയപ്പെടുന്നു. ഈ ഭാഗങ്ങളിൽ ചില ഭാഗ ങ്ങളെ ഒരു വലിയ തോടൊഴുകി അതും മേൽപ്പ റഞ്ഞ മുണ്ടേരി പുഴയുമായി സന്ധിക്കുന്നു. ഇതാണ് ഈ പ്രദേശ ത്തിന്റെ ഏതാണ്ടൊരു ഭൂപ്രകൃതിയെന്നു പറയാം.

പൊതു സ്ഥാപനങ്ങൾ

  • കുറ്റിയാട്ടൂർ സർവീസ് സഹകരണ ബാങ്ക്
  • പോസ്റ്റ് ഓഫീസ്
  • അംഗൻവാടി

പ്രമുഖ വ്യക്തികൾ

  • ചെറിയാണ്ടി വൈദ്യൻ
  • ചിരുകണ്ടൻമാസ്റ്റർ
  • പി .സി .നാരായണൻ മാസ്റ്റർ

ആരാധനാലയങ്ങൾ

  • മാണിയൂർ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രം
  • തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം