മൈലോട്

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് മൈലോട് ഗ്രാമം.പൂയപ്പള്ളിയിൽ നിന്ന് 4 കിലോമീറ്ററും ഓയൂരിൽ നിന്ന് 5 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന മൈലോഡ് കൊല്ലം ജില്ലയിലെ ഒരു കുഗ്രാമമാണ്.കേരളത്തിലെ സുപ്രധാനമായ ക്ഷേത്രപ്രവേശന വിളംബരത്തിൻ്റെ സ്മരണയ്ക്കായി സ്ഥാപിതമായ ടെംപിൾ എൻട്രി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഉള്ളതിനാൽ ഈ ഗ്രാമം പ്രസിദ്ധമാണ്.

ഭൂമിശാസ്ത്രം

കുന്നിൻ പ്രദേശമാണെങ്കിലും വയലും തോടും ശ്രെദ്ധേയമാണ്. പ്രകൃതി സൗന്ദര്യംകൊണ്ട് സമ്പുഷ്ടം .മരങ്ങൾ, പൂക്കൾ, മലകൾ, അരുവികൾ എന്നിവയാൽ ചുറ്റപ്പെട്ട ഒരു ഗ്രാമമാണ് പ്രകൃതിയുടെ സൗന്ദര്യം അനുഭവിക്കാൻ കഴിയും.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പബ്ലിക് ലൈബ്രറി
  • പോസ്റ്റ്‌ ഓഫീസ്
  • മിൽമ സൊസൈറ്റി
ശ്രദ്ധേയരായ വ്യക്തികൾ
  • മൈലോട് ബാലകൃഷ്ണൻ
  • പണ്ഡിറ്റ്‌ ഗോപാലൻ
ആരാധനാലയങ്ങൾ

നെല്ലിപ്പറമ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

മൈലോട് ദുർഗാദേവി  ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

റ്റി.ഇ.എം.വി.എച്ച്.എസ്സ്.എസ്സ് മൈലോട്